ml_ta/translate/guidelines-church-approved/01.md

7.7 KiB

സഭ അംഗീകരിച്ച വിവർത്തനങ്ങൾ

ഒരു നല്ല വിവർത്തനത്തിന്‍റെ ആദ്യ മൂന്ന് ഗുണങ്ങൾ വ്യക്തത (വ്യക്തമായ വിവർത്തനങ്ങൾ സൃഷ്‌ടിക്കുക കാണുക), സ്വാഭാവികത (സ്വാഭാവിക വിവർത്തനങ്ങൾ സൃഷ്‌ടിക്കുക കാണുക), ** കൃത്യത** (കൃത്യമായ വിവർത്തനങ്ങൾ സൃഷ്ടിക്കുക കാണുക. ഇവ മൂന്നും വിവർത്തനത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളെയും ശൈലികളെയും നേരിട്ട് ബാധിക്കുന്നു. ഒരു വിവർത്തനത്തില്‍ ഈ മൂന്നിൽ ഒന്നില്ലെങ്കിൽ, ഉപയോഗിച്ച വാക്കുകൾ മാറ്റുകയോ പുന:ക്രമീകരിക്കുകയോ ചെയ്യുന്നത് പലപ്പോഴും പ്രശ്നം പരിഹരിക്കും. നാലാമത്തെ ഗുണമാണ് സഭയുടെ അംഗീകാരം, ഉപയോഗിച്ചിരിക്കുന്ന പദങ്ങളുമായി വലിയ പ്രാധാന്യം ഇല്ലെങ്കിലും , ഉപയോഗിക്കുന്ന പ്രക്രിയയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

വിവർത്തനത്തിന്‍റെ ലക്ഷ്യം

വേദപുസ്തക ഉള്ളടക്കത്തിന്‍റെ വിവർത്തനത്തിന്‍റെ ലക്ഷ്യം ഉയർന്ന നിലവാരമുള്ള ഒരു വിവർത്തനം സൃഷ്ടിക്കുക മാത്രമല്ല, സഭയ്ക്ക് ഉപയോഗിക്കാവുന്നതും ഇഷ്ടപ്പെടുന്നതുമായ ഉയർന്ന നിലവാരമുള്ള വിവർത്തനം നിർമ്മിക്കുക എന്നതാണ്. ഉയർന്ന നിലവാരമുള്ള വിവർത്തനങ്ങൾ വ്യക്തവും സ്വാഭാവികവും കൃത്യവുമായിരിക്കണം. എന്നാൽ ഒരു വിവർത്തനം സഭ ഉപയോഗിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യണമെങ്കില്‍, അത് സഭ അംഗീകരിച്ചതായിരിക്കണം.

സഭ അംഗീകരിക്കുന്ന ഒരു വിവർത്തനം എങ്ങനെ സൃഷ്ടിക്കാം

ഒരു സഭ അംഗീകരിച്ച വിവർത്തനം സൃഷ്ടിക്കുന്നത് വിവർത്തനം, പരിശോധന, വിതരണം എന്നിവ പ്രധാനപ്പെട്ടതാണ്. ഈ പ്രക്രിയകളിൽ‌ കൂടുതൽ‌ സഭാ ശൃംഖലകൾ‌ ഉൾ‌പ്പെടുന്നുവെങ്കില്‍, കൂടുതലായി അവർ‌ വിവർ‌ത്തനത്തെ അംഗീകരിക്കാൻ‌ സാധ്യതയുണ്ട്.

ഒരു വിവർത്തന പ്രോജക്റ്റ് ആരംഭിക്കുന്നതിനുമുമ്പ്, കഴിയുന്നത്ര സഭാ സംവിധാനങ്ങളുമായി ബന്ധപ്പെടുകയും, വിവർത്തനത്തിന്‍റെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കുകയും അവരില്‍ നിന്നും ചിലരെ വിവർത്തക സംഘത്തിന്‍റെ ഭാഗമാകാൻ അയയ്ക്കുകയും വേണം. വിവർത്തന പ്രോജക്റ്റ്, അതിന്‍റെ ലക്ഷ്യങ്ങൾ, പ്രക്രിയ എന്നിവയിലേക്ക് അവരുടെ ഉദ്യമം കൂടെ ആവശ്യപ്പെടണം.

വിവർത്തനത്തെ സഭ സജീവമായി നയിക്കുകയും എല്ലാ ശ്രമങ്ങളും ഏകോപിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യമില്ല, എന്നാൽ വിവർത്തനത്തിന് നേതൃത്വം നൽകുന്നവരെ അവ ആരംഭിക്കുന്നതിന് മുമ്പുതന്നെ, സഭാ ശൃംഖലകൾ അംഗീകരിക്കേണ്ടത് ആവശ്യമാണ്,.

സഭാ അംഗീകാരവും പരിശോധന ഘട്ടങ്ങളും

ഒരു വിവർത്തനത്തിന് സഭയുടെ അംഗീകാരത്തിന്‍റെ ആവശ്യകത പരിശോധനാ ഘട്ടത്തില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. വാസ്തവത്തിൽ, വിവർത്തനത്തെ സഭ എത്രത്തോളം അംഗീകരിക്കുന്നു എന്നതിന്‍റെ ഒരു അളവുകോലാണ് പരിശോധനാ ഘട്ടങ്ങള്‍.

  • ഘട്ടം 1 എന്നത്, സഭ അംഗീകരിച്ച വിവർത്തന സംഘം വിവർത്തനത്തിന് അംഗീകാരം നൽകി എന്നാണ്.

പ്രാദേശിക സഭകളിലെ പാസ്റ്റർമാരും നേതാക്കളും വിവർത്തനത്തെ അംഗീകരിക്കുന്നതാണ് ഘട്ടം 3 എന്ന് വ്യക്തമാക്കുന്നു

  • ഒന്നിലധികം സഭാ കൂട്ടായ്മകളുടെ നേതാക്കൾ വിവർത്തനം അംഗീകരിക്കുന്നതാണ് ഘട്ടം 3 എന്ന്വ്യക്തമാക്കുന്നു.

ഓരോ തലത്തിലും, വിവർത്തനത്തിന് നേതൃത്വം നൽകുന്ന ആളുകൾ സഭാ ശൃംഖലകളിൽ നിന്നുള്ള പങ്കാളിത്തത്തെയും ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കണം. ഈ പ്രക്രിയ ഉപയോഗിക്കുന്നതിലൂടെ, വിവർത്തനത്തിന്‍റെ സഭയുടെ ഉടമസ്ഥാവകാശം സാധ്യമായത്ര സഭാ ശൃംഖലകൾക്കിടയിൽ പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് നാം പ്രതീക്ഷിക്കുന്നു. ഈ അംഗീകാരത്തോടെ, സഭയെ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിവർത്തനം ഉപയോഗിക്കുന്നതിൽ നിന്ന് തടസ്സമുണ്ടാകരുത്.