ml_tw/bible/kt/holyspirit.md

8.8 KiB

പരിശുദ്ധാത്മാവ്, ദൈവത്തിന്റെ ആത്മാവ്, കര്ത്താവിന്റെ ആത്മാവ്, ആത്മാവ്

വസ്തുതകള്:

ഈ പദങ്ങള്എല്ലാം തന്നെ ദൈവം ആകുന്ന പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. ഏക സത്യ ദൈവം ആകുന്ന ദൈവം പിതാവ്,പുത്രന്, പരിശുദ്ധാത്മാവ് എന്നിങ്ങനെ നില കൊള്ളുന്നു.

  • പരിശുദ്ധാത്മാവിനെ “ആത്മാവ്” എന്നും “യഹോവയുടെ ആത്മാവ്” എന്നും “സത്യത്തിന്റെ ആത്മാവ്” എന്നും സൂചിപ്പിക്കുന്നു. പരിശുദ്ധാത്മാവ് ദൈവം ആകയാല്, താന് തികെച്ചും പരിശുദ്ധനും, അനന്തമായി വിശുദ്ധനും, ധാര്മ്മികമായി തന്റെ സ്വഭാവത്തിലും ചെയ്യുന്നതായ സകല പ്രവര്ത്തിയിലും ഉത്തമനും ആകുന്നു.
  • പിതാവിനോടും പുത്രനോടും ചേര്ന്ന്, പരിശുദ്ധാത്മാവും ലോകത്തിന്റെ സൃഷ്ടി കര്മ്മത്തില് കര്മ്മനിരതന് ആയിരുന്നു.
  • ദൈവത്തിന്റെ പുത്രനായ യേശു, സ്വര്ഗ്ഗത്തിലേക്ക് മടങ്ങി പോയപ്പോള്, തന്റെ ജനത്തെ നയിക്കുവാനും, ഉപദേശിക്കുവാനും, ആശ്വസിപ്പിക്കുവാനും, അവരെ ദൈവത്തിന്റെ ഹിതം ചെയ്യുവാനായി കഴിവുള്ളവര് ആക്കേണ്ടതിനും വേണ്ടി ദൈവം പരിശുദ്ധാത്മാവിനെ അയച്ചു. പരിശുദ്ധാത്മാവ് യേശുവിനെ നയിച്ചു, യേശുവില് വിശ്വസിക്കുന്നവരെ നയിച്ച് കൊണ്ടിരിക്കയും ചെയ്യുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം ലളിതമായി പരിഭാഷ ചെയ്യേണ്ടതിനു “പരിശുദ്ധം” എന്നും “ആത്മാവ്” എന്നും പരിഭാഷ ചെയ്യുവാന് ഉപയോഗിച്ച വാക്കുകള് ഉപയോഗിക്കാം.
  • ഈ പദം പരിഭാഷ ചെയ്യുവാന് “ശുദ്ധമായ ആത്മാവ്” അല്ലെങ്കില് “വിശുദ്ധനായ ആത്മാവ്” അല്ലെങ്കില് “ആത്മാവാകുന്ന ദൈവം” എന്നീ പദങ്ങളും ഉള്പ്പെടുത്താം.

(കാണുക: പരിശുദ്ധം, ആത്മാവ്, ദൈവം, കര്ത്താവ്, പിതാവാം ദൈവം, പുത്രനായ ദൈവം, ദാനം).

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 01:01 എന്നാല്ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ ഉണ്ടായിരുന്നു.
  • 24:08 സ്നാനത്തിനു ശേഷം യേശു ജലത്തില്നിന്നും പുറത്ത് വന്നപ്പോള്, ദൈവത്തിന്റെ ആത്മാവ് പ്രാവിന്റെ രൂപത്തില്ഇറങ്ങി വന്നു തന്റെ മേല്ആവസിച്ചു.
  • 26:01 സാത്താന്റെ പരീക്ഷണങ്ങളെ അതിജീവിച്ചതിനു ശേഷം, യേശു പരിശുദ്ധാത്മാവിന്റെ ശക്തിയോടെ താന് ജീവിച്ചു വന്ന ഗലീലീ പ്രദേശത്തേക്കു മടങ്ങി വന്നു.
  • 26:03 യേശു വായിച്ചത്, “ഞാന്ദരിദ്രരോട് സുവിശേഷം അറിയിക്കേണ്ടതിനും, ബന്ധിതര്ക്ക് സ്വാതന്ത്ര്യം നല്കേണ്ടതിനും, അന്ധരുടെ കാഴ്ച വീണ്ടെടുക്കേണ്ടതിനും, പീഡ അനുഭവിക്കുന്നവര്ക്ക് വിടുതല്ഉണ്ടാകേണ്ടതിനും ദൈവം തന്റെ ആത്മാവിനെ എന്റെ മേല്നല്കിയിരിക്കുന്നു.
  • 42:10 “ആകയാല്പോകുവിന്, സകല ജനവിഭാഗങ്ങളെയും ശിഷ്യരാക്കി അവരെ പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്സ്നാനം കഴിപ്പിച്ചും ഞാന്നിങ്ങളോട് കല്പ്പിച്ചവ എല്ലാം അനുസരിക്കുവാന്തക്കവണ്ണം ഉപദേശിക്കുകയും ചെയ്യുവിന്.”
  • 43:03 അവര്എല്ലാവരും പരിശുദ്ധാത്മാവിനാല്നിറഞ്ഞു അന്യ ഭാഷകളില് സംസാരിക്കുവാന്തുടങ്ങി.
  • 43:08 “താന്ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തത് പോലെ യേശു പരിശുദ്ധാത്മാവിനെ നല്കി.

ഇപ്പോള്നിങ്ങള്കാണുകയും കേള്ക്കുകയും ചെയ്യുന്നതുപോലെ പരിശുദ്ധാത്മാവ് സംഭവങ്ങള്നടക്കുവാന്ഇടയാക്കി.

  • 43:11 പത്രോസ് അവരോടു മറുപടി പറഞ്ഞത്, “നിങ്ങള്എല്ലാവരും ദൈവം നിങ്ങളുടെ പാപങ്ങള്ക്ഷമിക്കേണ്ടതിനു മാനസ്സാന്ത രപ്പെടുകയും യേശുക്രിസ്തുവിന്റെ നാമത്തില്സ്നാനപ്പെടുകയും ചെയ്യണമെന്നു” ആയിരുന്നു. അപ്പോള്താന്നിങ്ങള്എല്ലാവര്ക്കും പരിശുദ്ധാത്മാവ് എന്ന ദാനം നല്കുകയും ചെയ്യും.
  • 45:01 അവന്(സ്തേഫാനോസ്) സല്കീര്ത്തി ഉള്ളവനും,പരിശുദ്ധാത്മാവിനാലും ജ്നാനത്താലും നിറഞ്ഞവനും ആയിരുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H3068, H6944, H7307, G40, G4151