ml_tw/bible/kt/spirit.md

11 KiB

ആത്മാവ്, ആത്മാക്കള്‍, ആത്മീയമായ

നിര്‍വചനം:

“ആത്മാവ്” എന്ന പദം സൂചിപ്പിക്കുന്നത് ദൃശ്യം അല്ലാത്ത മനുഷ്യരുടെ ശരീര പ്രകാരം അല്ലാത്തതായ ഭാഗത്തെ സൂചിപ്പിക്കുന്നു. ഒരു വ്യക്തി മരിക്കുമ്പോള്‍, തന്‍റെ ആത്മാവ് ശരീരത്തില്‍ നിന്നും വിട്ടുപോകുന്നു. “ആത്മാവ്” എന്നത് ഒരു സ്വഭാവത്തെയോ വൈകാരിക നിലവാരത്തെയോ സൂചിക്കുന്നതും ആകാം.

  • ”ആത്മാവ്” എന്ന പദം ജഡ ശരീരം ഇല്ലാത്ത ഒന്നിനെ സൂചിപ്പിക്കുന്നതായി, പ്രത്യേകാല്‍ ഒരു ദുരാത്മാവിനെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു.
  • ഒരു വ്യക്തിയുടെ ആത്മാവ് എന്നത് ആ വ്യക്തി ദൈവത്തെ അറിയുവാനും അവനില്‍ വിശ്വസിക്കുവാനും ഉള്ള തന്‍റെ ഭാഗമായി കാണുന്നു.
  • പൊതുവേ, “ആത്മീയമായ” എന്ന പദം അശ്ശരീരിക ലോകത്തില്‍ ഉള്ള എന്തിനെയും സൂചിക്കുന്നത് ആകുന്നു.
  • ദൈവ വചനത്തില്‍, ഇത് പ്രത്യേകമായി ദൈവവുമായി ബന്ധമുള്ള എന്തിനെയും, പ്രത്യേകാല്‍ പരിശുദ്ധാത്മാവിനെ സംബന്ധിച്ചു ഉള്ളതിനെ സൂചിപ്പിക്കുന്നു.
  • ഉദാഹരണമായി, “ആത്മീയ ഭോജനം” എന്ന് ദൈവത്തിന്‍റെ ഉപദേശങ്ങളെ സൂചിപ്പിക്കുന്നു, അത് ഒരു മനുഷ്യന്‍റെ ആത്മാവിനു പരിപോഷണം നല്‍കുന്നു, കൂടാതെ “ആത്മീയ ജ്ഞാനം”എന്നത് പരിശുദ്ധാത്മ ശക്തിയാല്‍ ഉളവായി വരുന്ന ജ്ഞാനവും നീതിയുമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു.
  • ദൈവം ഒരു ആത്മാവ് ആകുന്നു അവിടുന്ന് മാനുഷ ശരീരങ്ങള്‍ ഇല്ലാത്ത മറ്റു ആത്മാക്കളെ സൃഷ്ടിച്ചും ഇരിക്കുന്നു.
  • ദൈവത്തിനെതിരെ മത്സരിക്കുകയും അശുദ്ധാത്മാക്കള്‍ ആയിത്തീരുകയും ചെയ്തത് ഉള്‍പ്പെടെ ഉള്ള ദൈവദൂതന്മാര്‍ എല്ലാം ആത്മ ജീവികള്‍ ആകുന്നു.
  • “ആത്മാവ് ഉള്ളത്” എന്ന പദസഞ്ചയം “ഗുണ വിശേഷത ഉള്ളത്” എന്നും കൂടെ അര്‍ത്ഥം നല്‍കത്തക്ക വിധം “ജ്ഞാനത്തിന്‍റെ ആത്മാവ്’ അല്ലെങ്കില്‍ “എലിയാവിന്‍റെ ആത്മാവില്‍” എന്നിങ്ങനെ അര്‍ത്ഥം നല്‍കാവുന്നതാണ്.
  • സ്വഭാവം അല്ലെങ്കില്‍ വികാരം എന്നിവയില്‍ “ആത്മാവ്” എന്നതിന്‍റെ ഉദാഹരണങ്ങളായി “ഭയത്തിന്‍റെ ആത്മാവ്” എന്നും “അസൂയയുടെ ആത്മാവ്” എന്നും ഉള്ളവ ഉള്‍പ്പെടുത്താം.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • സാഹചര്യം അനുസരിച്ചു, “ആത്മാവ്” എന്നുള്ളത് പരിഭാഷ ചെയ്യുന്നതില്‍ “അശരീരമായവ” അല്ലെങ്കില്‍ “ആന്തരികമായവ” എന്നിവ ഉള്‍പ്പെടുത്താം.
  • ചില സാഹചര്യങ്ങളില്‍, “ആത്മാവ്” എന്ന പദം “ദുരാത്മാവ്‌” അല്ലെങ്കില്‍ “അശുദ്ധാത്മ ജീവികള്‍’ എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ചില സന്ദര്‍ഭങ്ങളില്‍“ആത്മാവ്” എന്ന പദം ഒരു വ്യക്തിയുടെ വികാരങ്ങളെ, “എന്‍റെ അന്തര്‍ഭാഗത്ത് എന്‍റെ ആത്മാവ് വളരെ ദു:ഖിച്ചു” എന്നുള്ളതു പോലെ ഉപയോഗിക്കാം. ഇത് “എന്‍റെ ആത്മാവില്‍ ഞാന്‍വളരെ ദു::ഖിച്ചു” അല്ലെങ്കില്‍ “ഞാന്‍ വളരെ ആഴമായി ദു:ഖിച്ചു” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ”ആത്മാവ്” എന്ന പദം “സ്വഭാവം” അല്ലെങ്കില്‍ “സ്വാധീനം” അല്ലെങ്കില്‍ “മനോഭാവം” അല്ലെങ്കില്‍ “(അതായത്) സ്വഭാവത്താല്‍ രൂപവല്‍ക്കരിക്കപ്പെട്ട ചിന്ത” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • സാഹചര്യം അനുസരിച്ച്, “ആത്മീയമായ” എന്നത് “അശരീരികമായ” അല്ലെങ്കില്‍ “പരിശുദ്ധാത്മാവില്‍ നിന്ന്” അല്ലെങ്കില്‍ “ദൈവത്തിന്‍റെ” അല്ലെങ്കില്‍ ഭൌതികം അല്ലാത്ത ലോകത്തിന്‍റെ ഭാഗം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”ആത്മീയ ക്ഷീരം” എന്ന ഉപമാന പദപ്രയോഗം “ദൈവത്തില്‍ നിന്നും ഉള്ള പ്രാഥമിക ഉപദേശങ്ങള്‍” അല്ലെങ്കില്‍ “ആത്മാവിനെ പരിപോഷിപ്പിക്കുന്ന ദൈവത്തിന്‍റെ ഉപദേശങ്ങള്‍ (ക്ഷീരം ചെയ്യുന്നത് പോലെ) എന്നും പരിഭാഷ ചെയ്യാം.
  • ”ആത്മീയ പക്വത” എന്ന പദപ്രയോഗം “പരിശുദ്ധാത്മാവിനു അനുസരണം കാണിക്കുന്ന ദൈവീകമായ മനോഭാവം” എന്ന് പരിഭാഷ ചെയ്യാം.
  • ”ആത്മീയ വരം” എന്ന പദം “പരിശുദ്ധാത്മാവ് നല്‍കുന്നതായ പ്രത്യേക കഴിവ്” എന്ന് പരിഭാഷ ചെയ്യാം.

