ml_tw/bible/kt/clean.md

9.9 KiB

ശുദ്ധമായ, ശുദ്ധമാക്കുന്നു, ശുദ്ധമാക്കി, ശുദ്ധീകരിക്കുക, ശുദ്ധീകരിച്ചു, ശുദ്ധീകരണം, കഴുകുക, കഴുകല്, കഴുകി, കഴുകുന്നു, അശുദ്ധം

നിര്വചനം:

“ശുദ്ധമായ” എന്ന പദം അക്ഷരീകമായി യാതൊരു അഴുക്കും കറയും ഇല്ലാത്തത് എന്നു അര്ത്ഥമാക്കുന്നു. ദൈവവചനത്തില്, ഇതു ഉപമാനമായി “ശുദ്ധമായ”, “വിശുദ്ധമായ”, അല്ലെങ്കില്“പാപരഹിതമായ” എന്നു അടിക്കടി ഉപയോഗിക്കുന്നു. “ശുദ്ധീകരിക്കുക” എന്നത് ഒന്നിനെ ‘’ശുദ്ധമാക്കുന്ന” പ്രക്രിയയാണ്. ഇതു “കഴുകുക” അല്ലെങ്കില്‘’ശുദ്ധമാക്കുക” എന്നും പരിഭാഷപ്പെടുത്താം.

