ml_tw/bible/kt/angel.md

10 KiB

ദൈവദൂതന്, ദൈവദൂതന്മാര്, പ്രധാന ദൈവദൂതന്

നിര്വചനം

ഒരു ദൈവദൂതന് എന്നത് ദൈവം സൃഷ്ടിച്ച ഒരു ശക്തനായ ആത്മാവ് ആണ്. ദൈവം പറയുന്നതെന്തും പ്രവര്ത്തിക്കുന്നതിനായി ദൈവത്തെ സേവിക്കുന്നവ രായി ദൈവദൂതന്മാര് നിലകൊള്ളുന്നു. “പ്രധാന ദൈവദൂതന്’’ എന്നത് മറ്റുള്ള ദൈവദൂതന്മാരെ ഭരിക്കുകയോ നയിക്കു കയോ ചെയ്യുന്ന ദൈവദൂതനെ സൂചിപ്പിക്കുന്നു.

  • “ദൂതന്” എന്ന വാക്കിന്റെ അക്ഷരീക അര്ത്ഥം “ദൂതുവാഹി” എന്നാണ്. “പ്രധാന ദൂതന്” എന്ന പദം “പ്രധാന ദൂതുവാഹി” എന്നു അര്ത്ഥമാക്കുന്നു.
  • ദൈവവചനത്തില് “പ്രധാന ദൈവദൂതന്” എന്നറിയപ്പെടുന്ന ഒരേയൊരു ദൂതന് മിഖായേല് ആണ്.
  • ദൈവവചനത്തില്, ദൂതന്മാര് ദൈവത്തില്നിന്നും ജനത്തിന് സന്ദേശങ്ങള്നല്കുന്നു. ഈ സന്ദേശങ്ങളില് ദൈവം ജനങ്ങള് ചെയ്യണമെന്നു ആവശ്യപ്പെടുന്ന നിര്ദേശ ങ്ങള് ഉള്ളടക്കം ചെയ്തിരിക്കുന്നു. * ഭാവിയില് സംഭവിക്കുവാന്പോകുന്നതോ മുന്പേ സംഭവിച്ചതോ ആയ സംഭവങ്ങളെക്കുറിച്ച് ദൈവദൂതന്മാര് ജനത്തോടു പ്രസ്താവിക്കുന്നു.
  • ദൈവത്തിന്റെ പ്രതിനിധികള് എന്ന നിലയില്ദൈവദൂതന്മാര്ക്കു ദൈവത്തിന്റെ അധികാരവും ചില സന്ദര്ഭങ്ങളില് ദൈവം തന്നെ സംസാരിക്കുന്നു എന്ന നിലയിലും ദൈവവചനത്തില് ഉണ്ട്.
  • വേറെ നിലകളില്ജനത്തെ സംരക്ഷിക്കയും ശക്തീകരിക്കയും ചെയ്യുക വഴി ദൂതന്മാര് ദൈവത്തെ സേവിക്കുന്നു.
  • “യഹോവയുടെ ദൂതന്” എന്ന പ്രത്യേക പദത്തിനു ഒന്നിലധികം സാദ്ധ്യതയുള്ള അര്ത്ഥങ്ങള്ഉണ്ട്: 1)”യഹോവയെ പ്രതിനിധീകരിക്കുന്ന ദൂതന്” അല്ലെങ്കില്“യഹോവയെ സേവിക്കുന്ന ദൂതുവാഹി” എന്നു അര്ത്ഥമാക്കാം. 2) ഇതു ഒരു ദൂതനെപ്പോലെ പ്രത്യക്ഷമാകുകയും ഒരു വ്യക്തിയോട് സംസാരി ക്കുകയും ചെയ്യുന്ന യഹോവയെ തന്നെ സൂചിപ്പിക്കാം. ഇതില് ഏതൊരു അര്ത്ഥം സ്വീകരിച്ചാലും, “ഞാന്” എന്ന പ്രയോഗം ദൂതന് ഉപയോഗിക്കുന്നത് യഹോവ തന്നെ സംസാരിക്കുന്നു എന്ന വിധത്തിലാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • “ദൈവദൂതന്’’ എന്നത് പരിഭാഷപ്പെടുത്തുന്ന മാര്ഗ്ഗങ്ങള്, “ദൈവത്തില്നിന്നുള്ള ദൂതുവാഹി” അല്ലെങ്കില്“ദൈവത്തിന്റെ സ്വര്ഗ്ഗീയ സേവകന്” അല്ലെങ്കില് “ദൈവത്തിന്റെ ആത്മീയ ദൂതുവാഹി” എന്നിവ ഉള്പ്പെടുന്നു.
  • “പ്രധാന ദൈവദൂതന്” എന്ന പദം “മുഖ്യ ദൈവദൂതന്” അല്ലെങ്കില് ഭരണ നേതാവായ ദൈവദൂതന്” അല്ലെങ്കില് “ദൂതന്മാരുടെ നായകന്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ഈ പദസഞ്ചയങ്ങള് ഒരു ദേശിയ ഭാഷയില് അല്ലെങ്കില് പ്രദേശിക ഭാഷയില് എപ്രകാരം പരിഭാഷപ്പെടുത്താം എന്നുള്ളത് പരിഗണിക്കുക.
  • “യഹോവയുടെ ദൂതന്’’ എന്ന പദസഞ്ചയം “ദൈവദൂതന്”, “യഹോവ” എന്നീ പദങ്ങള്ഉപയോഗിച്ചുവേണം പരിഭാഷപ്പെടുത്തെണ്ടത്. ഇതു ഈ പടസഞ്ചയത്തെ വിവിധ വ്യാഖ്യാനങ്ങള്ക്ക് അനുവാദം നല്കും. സാദ്ധ്യതയുള്ള പരിഭാഷകള് “യഹോവയില്നിന്നുള്ള ദൂതന്” അല്ലെങ്കില്“യഹോവയാല്അയക്കപ്പെട്ട ദൂതന്” അല്ലെങ്കില്“ദൂതനെപ്പോലെ പ്രത്യക്ഷനാകുന്ന യഹോവ” എന്നിവയും ഉള്പ്പെടുന്നു.