(കാണുക: ദൈവദൂതന്‍, പിശാച്, പരിശുദ്ധാത്മാവ്, പ്രാണന്‍)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 13:03 മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ്, ജനം അവരെ തന്നെ ആത്മീയമായി ഒരുക്കിയതിനു ശേഷം, ദൈവം സീനായി മലയില്‍ ഇടിമുഴക്കത്തോടും, മിന്നലിനോടും, പുകയോടും വന്‍കാഹള മുഴക്ക ശബ്ദത്തോടും കൂടെ ഇറങ്ങി വന്നു.
  • 40:07 അനന്തരം യേശു ഉറക്കെ വിളിച്ചു പറഞ്ഞത്, “എല്ലാം നിവര്‍ത്തിയായി! പിതാവേ, ഞാന്‍എന്‍റെ ആത്മാവിനെ അങ്ങയുടെ കൈകളില്‍ തരുന്നു.” അനന്തരം താന്‍ തന്‍റെ ശിരസ്സ്‌ താഴ്ത്തുകയും തന്‍റെ ആത്മാവിനെ വിട്ടു കളയുകയും ചെയ്തു.
  • 45:05 സ്തേഫാനോസ് മരിക്കുമ്പോള്‍, “യേശുവേ, എന്‍റെ ആത്മാവിനെ സ്വീകരിക്കേണമേ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
  • 48:07 സകല ജന വിഭാഗങ്ങളും അവനില്‍ കൂടെ അനുഗ്രഹിക്കപ്പെടുവാന്‍ ഇടയായി തീര്‍ന്നു, എന്തുകൊണ്ടെന്നാല്‍ യേശുവില്‍ വിശ്വസിക്കുന്ന ഏവരും പാപത്തില്‍ നിന്ന് രക്ഷിക്കപ്പെടുകയും, അബ്രഹാമിന്‍റെ ആത്മീയ സന്തതിയായി തീരുകയും ചെയ്യുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H178, H1172, H5397, H7307, H7308, G4151, G4152, G4153, G5326, G5427