ml_ta/translate/guidelines-faithful/01.md

12 KiB

വിശ്വസ്ത വിവർത്തനങ്ങൾ

ബൈബിളിന്‍റെ വിശ്വസ്തതയുള്ള ഒരു പരിഭാഷ നടത്താൻ, നിങ്ങളുടെ വിവർത്തനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക, ദൈവശാസ്ത്ര, പ്രത്യയശാസ്ത്രപരമായ പക്ഷപാതം ഒഴിവാക്കണം. ശരിയായ ബൈബിൾ ഭാഷാപദങ്ങള്‍ക്ക് വിശ്വസ്തമായ പ്രധാന പദങ്ങൾ ഉപയോഗിക്കുക. പിതാവായ ദൈവവും പുത്രനായ ദൈവവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന വേദപുസ്തക പദങ്ങൾക്ക് തുല്യമായ പൊതു ഭാഷാ പദങ്ങൾ ഉപയോഗിക്കുക. അടിക്കുറിപ്പുകളിലോ മറ്റ് അനുബന്ധ വിശദീകരണങ്ങളിലോ ആവശ്യാനുസരണം ഇവ വ്യക്തമാക്കാം.

ഒരു ബൈബിൾ പരിഭാഷകനെന്ന നിലയിൽ നിങ്ങളുടെ ലക്ഷ്യം, ബൈബിളിന്‍റെ യഥാർത്ഥ എഴുത്തുകാരൻ നല്‍കുവാൻ ഉദ്ദേശിച്ച അതേ സന്ദേശം ആശയവിനിമയം നടത്തുക എന്നതാണ്. ഇതിനർത്ഥം, നിങ്ങളുടെ സ്വന്തം സന്ദേശം അല്ലെങ്കിൽ ബൈബിൾ പറയണമെന്ന് നിങ്ങൾ കരുതുന്ന അല്ലെങ്കിൽ നിങ്ങളുടെ സഭ ബൈബിൾ പറയണമെന്ന് കരുതുന്ന സന്ദേശം ആശയവിനിമയം നടത്താൻ നിങ്ങൾ ശ്രമിക്കരുത്, എന്നാണ്. ഏതൊരു ബൈബിൾ ഭാഗത്തിനും, അത് പറയുന്നതെല്ലാം ആശയവിനിമയം നടത്തണം. നിങ്ങളുടേതായ വ്യാഖ്യാനങ്ങളോ സന്ദേശങ്ങളോ ബൈബിളിൽ ഉൾപ്പെടുത്താനുള്ള ത്വരയെ നിങ്ങൾ ചെറുക്കണം.. (ഒരു ബൈബിൾ ഭാഗത്തിന്‍റെ സന്ദേശത്തിൽ ആന്തരികാര്‍ത്ഥങ്ങളും. [അനുമാന അറിവും വ്യക്തമായ വിവരങ്ങളും] ഉൾപ്പെടുന്നു. (../figs-explicit/01.md) കാണുക.)

യഥാർത്ഥ ബൈബിൾ ഭാഷയിലെ പദാവലിക്ക് വിശ്വാസ്യമായ പ്രധാന പദങ്ങള്‍ നിങ്ങൾ ഉപയോഗിക്കണം. ഈ പദങ്ങളുടെ അർത്ഥം നിങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവർത്തനം ചെയ്യപ്പെടേണ്ട പദങ്ങളുടെ നിർവചനങ്ങൾ വായിക്കുക. വിവർത്തനം ചെയ്യപ്പെടുന്ന ഈ പ്രധാന പദങ്ങൾക്ക് സമാനമായ അർത്ഥങ്ങളുണ്ടായിരിക്കണം, മാത്രമല്ല നിങ്ങളുടെ പാസ്റ്ററെയോ ഗ്രാമ നേതാക്കളെയോ അല്ലെങ്കിൽ നിങ്ങളെത്തന്നെയോ പ്രസാദിപ്പിക്കുന്നതിന് അവ വ്യത്യസ്ത രീതികളിൽ വിവർത്തനം ചെയ്യരുത്.

