ml_ta/intro/translation-guidelines/01.md

12 KiB

  • The official version of this document is found at http://ufw.io/guidelines/.*
  • The following statement on the principles and procedures used in translation is subscribed to by all member organizations of and contributors to the unfoldingWord project (see https://unfoldingword.bible). All translation activities are carried out according to these common guidelines.*
  1. Accurate — യഥാർത്ഥ ഉള്ളടക്കത്തിന്‍റെ അർത്ഥത്തിൽ നിന്നും വ്യതിചലിക്കാതെ, മാറ്റം വരുത്താതെ, കൂട്ടി ചേർക്കാതെ; സൂക്ഷ്മമായി തർജ്ജിമ ചെയ്യണം. അതിന്‍റെ മൂല ഗ്രന്ഥം എങ്ങനെയാണോ അതിന്‍റെ പ്രഥമ വായനക്കാരിലേക്കു അർത്ഥം പകർന്നു നൽകിയത്, അതെ സൂക്ഷ്മതയോടും വിശ്വസ്തതയോടും കൂടി തന്നെ തർജ്ജിമ ചെയ്ത ഉള്ളടക്കങ്ങൾക്കും അതിലെ ആശയങ്ങൾ പകർന്നു നൽകാൻ കഴിയണം. (see Create Accurate Translations)

** Clear** — ഏറ്റവും ഉയർന്ന നിലയിലുള്ള ഗ്രാഹ്യം ലഭിക്കുവാനായി അത്യാവശ്യമുള്ള ഏതു ഭാഷ ഘടനകളും ഉപയോഗപ്പെടുത്താം. ഒരു വാചകത്തിന്‍റെ രൂപം പുനക്രമീകരിക്കുന്നതും യഥാര്‍ത്ഥ അര്‍ത്ഥം വ്യക്തമായി ആശയവിനിമയം നടത്താന്‍ ആവശ്യമായ പദങ്ങള്‍ ഉപയോഗിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. (see Create Clear Translations) ** Natural** — ഫലപ്രദമായതും അനുബന്ധ സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ഭാഷ ഉപയോഗിക്കുന്ന രീതിയെ പ്രതിഫലിപ്പിക്കുന്നതുമായ ഭാഷ രൂപങ്ങള്‍ ഉപയോഗിക്കുക. (see Create Natural Translations) ** Faithful** — തർജ്ജിമയില്‍ നിങ്ങളുടെ രാഷ്ട്രീയമോ, വിഭാഗീയമോ, ആദർശപരമോ, സാമൂഹികമോ, സാംസ്കാരികമോ,ദൈവശാസ്ത്രപരമോ ആയ ചായ്‌വുകൾ ഒഴിവാക്കേണ്ടതാണ്. യഥാര്‍ത്ഥ ബൈബിൾ ഭാഷയുടെ പദാവലിയോട് വിശ്വസ്തതമായ പ്രധാന പദങ്ങൾ ഉപയോഗിക്കുക. പിതാവായ ദൈവവും പുത്രനായ ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന വേദപുസ്തക തത്തുല്യമായ സാധാരണ ഭാഷാപദങ്ങൾ പ്രയോഗിക്കുക. അടിക്കുറുപ്പുകളിലോ മറ്റ് അനുബന്ധ ഉറവിടങ്ങളിലോ ആവിശ്യമുള്ളതുപോലെ ഇതു വ്യക്തമാക്കാം.

  1. Authoritative — വേദപുസ്തക ഉള്ളടക്കത്തിന്‍റെ തര്‍ജ്ജിമയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന അധികാരമായി യഥാര്‍ത്ഥ ഭാഷ ബൈബിള്‍ പാഠങ്ങള്‍ ഉപയോഗിക്കുക. മറ്റു ഭാഷകളിലുള്ള വിശ്വാസയോഗ്യമായ ബൈബിൾ ഉള്ളടക്കങ്ങൾ വിശദീകരണത്തിനോ അല്ലെങ്കിൽ മധ്യവർത്തിയായ മൂല ഗ്രന്ഥങ്ങളായോ ഉപയോഗിക്കാവുന്നതാണ്. . (see Create Authoritative Translations)
  2. Historical — ചരിത്രപരമായ സംഭവങ്ങളും വസ്തുതകളും കൃത്യമായി ആശയവിനിമയം നടത്തുക , യഥാർത്ഥ ഉള്ളടക്കത്തിന്‍റെ യഥാര്‍ത്ഥ സ്വീകര്‍ത്താക്കളുടെ അതേ സന്ദര്‍ഭവും സംസ്കാരവും പങ്കിടാത്ത ആളുകള്‍ക്ക് ഉദ്ദേശിച്ച സന്ദേശം കൃത്യമായി ആശയ വിനിമയം നടത്തുന്നതിന് ആവശ്യമായ അധിക വിവരങ്ങൾ നൽകാവുന്നതാണ്. . (see Create Historical Translations
  3. Equal — വികാരത്തിന്‍റെയും മനോഭാവത്തിന്‍റെയും ആവിഷ്കാരങ്ങള്‍ ഉള്‍പ്പടെ മൂല ഗ്രന്ഥത്തിന്‍റെ അതേ ഉദ്ദേശം ആശയ വിനിമയം നടത്തുക. ആഖ്യാനം, കവിത, ഉദ്ബോധനം, പ്രവചനം, എന്നിവയുള്‍പ്പടെ യഥാര്‍ത്ഥ പാഠത്തിലെ വിവിധതരം സാഹിത്യങ്ങള്‍ കഴിയുന്നിടത്തോളം നിലനിര്‍ത്തുക നിങ്ങളുടെ ഭാഷയില്‍ സമാനമായ രീതിയില്‍ ആശയ വിനിമയം നടത്തുന്ന അനുബന്ധ രൂപങ്ങള്‍ ഉപയോഗിച്ച് അവയെ പ്രതിനിധികരിക്കുക . . (see Create Equal Translations)

