ml_tw/bible/kt/godthefather.md

8.1 KiB

പിതാവാം ദൈവം, സ്വര്ഗ്ഗീയ പിതാവ്, പിതാവ്

വസ്തുതകള്:

“പിതാവാം ദൈവം” എന്നും “സ്വര്ഗ്ഗീയ പിതാവ്” എന്നും ഉള്ള പദ സഞ്ചയങ്ങള്ഏക സത്യ ദൈവം ആയ യഹോവയെ സൂചിപ്പിക്കുന്നു. ഇതേ അര്ത്ഥം വരുന്ന വേറൊരു പദം ”പിതാവ്” എന്നത് യഹോവയെ സൂചിപ്പിക്കുന്നു, യേശു സര്വ സാധാരണയായി പിതാവിനെ സൂചിപ്പിക്കുവാനായി ഉപയോഗിക്കുമായിരുന്നു.

  • ദൈവം പിതാവാം ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവു ആകുന്ന ദൈവം എന്നിങ്ങനെ നില കൊള്ളുന്നു. ഓരോരുത്തരും പൂര്ണ്ണ ദൈവമാണ്, അപ്പോള്തന്നെ അവര്ഒരുമിച്ചു ഒരു ദൈവമായിരിക്കുന്നു. ഇത് സാധാരണ മനുഷ്യര്ക്ക്പൂര്ണ്ണമായി ഗ്രഹിക്കുവാന്കഴിയാത്ത ഒരു മര്മ്മം ആകുന്നു.
  • പിതാവായ ദൈവം പുത്രനായ ദൈവത്തെ (യേശുവിനെ) ഈ ലോകത്തിലേക്ക് അയക്കുകയും താന്പരിശുദ്ധാത്മാവിനെ തന്റെ ജനത്തിന്റെ അടുക്കലേക്കു അയക്കുകയും ചെയ്യുന്നു.
  • പുത്രനായ ദൈവത്തില്വിശ്വസിക്കുന്ന ഇതൊരു വ്യക്തിയും പിതാവാം ദൈവത്തിന്റെ പൈതല്ആകുകയും, ആ വ്യക്തിയില്പരിശുദ്ധാത്മാവാകുന്ന ദൈവം അധിവസിക്കുവാനായി വരികയും ചെയ്യുന്നു. ഇത് മനുഷ്യ വര്ഗ്ഗത്തിന് പൂര്ണമായി ഗ്രഹിക്കുവാന്കഴിയാത്ത വേറൊരു മര്മ്മം ആകുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ”പിതാവാം ദൈവം” എന്ന പദസഞ്ചയം പരിഭാഷ ചെയ്യുന്നതില്, “പിതാവ്” എന്ന പദം ഈ ഭാഷയില്സാധാരണയായി പ്രകൃത്യാ ഒരു മാനുഷിക പിതാവിനെ സൂചിപ്പിക്കുവാന്ഉപയോഗിക്കുന്ന അതേ പദം ഉപയോഗിക്കുന്നതാണ് പരിഭാഷയ്ക്ക് നല്ലത്.
  • ”സ്വര്ഗ്ഗീയ പിതാവ്” എന്ന പദസഞ്ചയം “സ്വര്ഗ്ഗത്തില്അധിവസിക്കുന്ന പിതാവ്” അല്ലെങ്കില്“പിതാവാം ദൈവം സ്വര്ഗ്ഗത്തില്വസിക്കുന്നവന്” അല്ലെങ്കില്സ്വര്ഗ്ഗത്തില്നിന്നുള്ള ദൈവം നമ്മുടെ പിതാവ്.”
  • സാധാരണയായി “പിതാവ്” എന്നത് ദൈവത്തെ സൂചിപ്പിക്കുവാനായി വലിയ അക്ഷരത്തില്എഴുതുന്നു.

(പരിഭാഷ നിര്ദേശങ്ങള്:പേരുകള്പരിഭാഷ ചെയ്യുന്ന വിധം)

(കാണുക:പൂര്വികന്, ദൈവം, സ്വര്ഗ്ഗം, പരിശുദ്ധാത്മാവ്, യേശു, ദൈവ പുത്രന്)

ദൈവ വചന സൂചികകള്:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 24:09 ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ. എന്നാല് പിതാവാം ദൈവം സംസാരിക്കുന്നത് യോഹന്നാന്കേള്ക്കുകയും, പുത്രനായ യേശുവിനെയും പരിശുദ്ധാത്മാവിനെയും യേശുവിന്റെ സ്നാനശുശ്രൂഷ വേളയില്കാണുവാന്ഇടയായി.
  • 29:09 അനന്തരം യേശു പറഞ്ഞതു, നിങ്ങളുടെ സഹോദരനെ നിങ്ങളുടെ ഹൃദയത്തില്നിന്നും ക്ഷമിക്കുകയില്ല നിങ്ങള്ക്ഷമിക്കുന്നില്ല എങ്കില്നിങ്ങള്ഓരോരുത്തരോടും സ്വര്ഗ്ഗീയ പിതാവ് അപ്രകാരം തന്നെ ചെയ്യും.”
  • 37:09 അനന്തരം യേശു സ്വര്ഗ്ഗത്തിലേക്ക് നോക്കി പറഞ്ഞത്, “പിതാവേ, എന്നെ കേള്ക്കുന്നത് കൊണ്ട് നന്ദി പറയുന്നു.”
  • 40:07 അനന്തരം യേശു ഉറക്കെ വിളിച്ചു പറഞ്ഞത്, “എല്ലാം നിവൃത്തിയായി! പിതാവേ, ഞാന്എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളില്ഏല്പ്പിക്കുന്നു.”
  • 42:10 “അതുകൊണ്ട് പോകുവിന്, എല്ലാ ജനവിഭാഗങ്ങളെയും ശിഷ്യരാക്കി അവര്ക്ക് പിതാവിന്റെയും പുത്രന്റെയും, പരിശുദ്ധാ ത്മാവിന്റെയും നാമത്തില്സ്നാനം കഴിപ്പിക്കുകയും അവരോടു ഞാന്നിങ്ങളോട് കല്പ്പിച്ചതൊക്കെയും അനുസരിക്കുവാനായി ഉപദേശിക്കു കയും ചെയ്യുവിന്.”
  • 43:08പിതാവാം ദൈവത്തിന്റെ വലത്തു ഭാഗത്തേക്ക് ഇപ്പോള്യേശു ഉയര്ത്തപ്പെട്ടിരിക്കുന്നു.”
  • 50-10 “അവരുടെ ദൈവമായ പിതാവിന്റെ രാജ്യത്തില്നീതിമാന്മാര്സൂര്യനെപ്പോലെ പ്രകാശിക്കും.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1, H2, G3962