ml_tw/bible/kt/tempt.md

6.4 KiB

പരീക്ഷിക്കുക, പരീക്ഷ

നിര്വചനം:

പരീക്ഷിക്കുക എന്നത് ആരെയെങ്കിലും ഏതെങ്കിലും തെറ്റായ പ്രവര്ത്തി ചെയ്യുവാന് പ്രേരിപ്പിക്കുക എന്നുള്ളതാണ്.

  • ഒരു പരീക്ഷണം എന്നത് തെറ്റായ ഒരു കാര്യം ചെയ്യുവാന് ഒരു വ്യക്തി പ്രേരിപ്പിക്കപ്പെടുക എന്നുള്ളതാണ്.
  • ആളുകള് തങ്ങളുടെ പാപസ്വഭാവം നിമിത്തവും മറ്റുള്ളവര് നിമിത്തവും പരീക്ഷിക്കപ്പെടുന്നു.
  • സാത്താനും ദൈവത്തെ അനുസരിക്കാതെ ഇരിക്കുവാനും ദൈവത്തിനു എതിരെ തെറ്റായ പ്രവര്ത്തികള് ചെയ്തു പാപം ചെയ്യുവാനും ജനത്തെ പരീക്ഷിക്കുന്നു.
  • സാത്താന് യേശുവിനെ പരീക്ഷിക്കുകയും തെറ്റായ കാര്യം ചെയ്യുവാന് പ്രലോഭിപ്പിക്കുകയും ചെയ്തു, എന്നാല് യേ\ശു സാത്താന്റെ പരീക്ഷണങ്ങളോട് എതിര്ത്തു നില്ക്കുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്തു.
  • “ദൈവത്തെ പരീക്ഷിക്കുന്ന” ഒരു വ്യക്തി തന്നെ എന്തെങ്കിലും തെറ്റില് അകപ്പെടുത്തുക എന്നതല്ല, മറിച്ചു, ദൈവം തന്നെ പ്രതികരണമെന്ന നിലയില് തന്നെ ശിക്ഷിക്കണം എന്ന് വെച്ച് ദൈവത്തിനെതിരെ കര്ക്കശമായ നിലയില് അനുസരണക്കേട് ഉള്ളവനായി തുടരുന്നു എന്നുള്ളതാണ്.
  • ഇതിനെയും “ദൈവത്തെ പരീക്ഷിക്കുക” എന്ന് വിളിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • പരീക്ഷണം” എന്ന പദം “പാപം ചെയ്യുവാനായി ഇടയാക്കി തീര്ക്കുക” അല്ലെങ്കില് “പ്രലോഭിക്കുക” അല്ലെങ്കില് “പാപം ചെയ്യുവാനുള്ള തൃഷ്ണ ഉളവാക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “പരീക്ഷണങ്ങള്” എന്ന പദം പരിഭാഷ ചെയ്യുവാനുള്ള രീതികളില് “പരീക്ഷിക്കുന്ന വസ്തുതകള് ” അല്ലെങ്കില് “ഒരു വ്യക്തിയെ പാപം ചെയ്യുവാന് വശീകരിക്കുന്നതായ വസ്തുതകള്” അല്ലെങ്കില് “തെറ്റായ എന്തെങ്കിലും പ്രവര്ത്തി ചെയ്യുവാന് ആഗ്രഹം ഉളവാക്കുന്ന വസ്തുതകള്” എന്നിങ്ങനെ ഉള്ളവ ഉള്പ്പെടുത്താം.
  • “ദൈവത്തെ പരീക്ഷിക്കുക” എന്നത് “ദൈവത്തെ പരീക്ഷിക്കുവാന് ഇടയാക്കുക” അല്ലെങ്കില് “ദൈവത്തെ പരീക്ഷിക്കുക” അല്ലെങ്കില്“ ദൈവത്തിന്റെ ദീര്ഘക്ഷമയെ പരിശോധിക്കുക” അല്ലെങ്കില് ‘’ദൈവം ശിക്ഷിക്കുവാന് തക്കവിധം ഇടവരുത്തുക” അല്ലെങ്കില് “കാര്ക്കശ്യത്തോടെ ദൈവത്തെ അനുസരിക്കാതിരിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക: അനുസരണക്കേട്, സാത്താന്, പാപം, ശോധന ചെയ്യുക)

ദൈവ വചന സൂചികകള്:

ദൈവവചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 25:01 അനന്തരം യേശുവിന്റെ അടുക്കല് സാത്താന് കടന്നു വരികയും തന്നെ പാപ ചെയ്യുവാനായി പരീക്ഷിക്കുകയും ചെയ്തു.
  • 25:08](rc://ml/tn/help/obs/25/08) യേശു സാത്താന്റെ പരീക്ഷണങ്ങള്ക്ക് വശംവദന് ആയില്ല, അതിനാല് സാത്താന് അവനെ വിട്ടുപോയി.
  • 38:11 യേശു ശിഷ്യന്മാരോട് അവര് പരീക്ഷയില് അകപ്പെട്ടു പോകാതിരിക്കേണ്ടതിനു പ്രാര്ഥിക്കണം എന്ന് പറഞ്ഞു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H974, H4531, H5254, G551, G1598, G3985, G3986, G3987