ml_tw/bible/kt/heaven.md

7.5 KiB

സ്വര്ഗ്ഗം, ആകാശം, ആകാശങ്ങള്, സ്വര്ഗ്ഗങ്ങള്, സ്വര്ഗ്ഗീയമായ

നിര്വചനം:

“സ്വര്ഗ്ഗം” എന്ന് പരിഭാഷ ചെയ്തിരിക്കുന്ന പദം സാധാരണയായി ദൈവം അധിവസിക്കുന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു. ഇതേ വാക്കു സാഹചര്യം അനുസരിച്ചു “ആകാശം” എന്നും അര്ത്ഥം നല്കാം.

  • ”സ്വര്ഗ്ഗങ്ങള്” എന്ന പദം ഭൂമിക്കു മുകളില് നാം കാണുന്ന സകലവും സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള് സകലവും എന്ന് സൂചിപ്പിക്കുന്നു. ഇതില് സ്വര്ഗ്ഗീയ വസ്തുക്കള് അതായത് വിദൂരതയില് ഉള്ളതായ ഗ്രഹങ്ങള് മുതലായവ, അവയെ നാം ഭൂമിയില് നിന്ന് നേരിട്ട് കാണുവാന്കഴിയുകയില്ല.
  • “ആകാശം” എന്ന പദം ഭൂമിക്ക് മുകളില്നീല നിറത്തില്കാണുന്ന പരന്നതായ ഭാഗം മേഘങ്ങളും നാം ശ്വസിക്കുന്ന പ്രാണവായു ഉള്ക്കൊള്ളുന്ന വിതാനം എന്ന് സൂചിപ്പിക്കുന്നു. സാധാരണയായി സൂര്യനും ചന്ദ്രനും “ഉയരെ ആകാശത്തില്” സ്ഥിതി ചെയ്യുന്നതായി പറയുന്നു.
  • ദൈവചനത്തില്ചില സാഹചര്യങ്ങളില്, “സ്വര്ഗ്ഗം” എന്ന പദം ആകാശത്തെയോ അല്ലെങ്കില്ദൈവം വസിക്കുന സ്ഥലത്തെയോ സൂചിപ്പിക്കുന്നു.
  • ”സ്വര്ഗ്ഗം” എന്ന പദം ഉപമാനമായി ഉപയോഗിക്കുമ്പോള്, അത് ദൈവത്തെ സൂചിപ്പിക്കുന്ന ഒരു രീതിയാണ്. ഉദാഹരണമായി, മത്തായി “സ്വര്ഗ്ഗ രാജ്യം” എന്ന് എഴുതുമ്പോള്താന്ദൈവത്തിന്റെ രാജ്യത്തെ കുറിച്ചാണ് സൂചിപ്പിക്കുന്നത്.

പരിഭാഷ നിര്ദേശങ്ങള്:

  • “സ്വര്ഗ്ഗം” എന്ന് ഉപമാനമായി ഉപയോഗിക്കുമ്പോള്, അത് “ദൈവം” എന്നു പരിഭാഷ ചെയ്യാം.
  • ”സ്വര്ഗ്ഗ രാജ്യം” എന്ന് മത്തായിയുടെ പുസ്തകത്തില്ഉള്ളത്, “സ്വര്ഗ്ഗം” എന്ന പദം തന്നെ ഉപയോഗിക്കുന്നത് നല്ലതാണ് കാരണം അത് മത്തായിയുടെ സുവിശേഷത്തിന്റെ പ്രത്യേകത ആണ്.
  • ”സ്വര്ഗ്ഗങ്ങള്” അല്ലെങ്കില്സ്വര്ഗ്ഗീയ വസ്തുക്കള്” എന്നത് “സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്” അല്ലെങ്കില്“പ്രപഞ്ചത്തിലെ സകല നക്ഷത്രങ്ങളും” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”സ്വര്ഗ്ഗത്തിലെ നക്ഷത്രങ്ങള്” എന്ന പദപ്രയോഗം “ആകാശത്തിലെ നക്ഷത്രങ്ങള്” അല്ലെങ്കില്“പ്രപഞ്ചത്തിലെ നക്ഷത്രങ്ങള്”എന്ന് പരിഭാഷ ചെയ്യാം.

(കാണുക: ദൈവ രാജ്യം)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 04:02 അവര് സ്വര്ഗ്ഗത്തില് എത്തുവോളം ഉള്ള ഒരു ഗോപുരം പണിയുവാന്ആരംഭിച്ചു.
  • 14:11 അവന്(ദൈവം) അവര്ക്ക് സ്വര്ഗ്ഗത്തില് നിന്ന് “മന്ന” എന്ന് വിളിക്കുന്ന അപ്പം കൊടുത്തു.
  • 23:07 ക്ഷണത്തില്ആകാശങ്ങള്ദൈവത്തെ സ്തുതിക്കുന്ന ദൂതന്മാരാല്നിറഞ്ഞു, പറഞ്ഞത്, സ്വര്ഗ്ഗത്തില് ദൈവത്തിനു മഹത്വവും ഭൂമിയില്ദൈവപ്രസാദം ഉള്ള മനുഷ്യര്ക്ക്സമാധാനവും” എന്ന് ആയിരുന്നു.
  • 29:09 അനന്തരം യേശു പറഞ്ഞത്, “നിങ്ങള്ഹൃദയംഗമായി നിങ്ങളുടെ സഹോദരനോട് ക്ഷമിച്ചില്ല എങ്കില്എന്റെ സ്വര്ഗ്ഗീയ പിതാവ് നിങ്ങള്ഓരോരുത്തരോടും ചെയ്യുന്നത് ഇപ്രകാരം ആയിരിക്കും.
  • 37:09 അനന്തരം യേശു സ്വര്ഗ്ഗത്തേക്കു_ നോക്കി പറഞ്ഞത്, “പിതാവേ, അങ്ങ് എന്നെ കേട്ടതിനാല്നന്ദി” എന്നായിരുന്നു.
  • 42:11 അനന്തരം യേശു അ സ്വര്ഗ്ഗാരോഹണം ചെയ്തു, ഒരു മേഘം അവരുടെ കാഴ്ച്ചയില്നിന്നു അവനെ മറച്ചു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H1534, H6160, H6183, H7834, H8064, H8065, G932, G2032, G3321, G3770, G3771, G3772