  • പഴയനിയമത്തില്, ദൈവം ഇസ്രയേല് ജനത്തോടു താന്ആചാരപരമായി “ശുദ്ധിയുള്ള” മൃഗങ്ങള് ഇന്നവയെന്നും “ശുദ്ധിയില്ലാത്തവ” ഇന്നവയെന്നും സൂചിപ്പിച്ചിരുന്നു. ഭക്ഷിക്കുന്നതിനോ യാഗമര്പ്പിക്കുന്നതിനോ ശുദ്ധിയുള്ള മൃഗങ്ങളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഈ പാശ്ചാത്തലത്തില്, “ശുദ്ധമായ” എന്ന പദം യാഗാര്പ്പണത്തിനു ഉപയുക്ത മായ ദൈവത്തിനു സ്വീകാര്യമായിരിക്കുന്ന മൃഗം എന്നു അര്ത്ഥമാക്കുന്നു.
  • പ്രത്യേക ചര്മ്മരോഗമുള്ള ഒരു വ്യക്തി തന്റെ ചര്മ്മം തുടര്ന്നു സംക്രമണ ത്തിനു സാധ്യതയില്ലാത്ത വിധം സുഖം പ്രാപിക്കുന്നതുവരെ അശുദ്ധനായിരിക്കും. ആ വ്യക്തിയെ വീണ്ടും “ശുദ്ധന്” എന്നു പ്രഖ്യാപിക്കേണ്ടതിനു താന് ചര്മ്മ ശുദ്ധീകരണത്തിനുള്ള നിര്ദേശങ്ങളെല്ലാം തന്നെ അനുസരിക്കണം.
  • ചില സന്ദര്ഭങ്ങളില്“ശുദ്ധീകരണമെന്നത് സദാചാര പവിത്രതയെ ഉപമാന രൂപേണ സൂചിപ്പിക്കുന്നു. ദൈവവചനത്തില്, “അശുദ്ധി’’ എന്ന പദം തന്റെ ജനത്തിനു തൊടുവാനോ, ഭക്ഷിക്കുവാനോ, അല്ലെങ്കില് യാഗമര്പ്പിക്കുവാനോ അശുദ്ധമെന്നു ദൈവം പ്രഖ്യാപിച്ചിട്ടുള്ള വസ്തുക്കള്ക്ക് ഉപമാനമായി സൂചിപിച്ചിട്ടുള്ള പദമാണ്.
  • ദൈവം ഇസ്രയേല്ജനത്തിന് ഇതെല്ലാം മൃഗങ്ങള് “ശുദ്ധമെന്നും” ഏതെല്ലാം ”അശുദ്ധമെന്നും” നിര്ദേശം നല്കിയിട്ടുണ്ട്. അശുദ്ധമായ മൃഗങ്ങള്ഭക്ഷിക്കുന്നതിനും യാഗമര്പ്പിക്കുന്നതിനും അനുവദിച്ചിട്ടില്ല.
  • ചില പ്രത്യേക ചര്മ്മരോഗികള് സൌഖ്യമാകുന്നതുവരെ അവരെ “അശുദ്ധം” എന്നു പറയാറുണ്ട്.
  • ”അശുദ്ധമായ എന്തിനെയെങ്കിലും ഇസ്രയേല്യര് തൊട്ടാല് ഒരു നിര്ദ്ധിഷ്ട സമയം വരെ അവരെ അശുദ്ധരായി കരുതുമായിരുന്നു.
  • അശുദ്ധമായവയെ സ്പര്ശിക്കരുതെന്നും ഭക്ഷിക്കരുതെന്നുമുള്ള ദൈവകല്പ്പന അനുസരിക്കുന്നത് ഇസ്രയേല്യരെ ദൈവത്തിന്റെ സേവനത്തിനായി വേര്തിരി ക്കുന്നതിനും ഇടയായി.
  • ശാരീരികവും ആചാരപരവുമായ അശുദ്ധി സദാചാരപരമായ അശുദ്ധിക്ക് അടയാളമായിരുന്നു.
  • വേറൊരു ഉപമാന ചിന്തയില്, ഒരു “അശുദ്ധാത്മാവ്” എന്നത് ഒരു ദുഷ്ടാത്മാവ്എന്നു സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ഈ പദം “ശുദ്ധം” അല്ലെങ്കില് “നിര്മലം” (അഴുക്കില്ലാത്തത് എന്ന അര്ത്ഥത്തില്) എന്ന പൊതു വാക്ക് ഉപയോഗിച്ചു പരിഭാഷപ്പെടുത്താം.
  • ഇതു പരിഭാഷ ചെയ്യുവാനായിട്ടുള്ള ഇതര മാര്ഗ്ഗങ്ങള്‘’ആചാരപരമായി ശുദ്ധം” അല്ലെങ്കില്“ ദൈവത്തിനു അംഗീകാര യോഗ്യം” എന്നിവ ഉല്പ്പെടുത്താം. “ശുദ്ധീകരിക്കുക” എന്നത് “കഴുകുക” അല്ലെങ്കില് “നിര്മ്മലീകരിക്കുക” എന്നു പരിഭാഷപ്പെടുത്താം. “ശുദ്ധം”, ശുദ്ധീകരിക്കുക” എന്നിവയ്ക്കായി ഉപയോഗിക്കുന്ന പദങ്ങള്ഒരു ഉപമാന ആശയത്തിലും മനസ്സിലാക്കാമെന്നു ഉറപ്പുവരുത്തുക. “അശുദ്ധം” എന്ന പദം “ശുദ്ധിയില്ലാത്തത്” അല്ലെങ്കില്“ദൈവദൃഷ്ടിയില്യോഗ്യമായത്” അല്ലെങ്കില്ശാരീരികമായി അശുദ്ധമായത്” അല്ലെങ്കില്“മലിനമായത്” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ഒരു അശുദ്ധാത്മാവ് എന്നു ഭൂതത്തെ സൂചിപ്പിക്കുമ്പോള്, “അശുദ്ധം” എന്നത് “പൈശാചികം” അല്ലെങ്കില്“മലിനമായത്” എന്നു പരിഭാഷപ്പെടുത്തേണ്ടാതാണ്.
  • ഈ പദത്തിന്റെ പരിഭാഷ ആത്മീയ അശുദ്ധിക്കും അനുവദിക്കപ്പെടെണ്ടതാണ്. ഇതു സ്പര്ശിക്കുന്നതിനോ, ഭക്ഷിക്കുന്നതിനോ, യാഗത്തിനോ അയോഗ്യമെന്ന് ദൈവം പ്രഖ്യാപിച്ചിട്ടുള്ള ഏതിനെയും സൂചിപ്പിക്കുവാന്ഉതകുന്നതായിരി ക്കണം.

(കാണുക:മലിനമായ, ഭൂതം, പരിശുദ്ധം, യാഗം)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1249, H1252, H1305, H2134, H2135, H2141, H2398, H2548, H2834, H2889, H2890, H2891, H2893, H2930, H2931, H2932, H3001, H3722, H5079, H5352, H5355, H5356, H6172, H6565, H6663, H6945, H7137, H8552, H8562, G167, G169, G2511, G2512, G2513, G2839, G2840, G3394, G3689