എല്ലായ്പ്പോഴും വിശ്വസ്തതയോടെ വിവർത്തനം ചെയ്യുന്നത് പല കാരണങ്ങളാൽ ബുദ്ധിമുട്ടാണ്:

  1. , മറ്റ് വ്യാഖ്യാനങ്ങളുണ്ടെന്ന് അറിയാതെ നിങ്ങളുടെ സഭ വ്യാഖ്യാനിക്കുന്ന രീതിയിൽ ചില ബൈബിൾ ഭാഗങ്ങൾ നിങ്ങൾ ഉപയോഗിച്ചേക്കാം.
  • ഉദാഹരണം: നിങ്ങൾ "സ്നാന പ്പെടുത്തുക" എന്ന വാക്ക് വിവർത്തനം ചെയ്യുമ്പോൾ "തളിക്കുക" എന്നർത്ഥം വരുന്ന ഒരു വാക്ക് ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം, കാരണം അതാണ് നിങ്ങളുടെ സഭ ചെയ്യുന്നത്. എന്നാൽ വിവർത്തന പദങ്ങൾ വായിച്ചതിനുശേഷം, ഈ വാക്കിന് "വീഴുക," "മുക്കുക," "കഴുകുക" അല്ലെങ്കിൽ "ശുദ്ധീകരിക്കുക" എന്ന ശ്രേണിയിൽ ഒരു അർത്ഥമുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
  1. ഒരു ബൈബിൾ ഭാഗം അത് എഴുതിയപ്പോൾ എന്താണ് ഉദ്ദേശിച്ചത് എന്നതിനേക്കാൾ, നിങ്ങളുടെ സംസ്കാരവുമായി യോജിക്കുന്ന രീതിയിൽ വിവർത്തനം ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
  • ഉദാഹരണം: നോർത്ത് അമേരിക്കൻ സംസ്കാരത്തിൽ സ്ത്രീകൾ സഭകളിൽ സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നത് സാധാരണമാണ്. 1 കൊരിന്ത്യർ 14: 34-ലെ വാക്കുകൾ അപ്പോസ്തലനായ പൌലോസ് എഴുതിയത്രയും കർശനമല്ലാത്ത രീതിയിൽ വിവർത്തനം ചെയ്യാൻ ആ സംസ്കാരത്തിൽ നിന്നുള്ള ഒരു പരിഭാഷകൻ താല്പര്യപ്പെടാം: "... സ്ത്രീകൾ സഭകളിൽ മൗനം പാലിക്കണം." എന്നത് വിശ്വസ്‌തനായ ഒരു പരിഭാഷകൻ ആ ബൈബിൾ ഭാഗത്തിന്‍റെ അർത്ഥം അതേപടി വിവർത്തനം ചെയ്യും.
  1. ബൈബിൾ പറയുന്ന എന്തെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കില്ല, അതിന് മാറ്റം വരുത്തുന്നതിനുള്ള പ്രലോഭനം ഉണ്ടാകുന്നു.
  • ഉദാഹരണം: യോഹന്നാൻ 6:53-ൽ യേശു പറയുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കില്ല, “തീർച്ചയായും, നിങ്ങൾ മനുഷ്യപുത്രന്‍റെ മാംസം ഭക്ഷിക്കുകയും അവന്‍റെ രക്തം കുടിക്കുകയും ചെയ്തില്ലെങ്കിൽ, നിങ്ങളിൽ ജീവൻ ഉണ്ടാകില്ല.” ഇത് നിങ്ങൾക്ക് വെറുപ്പുളവാക്കുന്നതായി തോന്നാം. എന്നാൽ നിങ്ങൾ ഇത് വിശ്വസ്തതയോടെ വിവർത്തനം ചെയ്യണം, അതുവഴി നിങ്ങളുടെ ഭാഷക്കാര്‍ക്ക് അത് വായിക്കാനും യേശു എന്താണ് ഉദ്ദേശിച്ചതെന്ന് ചിന്തിക്കാനും കഴിയും.
  1. ബൈബിൾ പറയുന്ന കാര്യങ്ങളുടെ വിശ്വസ്‌ത വിവർത്തനം വായിച്ചാൽ നിങ്ങളുടെ ഗ്രാമത്തിലെ മറ്റുള്ളവർ എന്തു വിചാരിക്കും അല്ലെങ്കിൽ എന്തുചെയ്യുമെന്ന് നിങ്ങൾ ഭയപ്പെട്ടേക്കാം.
  • ഉദാഹരണം: മത്തായി 3: 17-ലെ, "ഇവന്‍ എന്‍റെ പ്രിയ പുത്രൻ. ഞാൻ അവനില്‍ പ്രസാദിച്ചിരിക്കുന്നു ", ദൈവവചനം "മകൻ" എന്നല്ല അർത്ഥമാക്കുന്നത് എന്ന് വിവർത്തനം ചെയ്യാൻ നിങ്ങൾ . എന്നാൽ ബൈബിൾ പറയുന്നതിന്‍റെ അർത്ഥം മാറ്റാൻ നിങ്ങൾക്ക് അവകാശമില്ലെന്ന് നിങ്ങൾ ഓർക്കണം.
  1. നിങ്ങൾ വിവർത്തനം ചെയ്യുന്ന ബൈബിൾ ഭാഗത്തെക്കുറിച്ച് കൂടുതലായി എന്തെങ്കിലും അറിയുകയും അത് നിങ്ങളുടെ വിവർത്തനത്തിലേക്ക് ചേർക്കാൻ ആഗ്രഹിക്കുകയും ചെയ്യും.
  • ഉദാഹരണം: നിങ്ങൾ മർക്കോസ് 10:11 വിവർത്തനം ചെയ്യുമ്പോൾ, “ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചാൽ അവർക്കെതിരെ വ്യഭിചാരം ചെയ്യുന്നു” എന്ന് നിങ്ങൾക്ക് അറിയാം മത്തായി 19: 9 ൽ “...ലൈംഗിക അധാർമികതയല്ലാതെ.... "അങ്ങനെയാണെങ്കിലും, ഈ വാക്യം മർക്കോസ് 10: 11-ൽ ചേർക്കരുത്, കാരണം അത് വിശ്വസ്തതയുള്ള വിവർത്തനം അല്ല. കൂടാതെ, നിങ്ങളുടെ സ്വന്തം ആശയങ്ങളോ നിങ്ങളുടെ സഭയിൽ നിന്നുള്ള ഉപദേശങ്ങളോ ചേർക്കരുത്. ബൈബിൾ ഭാഗത്തിലുള്ള അർത്ഥം മാത്രം വിവർത്തനം ചെയ്യുക.

