ml_tw/bible/kt/soul.md

4.5 KiB

പ്രാണന്, ആത്മാക്കള്

നിര്വചനം:

പ്രാണന്എന്ന് പറയുന്നത് ഒരു വ്യക്തിയുടെ ആന്തരികമായ, അദൃശ്യമായ, നിത്യവുമായ ഭാഗത്തെ ആണ്. ഇത് ഒരു വ്യക്തിയുടെ ശാരീരികമായ ഭാഗത്തെ സൂചിപ്പിക്കുന്നു.

  • “പ്രാണന്” എന്നും “ആത്മാവ്” എന്നും ഉള്ള പദങ്ങള്രണ്ടു വ്യത്യസ്ത ആശയങ്ങള്ആയിരിക്കാം, അല്ലെങ്കില്ഒരേ ആശയത്തെ സൂചിപ്പിക്കുന്ന രണ്ടു പദങ്ങള്ആയിരിക്കാം.
  • ഒരു വ്യക്തി മരിക്കുമ്പോള്, തന്റെ പ്രാണന്തന്റെ ശരീരത്തില്നിന്നും വേര്പെട്ടു പോകുന്നു.
  • “പ്രാണന്” എന്ന വാക്ക് ചില സന്ദര്ഭങ്ങളില്ഉപമാനമായി മുഴു വ്യക്തിത്വത്തെയും സൂചിപ്പിക്കുന്നു. ഉദാഹരണമായി, “പാപം ചെയ്യുന്ന ദേഹി” എന്നുള്ളത് അര്ത്ഥം നല്കുന്നത് “പാപം ചെയ്യുന്ന വ്യക്തി” എന്നും “എന്റെ പ്രാണന്ക്ഷീണിച്ചു പോകുന്നു” എന്നുള്ളത് “ഞാന്ക്ഷീണിതന്ആയിരിക്കുന്നു” എന്നും ആണ്.

പരിഭാഷ നിര്ദേശങ്ങള്:

  • ”പ്രാണന്” എന്ന പദം “അകത്തെ സത്വം” അല്ലെങ്കില്“ആന്തരിക വ്യക്തി” എന്നും പരിഭാഷ ചെയ്യാം.
  • ചില സന്ദര്ഭങ്ങളില്, “എന്റെ പ്രാണന്” എന്നത് “ഞാന്” അല്ലെങ്കില്“എന്നെ” എന്ന് പരിഭാഷ ചെയ്യാം.
  • സാധാരണയായി “പ്രാണന്” എന്ന പദസഞ്ചയം ‘’വ്യക്തി” അല്ലെങ്കില്“അവന്” അല്ലെങ്കില്“അവനെ” എന്ന് സന്ദര്ഭം അനുസരിച്ച് പരിഭാഷ ചെയ്യാം.
  • ചില ഭാഷകളില്“പ്രാണന്” എന്നും “ആത്മാവ്” എന്നും ഉള്ള ആശയങ്ങള്ക്ക് ഒരേ പദം തന്നെ ആയിരിക്കും ഉള്ളത്.
  • എബ്രായര്4:12ല്, “പ്രാണനെയും ആത്മാവിനെയും വേര്തിരിക്കുന്നത്” എന്ന പദപ്രയോഗം “അകത്തെ മനുഷ്യനെ ആഴമായി വിവേചിക്കുന്നത് അല്ലെങ്കില്വെളിപ്പെടുത്തി കാണിക്കുന്നത്” എന്ന് അര്ത്ഥം നല്കുന്നു.

(കാണുക: ആത്മാവ്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5082, H5315, H5397, G5590