(കാണുക: അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം)

(കാണുക: മുഖ്യന്, നേതാവ്, ദൂതുവാഹി, മിഖായേല്, ഭരണാധിപന്, സേവകന്)

ദൈവവചന സൂചികകള്:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്

  • 02:12 വലിപ്പമുള്ളവരും ശക്തരുമായ ദൂതന്മാരെ ആരും തന്നെ ജീവവൃക്ഷ ത്തിന്റെ ഫലം ഭക്ഷിക്കാതിരിക്കേണ്ടതിനായി ദൈവം കാവല്നിര്ത്തി.
  • 22:03 ദൈവദൂതന് സെഖര്യാവിനോട് “ഞാന് നിന്നോട് ഈ സദ്വാര്ത്ത അറിയിക്കേണ്ടതിനായി ദൈവത്താല് അയക്കപ്പെട്ടിരിക്കുന്നു” എന്നു പ്രതിവചിച്ചു.
  • 23:06 പെട്ടെന്ന്ശോഭിക്കുന്ന ഒരു ദൈവദൂതന് അവര്ക്ക്ഇടയന്മാര്ക്കു പ്രത്യക്ഷനായി, അവര്ഭയപ്പെടുകയും ചെയ്തു. ദൈവദൂതന്”ഭയപ്പെടേണ്ട, എന്തുകൊണ്ടെന്നാല് നിങ്ങള്ക്കുവേണ്ടി ഒരു സുവാര്ത്ത എന്റെ പക്കല് ഉണ്ട്” എന്നു പറഞ്ഞു. പെട്ടെന്ന് ആകാശങ്ങള് മുഴുവന്-ദൈഅദൂതന്മാരാല്നിറയപ്പെട്ടു,ദൈവത്തെ സ്തുതിച്ചു.
  • 25:08 അനന്തരം ദൈവദൂതന്മാര് കടന്നുവന്നു യേശുവിനെ ശുശ്രൂഷിച്ചു.
  • 38:12 യേശു വളരെ വിഷമത്തിലായി തന്റെ വിയര്പ്പു രക്ത തുള്ളികളായി ത്തീര്ന്നു. ദൈവം ഒരു ദൂതനെ അയച്ചു അവനെ ശക്തീകരിച്ചു.
  • 38:15 ”എനിക്ക് വേണമെങ്കില് പിതാവിനോട് ദൂതന്മാരുടെ ഒരു സൈന്യത്തെ എനിക്ക് പ്രതിരോധിക്കേണ്ടതിനായി ചോദിക്കാമായിരുന്നു.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H47, H430, H4397, H4398, H8136, G32, G743, G2465