ml_tw/bible/kt/demonpossessed.md

4.1 KiB

ഭൂത ബാധിതന്‍

നിര്‍വചനം:

ഭൂത ബാധിതനായ ഒരു മനുഷ്യനെ ഒരു ഭൂതം അല്ലെങ്കില്‍ ദുരാത്മാവു അവന്‍റെ പ്രവര്‍ത്തികളെയും ചിന്തകളെയും നിയന്ത്രിക്കുന്നു.

  • സാധാരണയായി ഭൂത ബാധിതനായ വ്യക്തി തന്നെ തന്നെയോ അല്ലെങ്കില്‍ മറ്റുള്ളവരെയൊ ഉപദ്രവിക്കും എന്തുകൊണ്ടെന്നാല്‍ ഭൂതം അവനെക്കൊണ്ട്‌ അപ്രകാരം ചെയ്യിപ്പിക്കുന്നു.
  • ഭൂത ബാധിതരായ ആളുകളെ അവരിലുള്ള ഭൂതങ്ങളോടു പുറത്തു വരുവാന്‍ കല്‍പ്പിച്ചുകൊണ്ട് യേശു അവരെ സൌഖ്യമാക്കി. ഇതിനെ പൊതുവേ ഭൂതങ്ങളെ “പുറത്താക്കല്‍” എന്നു വിളിക്കുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ഈ പദം പരിഭാഷ ചെയ്യുവാനുള്ള ഇതര മാര്‍ഗ്ഗങ്ങള്‍, “ഭൂത നിയന്ത്രിതനായ” അല്ലെങ്കില്‍ “ഒരു ദുരാത്മാവിനാല്‍നിയന്ത്രിക്കപ്പെട്ട” അല്ലെങ്കില്‍ “അകത്തു ഒരു ദുരാത്മാവു ജീവിക്കുന്നവനായ” ആദിയായവ ഉള്‍പ്പെടുത്താം.

(കാണുക: ഭൂതം)

ദൈവവചന സൂചികകള്‍:

ദൈവവചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 26:09 ഭൂത ബാധിതരായ അനേകം പേരെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടു വന്നിരുന്നു.
  • 32:02 അവര്‍ തടാകത്തിന്‍റെ മറുകരയില്‍ എത്തിയപ്പോള്‍, ഒരു ഭൂതബാധിതനായ മനുഷ്യന്‍ യേശുവിന്‍റെ അടുക്കല്‍ ഓടിവന്നു.
  • 32:06 ഭൂതം പിടിച്ച മനുഷ്യന്‍ ഉറച്ച ശബ്ദത്തില്‍ അലറിക്കൊണ്ട്‌, “മഹോന്നതനായ ദൈവത്തിന്‍റെ പുത്രനായ യേശുവേ, എന്നോട് നിനക്കു എന്തു കാര്യം?” ദയവായി എന്നെ ഉപദ്രവിക്കരുതേ!” എന്നു പറഞ്ഞു.
  • 32:09 പട്ടണത്തില്‍നിന്നുള്ള ജനങ്ങള്‍ വന്നു ഭൂതബാധിതനായ മനുഷ്യനെ കാണുകയും ചെയ്തു.
  • 47:03 ഓരോ ദിവസവും അവര്‍ (പൌലൊസും ശീലാസും) നടന്നുപോകുമ്പോള്‍, ഒരു ഭൂതബാധിതയായ അടിമപ്പെണ്‍കുട്ടി അവരെ പിന്തുടര്‍ന്നു വന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G1139