ml_tw/bible/kt/jesus.md

12 KiB
Raw Permalink Blame History

യേശു, യേശുക്രിസ്തു, ക്രിസ്തു യേശു

വസ്തുതകള്:

യേശു ദൈവത്തിന്റെ പുത്രന് ആകുന്നു. “യേശു” എന്ന പേരിന്റെ അര്ത്ഥം “യഹോവ രക്ഷിക്കുന്നു” എന്നാണ്. “ക്രിസ്തു” എന്ന പദം ഒരു പദവിയാണ്, അതിന്റെ അര്ത്ഥം “അഭിഷിക്തന്” എന്നും, മശീഹ എന്നുള്ളതിന് ഉള്ള വേറൊരു വാക്കും ആണ്.

  • ഈ രണ്ടു പേരുകളും സാധാരണയായി സംയോജിതമായി “യേശുക്രിസ്തു” അല്ലെങ്കില് “ക്രിസ്തുയേശു” എന്ന് കാണുന്നു. ഈ പേരുകള് ജനത്തെ തങ്ങളുടെ പാപം നിമിത്തം ഉള്ള നിത്യ ശിക്ഷാവിധിയില് നിന്ന് രക്ഷിക്കേണ്ടതിനു വന്നതായ ദൈവത്തിന്റെ പുത്രനായ മശീഹ എന്ന് ഊന്നല് നല്കുന്നു.
  • ഒരു അത്ഭുതകരമായ രീതിയില്, പരിശുദ്ധാത്മാവ് നിത്യനായ ദൈവപുത്രനെ ഒരു മനുഷ്യനായി ജനിക്കുവാന് ഇടയാക്കി. ഒരു ദൈവദൂതനാല് തന്റെ മാതാവ് “യേശു” എന്ന് അവനെ വിളിക്കണമെന്ന് പറഞ്ഞു, എന്തുകൊണ്ടെന്നാല് താന് ജനത്തെ അവരുടെ പാപങ്ങളില് നിന്ന് രക്ഷിക്കുവാന് നിയുക്തനായ വ്യക്തി ആയിരുന്നു.
  • യേശുവാണ് ദൈവം എന്നും താനാണ് ക്രിസ്തു, അല്ലെങ്കില് മശീഹ എന്നും വെളിപ്പെടുത്തുന്ന നിരവധി അത്ഭുതങ്ങള് യേശു ചെയ്തിരുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • നിരവധി ഭാഷകളില് “യേശു” എന്നും “ക്രിസ്തു” എന്നും ഉള്ള ഉച്ചാരണങ്ങള് കഴിവതും യഥാര്ത്ഥ ഉച്ചാരണത്തോടോ അക്ഷരങ്ങളോടോ സാമീപ്യം പുലര്ത്തുന്നതായി കാണപ്പെടുന്നു. ഉദാഹരണമായി, “ജെസുക്രിസ്ടോ”, “ജെസ്യുസ് ക്രിസ്റ്റസ്”, “ഹെസുക്രിസ്ടോ” ആദിയായവ വിവിധ ഭാഷകളില് ഈ പേരുകള് പരിഭാഷ ചെയ്തിട്ടുള്ള ചില ശൈലികളില് ഉള്ളവയാണ്.
  • ”ക്രിസ്തു” എന്ന പദം, ചില പരിഭാഷകര് “മശീഹ” എന്ന പദത്തിന്റെ ഒരു രൂപമായി മാത്രം എല്ലായിടത്തും ഉപയോഗിക്കുവാന് പരിഗണന നല്കുന്നുണ്ട്.
  • കൂടാതെ ഈ പേരുകള് തൊട്ടടുത്തുള്ള പ്രാദേശിക അല്ലെങ്കില് ദേശീയ ഭാഷകളില് എപ്രകാരം ഉച്ചരിക്കപ്പെടുന്നു എന്നുള്ളതും പരിഗണിക്കുക.