Identifying and Managing Translation Quality

ഒരു തർജ്ജിമയുടെ ഗുണനിലവാരം എന്നത് അതിന്‍റെ യഥാര്‍ത്ഥ അർത്ഥത്തിലേക്കുള്ള വിവര്‍ത്തനത്തിന്‍റെ വിശ്വാസ്യതയെ സൂചിപ്പിക്കുന്നു, റിസപ്റ്റര്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് വിവര്‍ത്തനം മനസിലാക്കാവുന്നതും പ്രയോജനപ്രദവുമാണ്. ഭാഷാ സമൂഹവുമായുള്ള വിവര്‍ത്തനത്തിന്‍റെ ആശയ വിനിമയ നിലവാരവും പരിശോധിക്കുന്നതും ആ ആളുകളുടെ ഗ്രൂപ്പിലെ സഭയുമായുള്ള വിവര്‍ത്തനത്തിന്‍റെ വിശ്വസ്തത പരിശോധിക്കുന്നതും ഉള്‍പ്പെടുന്നതാണ് ഞങ്ങള്‍ നിർദേശിക്കുന്ന തന്ത്രം.

തർജ്ജമ ഘടന ഭാഷയും, സന്ദര്‍ഭവും അനുസരിച്ച് നിര്‍ദിഷ്ട ഘട്ടങ്ങള്‍ വ്യത്യാസപ്പെടാം. ഒരു നല്ല തർജ്ജിമ ആ ഭാഷാ സമൂഹത്തിന്‍റെ പ്രഭാഷകരും ഭാഷാ സമൂഹത്തിലെ സഭയുടെ തലപ്പത്തുള്ളവരാലും പരിശോധിക്കപ്പെട്ട ഒന്നായി ഞങ്ങള്‍ പരിഗണിക്കുന്നു:

  1. Accurate, Clear, Natural, and Equal — പ്രഥമ ഗ്രന്ഥത്തിന്‍റെ ഉദ്ദേശിച്ച അർത്ഥത്തിനോട് വിശ്വസ്തത പുലർത്തുക, ആ വിഭാഗത്തിലെ സഭ തിട്ടപ്പെടുത്തിയതും ആഗോളവും ചരിത്രപരവുമായ സഭയുമായി യോജിപ്പിച്ച്, തന്മൂലം
  2. Affirmed by the Church - ക്രിസ്തീയ ദേവാലയങ്ങൾ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുമായിരിക്കും. Create Church-Approved Translations)

ഞങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി വിവര്‍ത്തനത്തിനായി നിർദേശിക്കുന്നു:

  1. Collaborative — കഴിയുന്നത്ര വിവര്‍ത്തനം ചെയ്ത ഉള്ളടക്കം വിവര്‍ത്തനം ചെയ്യാനും, പരിശോധിക്കാനും വിതരണംചെയ്യാനും നിങ്ങളുടെ ഭാഷ സംസാരിക്കുന്ന മറ്റു വിശ്വാസികളുമായി ചേർന്നു പ്രവർത്തിക്കുക, അത് ഉയര്‍ന്ന നിലവാരമുള്ളതാണെന്നും കഴിയുന്നത്ര ആളുകള്‍ക്ക് ലഭ്യമാണെന്നും ഉറപ്പാക്കുന്നു. (see Create Collaborative Translations)
  2. Ongoing — തർജ്ജമ പ്രവർത്തി ഒരിക്കലും പൂർണമായി പൂര്‍ത്തിയാക്കാന്‍കഴിയുന്നതല്ല. ആ ഭാഷയിൽ പ്രാവിണ്യമുള്ളവർ മെച്ചപ്പെട്ട മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ അത് എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ള വഴികൾ നിര്‍ദ്ദേശിക്കാനായി അവരെ പ്രചോദിപ്പിക്കുക. വിവര്‍ത്തനത്തില്‍ ഏതെങ്കിലും പിശക് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ അവ ശരിയാക്കണം. പുനരവലോകനമോ പുതിയ വിവര്‍ത്തനമോ ആവശ്യമായി വരുമ്പോള്‍ വിവര്‍ത്തനങ്ങളുടെ ആനുകാലിക അവലോകനത്തെ പ്രോത്സഹിപ്പിക്കുക.ഇത്തരം തുടർ നടപടികൾക്ക് മേൽനോട്ടം വഹിക്കുവാൻ ഓരോ ഭാഷ വിഭാഗങ്ങളും തങ്ങളുടേതായ ഒരു തർജ്ജമ സംഘം രൂപീകരിക്കണമെന്നു ഞങ്ങൾ നിർദേശിക്കുന്നു. unfoldingWord'ന്‍റെ ഓൺലൈൻ ഉപകരണങ്ങൾ വഴി, വിവര്‍ത്തനത്തിലെ ഈ മാറ്റങ്ങൾ എളുപ്പത്തിലും വേഗത്തിലും ചെയ്യുവാൻ സാധിക്കും. . (see Create Ongoing Translations)