ഇത്തരം പ്രവണതകള്‍ ഒഴിവാക്കാൻ, പ്രത്യേകിച്ചും നിങ്ങൾക്ക് അറിയാത്തവ, ട്രാന്‍സ്ലേഷന്‍ നോട്ട്സ് (http://ufw.io/tn/ കാണുക), ട്രാന്‍സ്ലേഷന്‍ വേര്‍ഡ്സ് (കാണുക ) ) ഒപ്പം അണ്‍ഫോള്‍ഡിംഗ് വേഡ് സിംപ്ലിഫൈഡ് ടെക്സ്റ്റ് (കാണുക http://ufw.io/udb/), എന്നിവയില്‍ നിന്നും പഠിക്കുക, അതുപോലെ തന്നെ മറ്റേതൊരു വിവർത്തനവും നിങ്ങളെ സഹായിക്കുന്നു. അതുവഴി ബൈബിൾ ഭാഗത്തിന്‍റെ അർത്ഥമെന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും, അങ്ങനെ പക്ഷപാതപരവും അവിശ്വസ്തവുമായ രീതിയിൽ നിങ്ങൾ വിവർത്തനം ചെയ്യാനുള്ള സാധ്യത കുറവായിരിക്കും.

( നിങ്ങൾ വീഡിയോ കാണുക.)