ml_tw/bible/kt/demon.md

6.8 KiB

ഭൂതം, ദുരാത്മാവ്, അശുദ്ധാത്മാവ്

നിര്‍വചനം:

ഈ പദങ്ങളെല്ലാം ഭൂതങ്ങളെ കുറിക്കുന്നു, അവ ദൈവഹിതത്തെ എതിര്‍ക്കുന്ന ആത്മാക്കള്‍ ആണ്. തന്നെ സേവിക്കുവാനായി ദൈവം ദൂതന്മാരെ സൃഷ്ടിച്ചു. പിശാച് ദൈവത്തിനു എതിരെ മത്സരിച്ചപ്പോള്‍, ചില ദൂതന്മാരും കൂടെ മല്‍സരിച്ചു, അവരെ സ്വര്‍ഗ്ഗത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ഭൂതങ്ങളും അശുദ്ധാത്മക്കളും ഈ “വീണുപോയ” ദൂതന്മാര്‍ആണെന്ന് വിശ്വസിക്കപ്പെടുന്നു.

  • ചിലപ്പോള്‍ഈ ഭൂതങ്ങളെ “അശുദ്ധാത്മാക്കള്‍” എന്നു വിളിക്കുന്നു. “അശുദ്ധമായ” എന്ന പദം “പരിശുദ്ധം ഇല്ലാത്ത” അല്ലെങ്കില്‍ “തിന്മയായ” അല്ലെങ്കില്‍ “അവിശുദ്ധമായ” എന്നു അര്‍ത്ഥം ആക്കുന്നു.
  • ഭൂതങ്ങള്‍പിശാചിനെ സേവിക്കുന്നതിനാല്‍, അവ ദോഷമായവ ചെയ്യുന്നു. ചില സമയങ്ങളില്‍ അവ മനുഷ്യന്‍റെ ഉള്ളില്‍ വസിക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുന്നു.
  • ഭൂതങ്ങള്‍ മനുഷ്യരേക്കാള്‍ ശക്തരാണ്, എന്നാല്‍ ദൈവത്തെപ്പോലെ ശക്തരല്ല താനും.

പരിഭാഷ നിര്‍ദേശങ്ങള്‍:

“ഭൂതം” എന്ന പദം “ദുരാത്മാവ്‌” എന്നും പരിഭാഷ ചെയ്യാം.

  • ”അശുദ്ധാത്മാവ്” എന്നത് മാലിന്യമുള്ള ആത്മാവ്” എന്നോ “ദുഷിച്ച ആത്മാവ്” എന്നോ “ദുരാത്മാവു” എന്നോ പരിഭാഷപ്പെടുത്താം. ഈ പദം പരിഭാഷപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന പദം അല്ലെങ്കില്‍ പദസഞ്ചയം പിശാചിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണെന്ന് ഉറപ്പു വരുത്തുക. കൂടാതെ “ഭൂതം” എന്നത് പ്രാദേശിക അല്ലെങ്കില്‍ ദേശീയ ഭാഷയില്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്നു പരിഗണിക്കുക.

(കാണുക:അജ്ഞാതമായവ പരിഭാഷപ്പെടുത്തുന്ന വിധം)

(കാണുക: ഭൂതബാധിതന്‍, സാത്താന്‍, അന്യദൈവം, അസത്യദൈവം](../kt/falsegod.md), ദൂതന്‍, തിന്മ, ശുദ്ധം)

ദൈവവചന സൂചികകള്‍:

ദൈവവചന കഥകളില്‍നിന്നുള്ള ഉദാഹരണങ്ങള്‍:

  • 26:09 ഭൂത ബാധിതരായ അനേകം പേരെ യേശുവിന്‍റെ അടുക്കല്‍കൊണ്ടുവന്നിരുന്നു. യേശു അവയോടു കല്‍പ്പിച്ചപ്പോള്‍, ഭൂതങ്ങള്‍ ജനത്തില്‍നിന്നു പുറത്തു വന്നു, “നീ ദൈവപുത്രന്‍തന്നെ!” എന്നു ഉച്ചത്തില്‍വിളിച്ചു പറയുകയും ചെയ്തു.
  • 32:08 ഭൂതങ്ങള്‍ ആ മനുഷ്യനില്‍നിന്ന് പുറത്തുവരികയും പന്നികളില്‍പ്രവേശിക്കുകയും ചെയ്തു.
  • 47:05 അവസാനം ഒരുദിവസം അടിമയായ ബാലിക ഉച്ചത്തില്‍ശബ്ദമിട്ടു ശല്യം ചെയ്തപ്പോള്‍, പൌലോസ് അവളുടെ നേരെ തിരിഞ്ഞു നിന്ന് അവളില്‍ഉള്ള ഭൂതത്തെ ശാസിച്ചു, “യേശുവിന്‍റെ നാമത്തില്‍അവളില്‍നിന്ന് പുറത്തു വരിക” എന്നു പറഞ്ഞു. ഉടനെ തന്നെ ഭൂതം അവളെ വിട്ടു പോയി.
  • 49:02 അവന്‍(യേശു) വെള്ളത്തിന്മേല്‍നടന്നു, കൊടുങ്കാറ്റുകളെ ശാന്തമാക്കി, നിരവധിയാളുകളെ സൌഖ്യമാക്കി, ഭൂതങ്ങളെ പുറത്താക്കി, മരിച്ചവരെ ജീവനിലേക്കുയിര്‍പ്പിച്ചു, അഞ്ചപ്പത്തെയും രണ്ടു ചെറുമീനുകളെയും 5,000 ത്തിലധികം പേരെ തൃപ്തിയായി പോഷിപ്പിക്കത്തക്ക വിധം വര്‍ധിപ്പിച്ചു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2932, H7307, H7451, H7700, G169, G1139, G1140, G1141, G1142, G4190, G4151, G4152, G4189