ml_tw/bible/kt/sonofgod.md

8.6 KiB

ദൈവ പുത്രന്, പുത്രന്

വസ്തുതകള്:

“ദൈവപുത്രന്” എന്ന പദം ഈ ലോകത്തില് മനുഷ്യനായി വന്ന, ദൈവ വചനം ആകുന്ന, യേശുക്രിസ്തുവിനെ സൂചിപ്പിക്കുന്നു. “പുത്രന്” എന്നും താന് അടിക്കടി സൂചിപ്പിക്കപ്പെട്ടു വന്നിരുന്നു.

  • ദൈവപുത്രന് പിതാവായ ദൈവത്തിന്റെ അതേ സ്വഭാവ വിശേഷത ഉണ്ടായിരുന്നു, താന് പൂര്ണ്ണ ദൈവവും ആയിരുന്നു.
  • പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവാം ദൈവം എല്ലാവരും ഒരേ സ്വഭാവം ഉള്ളവര് ആകുന്നു.
  • മനുഷ്യ പുത്രന്മാരെ പോലെ അല്ലാതെ , ദൈവ പുത്രന് എപ്പോഴും ഉള്ളവന് ആയിരിക്കുന്നു.
  • ആദിയില്, ദൈവപുത്രന് പിതാവായ ദൈവത്തോടും പരിശുദ്ധാത്മാവാം ദൈവത്തോടും കൂടെ ലോകത്തെ സൃഷ്ടിക്കുന്നതില് വ്യാപൃതന് ആയിരുന്നു. യേശു ദൈവപുത്രന് ആയിരുന്നതിനാല്, താന് തന്റെ പിതാവിനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നു, തന്റെ പിതാവു അവനെ സ്നേഹിക്കുകയും ചെയ്യുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ”ദൈവ പുത്രന്” എന്ന പദത്തിനായി “പുത്രന്” എന്ന പദം ഏറ്റവും നന്നായി പരിഭാഷ ചെയ്യുന്നതിന് ഈ ഭാഷയില് മനുഷ്യന്റെ പുത്രന് ഏതു പദം ആണോ പ്രകൃത്യാ ഉപയോഗിക്കുന്നത് അത് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം.
  • “പുത്രന്” എന്നത് പരിഭാഷ ചെയ്യുന്നതിന് ഉപയോഗിക്കുന്ന വാക്ക് “പിതാവ്” എന്ന പദം പരിഭാഷ ചെയ്യുന്നതിന് ഉപയോഗിക്കുന്ന പദവുമായി യോജിച്ചു പോകുന്നുവെന്ന് ഉറപ്പു വരുത്തുക, ഈ പദങ്ങള് നിര്ദിഷ്ട ഭാഷയില് യഥാര്ത്ഥ പിതൃ-പുത്ര ബന്ധത്തെ പ്രകടിപ്പിക്കുന്ന വളരെ സ്വാഭാവികമായി ഉള്ള പദങ്ങള് ആയിരിക്കും.
  • “പുത്രന്” എന്ന പദം ആരംഭിക്കുന്നതിനു വലിയ അക്ഷരം ഉപയോഗിക്കുന്നത് ഇത് ദൈവത്തെ കുറിച്ച് പ്രതിപാദിക്കുന്നു എന്ന് കാണിക്കുവാന് സഹായിക്കുന്നു.
  • “പുത്രന്” എന്ന പദം “ദൈവ പുത്രന്” എന്നതിന്റെ ചുരുക്കം ആകുന്നു, പ്രത്യേകാല് :പിതാവ്” എന്ന അതേ സാഹചര്യത്തില് അത് സംഭവ്യം ആകുമ്പോള്.

(പരിഭാഷ നിര്ദേശങ്ങള്: പേരുകള് പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: ക്രിസ്തു, പൂര്വികന്, ദൈവം, പിതാവാം ദൈവം, പരിശുദ്ധാത്മാവ്](../kt/holyspirit.md), യേശു, പുത്രന്, ദൈവപുത്രന്മാര്](../kt/sonsofgod.md))

ദൈവ വചന സൂചികകള്:

ദൈവവചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 22:05 ദൂതന് വിശദീകരിച്ചത്,”പരിശുദ്ധാത്മാവ് നിന്നിലേക്ക് വരും, ദൈവത്തിന്റെ ശക്തി നിന്റെ മേല് നിഴലിടും. ആയതിനാല് ദൈവ പുത്രന് ആയ ശിശു വിശുദ്ധന് ആയിരിക്കും,”
  • 24:09 ദൈവം യോഹന്നാനോട് പറഞ്ഞത്, നീ സ്നാനം കഴിപ്പിക്കുന്ന ഒരു ആളുടെ മേല് പരിശുദ്ധാത്മാവ് വന്നിറങ്ങും. ആ വ്യക്തി ദൈവ പുത്രന് ആയിരിക്കും.
  • 31:08 ശിഷ്യന്മാര് ആശ്ചര്യഭരിതര് ആയി. അവര് യെശുവിനെ ആരാധിച്ചു, അവനോടു പറഞ്ഞത്, “സത്യമായും, അങ്ങ് ദൈവപുത്രന് തന്നെ.”
  • 37:05 മാര്ത്ത ഉത്തരം പറഞ്ഞത്, “അതേ, ഗുരോ! അങ്ങ് ദൈവ പുത്രനായ മശീഹ തന്നെ” എന്ന് ഞാന് വിശ്വസിക്കുന്നു.
  • 42:10 “ആകയാല്പോകുക, സകല ജനവിഭാഗങ്ങളെയും ശിഷ്യരാക്കി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്സ്നാനം കഴിപ്പിച്ചും, ഞാന്നിങ്ങള്ക്കു കല്പ്പിച്ചതൊക്കെയും അവര്അനുസരിക്കുവാന്തക്കവണ്ണം അവരെ ഉപദേശിക്കുകയും ചെയ്യുവിന്.”
  • 46:06 ഉടനെ തന്നെ, ശൌല്“യേശു തന്നെ ദൈവപുത്രന്!” എന്ന് ദമസ്കൊസില്ഉള്ള യഹൂദന്മാരോട് പ്രസംഗിക്കുവാന്തുടങ്ങി.
  • 49:09 എന്നാല്തന്റെ ഏക പുത്രനെ നല്കുവാന്തക്കവണ്ണം ലോകത്തില്ഉള്ള സകല ജനത്തെയും ദൈവം അത്രമാത്രം സ്നേഹിക്കുകയും അതിനാല്യേശുവില്വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും തന്റെ പാപങ്ങള്ക്കായി ശിക്ഷിക്കപ്പെടാതെ, ദൈവത്തോട് കൂടെ എന്നെന്നേക്കും ജീവിക്കുകയും ചെയ്യേണ്ടതിനു തന്നെ.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H426, H430, H1121, H1247, G2316, G5207