ml_tw/bible/kt/satan.md

10 KiB

സാത്താന്, പിശാച്, ദുഷ്ടന് ആയവന്

വസ്തുതകള്:

പിശാചും ദൈവത്താല് സൃഷ്ടിക്കപ്പെട്ട ഒരു ആത്മ ജീവി ആണെങ്കില്പോലും, അവന് ദൈവത്തിനു എതിരായി മത്സരിക്കുകയും ദൈവത്തിന്റെ ശത്രു ആയി തീരുകയും ചെയ്തു. പിശാചിനെ “സാത്താന്” എന്നും “ദുഷ്ടന് ആയവന്” എന്നും വിളിക്കാറുണ്ട്.

  • പിശാച് ദൈവത്തെയും ദൈവത്തിന്റെ സകല സൃഷ്ടിയെയും പകയ്ക്കുന്നു എന്തുകൊണ്ടെന്നാല് അവന് ദൈവത്തിന്റെ സ്ഥാനം പിടിച്ചടക്കണം എന്നും ദൈവത്തെ പ്പോലെ ആരാധിക്കപ്പെടണം എന്നും ആഗ്രഹിക്കുന്നു.
  • സാത്താന് ജനത്തെ ദൈവത്തിനു എതിരായി മത്സരിക്കുവാന് ഹേമിക്കുന്നു.
  • ദൈവം തന്റെ പുത്രനായ, യേശുവിനെ, സാത്താന്റെ കയ്യില്നിന്നും മനുഷ്യനെ വിടുവിക്കുവാനായി പറഞ്ഞയച്ചു.
  • “സാത്താന്” എന്ന പദത്തിന്റെ അര്ത്ഥം “എതിരാളി” അല്ലെങ്കില് “ശത്രു” എന്നാണ്.
  • “പിശാച്” എന്ന വാക്കിന്റെ അര്ത്ഥം “അപവാദി” എന്നാണ്.

പരിഭാഷ നിര്ദേശങ്ങള്:

  • “പിശാച്” എന്ന പദം “അപവാദം പറയുന്നവന് ” അല്ലെങ്കില് “ദുഷ്ടന് ആയവന്” അല്ലെങ്കില് “ദുഷ്ട ആത്മാക്കളുടെ രാജാവ്” അല്ലെങ്കില് “പ്രധാന ദുഷ്ടാത്മാവ്” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • “സാത്താന്” എന്നത് “എതിര്ക്കുന്നവന്” അല്ലെങ്കില് “എതിരാളി” അല്ലെങ്കില് അവന് പിശാച് തന്നെ എന്ന് വ്യക്തം ആക്കി കാണിക്കുന്ന മറ്റു ഏതെങ്കിലും പേര് ഉപയോഗിച്ചു പരിഭാഷ ചെയ്യാം.
  • ഈ പദങ്ങള് ഭൂതം എന്നും ദുഷ്ടാത്മാവ് എന്നും ഉള്ളതില്നിന്നും വ്യത്യസ്തമായി പരിഭാഷ ചെയ്യേണ്ടതാണ്.
  • ഒരു പ്രാദേശിക അല്ലെങ്കില് ദേശീയ ഭാഷയില്ഈ പദങ്ങള് എപ്രകാരം പരിഭാഷ ചെയ്യുവാന് സാധിക്കും എന്നത് പരിഗണിക്കുക.

(കാണുക: അജ്ഞാതമായവ പരിഭാഷ ചെയ്യുന്ന വിധം)

(പരിഭാഷ നിര്ദേശങ്ങള്: പേരുകള് പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: ഭൂതം, ദുഷ്ടന്, ദൈവത്തിന്റെ രാജ്യം, പരീക്ഷിക്കുക)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 21:01 ഹവ്വയെ വഞ്ചിച്ച പാമ്പ് സാത്താന് ആയിരുന്നു. വാഗ്ദത്തം അര്ത്ഥം നല്കുന്നത് എന്തെന്നാല് വരുവാന് പോകുന്നവനായ മശീഹ സാത്താനെ സമ്പൂര്ണ്ണമായി തോല്പ്പിക്കും.
  • 25:06 അനന്തരം സാത്താന് ലോകത്തില് ഉള്ള സകല രാജ്യങ്ങളും അതിന്റെ സകല മഹത്വങ്ങളും യേശുവിനെ കാണിച്ചിട്ട് ഇപ്രകാരം പറഞ്ഞു, “നീ ഒന്ന് വീണു നമസ്കരിക്കുകയും ആരാധിക്കുകയും ചെയ്താല് ഇവ ഒക്കെയും ഞാന് നിനക്ക് നല്കും.”
  • 25:08 യേശു സാത്താന്റെ പരിശോധനകള്ക്ക് വശംവദനായി തീരാതെ, എതിര്ത്ത് നിന്നതിനാല്, പിശാചു അവനെ വിട്ടു പോയിക്കളഞ്ഞു.
  • 33:06 അനന്തരം യേശു വിശദീകരിച്ചു പറഞ്ഞത്, “ദൈവത്തിന്റെ വചനമാണ് ആ വിത്ത്. വഴിയില് എന്നത് ഒരു വ്യക്തി ദൈവ വചനം കേള്ക്കുന്നു എങ്കിലും, അത് ഗ്രഹിക്കുന്നില്ല താനും, പിശാച് ആ വചനം അവനില്നിന്ന് എടുത്തു കളയുന്നു,” എന്നതാണ്.
  • 38:07 യൂദാസ് അപ്പം എടുത്ത ശേഷം, സാത്താന് അവന്റെ ഉള്ളില് പ്രവേശിച്ചു.
  • [48:04 ഹവ്വയുടെ സന്തതികളില് ഒരുവന് സാത്താന്റെ തല തകര്ക്കുകയും, സാത്താന് അവന്റെ കുതികാല് മുറിപ്പെടുത്തുകയും ചെയ്യും എന്ന് ദൈവം വാഗ്ദത്തം ചെയ്തിരുന്നു. ഇതിന്റെ അര്ത്ഥം സാത്താന് മശീഹയെ കൊല്ലും, എന്നാല് ദൈവം അവനെ വീണ്ടും ജീവനിലേക്ക് ഉയിര്പ്പിക്കുകയും, അനന്തരം മശീഹ സാത്താന്റെ അധികാരത്തെ എന്നെന്നേക്കുമായി തകര്ത്തു കളയുകയും ചെയ്യും.
  • 49:15 ദൈവം നിങ്ങളെ സാത്താന്റെ അന്ധകാര രാജ്യത്തില് നിന്ന് പുറത്തേക്ക് എടുക്കുകയും നിങ്ങളെ ദൈവത്തിന്റെ വെളിച്ചത്തിന്റെ രാജ്യത്തില് ആക്കി വെക്കുകയും ചെയ്തു.
  • 50:09 “കളകള് എന്നത് ദുഷ്ടന് ആയവന് ഉള്പ്പെട്ടതായ ജനത്തെ പ്രതിനിധീകരിക്കുന്നു. കളകള് വിതെച്ചതായ ശത്രു പിശാചിനെ പ്രതിനിധീകരിക്കുന്നു.
  • 50:10](rc://ml/tn/help/obs/50/09) ലോകം അവസാനിക്കുന്ന വേളയില്, ദൈവ ദൂതന്മാര് പിശാചിന് ഉള്പ്പെട്ടതായ സകല ജനങ്ങളെയും ഒരുമിച്ചു കൂട്ടുകയും അവരെ ഒരു ആളിക്കത്തുന്ന തീയിലേക്ക് വലിച്ചെറിയുകയും ചെയ്യും, അവിടെ അതി ഘോരമായ വേദന നിമിത്തം അവര് കരയുകയും പല്ലുകള് കടിക്കുകയും ചെയ്യും.
  • 50:15 യേശു മടങ്ങി വരുന്ന സമയത്ത്, താന് സാത്താനെയും അവന്റെ രാജ്യത്തെയും സമ്പൂര്ണ്ണമായി നശിപ്പിക്കും. താന് സാത്താനെയും ദൈവത്തെ അനുസരിക്കേണ്ടതിനു പകരം അവനെ പിന്തുടര്ന്ന സകല ജനത്തെയും അവനോടു കൂടെ എന്നെന്നേക്കും വെന്തുകൊണ്ടിരിക്കേണ്ടതിനു നരകത്തിലേക്ക് എറിഞ്ഞു കളയുകയും ചെയ്യും.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H7700, H7854, H8163, G1139, G1140, G1141, G1142, G1228, G4190, G4566, G4567