(പരിഭാഷ നിര്ദേശങ്ങള്: പേരുകള് പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: ക്രിസ്തു, ദവം, പിതാവായ ദൈവം, മഹാ പുരോഹിതന്, ദൈവ രാജ്യം, മറിയ, രക്ഷകന്, ദൈവ പുത്രന്)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 22:04 ദൈവദൂതന് പറഞ്ഞത്, “നീ ഗര്ഭവതി ആകുകയും ഒരു മകനു ജന്മം നല്കുകയും ചെയ്യും. നീ അവനു യേശു എന്ന് പേര് നല്കണം, താന് മശീഹ ആയിരിക്കും.”
  • 23:02 “അവനു യേശു എന്ന് പേര് നല്കുക (അതിന്റെ അര്ത്ഥം, “യഹോവ രക്ഷിക്കുന്നു), എന്തുകൊണ്ടെന്നാല് താന് ജനത്തെ അവരുടെ പാപങ്ങളില് നിന്ന് രക്ഷിപ്പാന് ഇരിക്കുകയാല് തന്നെ.”
  • 24:07 അതുകൊണ്ട് യേശു ഒരിക്കലും പാപം ചെയ്തിട്ടില്ല എങ്കിലും യോഹന്നാന് അവനെ (യേശുവിനെ) സ്നാനപ്പെടുത്തി.
  • 24:09 ഒരേ ഒരു ദൈവം മാത്രമേ ഉള്ളൂ. എന്നാല് യോഹന്നാന് പിതാവായ ദൈവം സംസാരിക്കുന്നത് ശ്രവിക്കുകയും, പുത്രനായ യേശുവിനെയും യേശുവിനെ സ്നാനപ്പെടുത്തുമ്പോള് പരിശുദ്ധാത്മാവിനെയും കാണുകയും ചെയ്തു.
  • 25:08 യേശു സാത്താന്റെ പരീക്ഷകളില് പരാജിതന് ആയില്ല, ആയതിനാല് സാത്താന് തന്നെ വിട്ടുപോയി.
  • 26:08 അനന്തരം യേശു ഗലീലി പ്രദേശം മുഴുവന് സഞ്ചരിക്കുകയും, വലിയ ജനക്കൂട്ടങ്ങള് അവന്റെ അടുക്കല് വരികയും ചെയ്തു. കാണ്മാനും, നടക്കുവാനും, ശ്രവിക്കുവാനും, അല്ലെങ്കില് സംസാരിക്കുവാനും, കഴിവില്ലാത്ത നിരവധി രോഗികളോ അംഗഹീനരോ ആയവരെ അവര് കൊണ്ടുവരികയും യേശു അവരെ ഒക്കെയും സൌഖ്യമാക്കുകയും ചെയ്തു.
  • 31:03 അനന്തരം യേശു പ്രാര്ത്ഥന അവസാനിപ്പിക്കുകയും ശിഷ്യന്മാരുടെ അടുക്കല് പോകുകയും ചെയ്തു. താന് വെള്ളത്തിനു മുകളില് തടാകത്തിനു കുറുകെ അവരുടെ പടകിന് നേരെ നടന്നു ചെന്നു!
  • 38:02 അവന് (യൂദാസ്) യഹൂദ നേതാക്കന്മാര് യേശുവാണ് മശീഹ എന്ന സത്യത്തെ നിഷേധിച്ചവര് എന്നും അവര് അവനെ കൊല്ലുവാന് പദ്ധതി ഇടുകയും ചെയ്തു എന്നും അറിഞ്ഞിരുന്നു.
  • 40:08 തന്റെ മരണത്തില് കൂടെ, യേശു ജനം ദൈവത്തിന്റെ അടുക്കല് വരുവാന് ഉള്ള ഒരു പുതു വഴി തുറന്നു.
  • 42:11 അനന്തരം യേശു സ്വര്ഗ്ഗത്തിലേക്ക് എടുത്തു കൊള്ളപ്പെടുകയും, അവരുടെ ദൃഷ്ടിയില്നിന്ന് ഒരു മേഘം അവനെ മറയ്ക്കുകയും ചെയ്തു, യേശു സകലത്തെയും ഭരിക്കേണ്ടതിനായി പിതാവിന്റെ വലത്തു ഭാഗത്ത് ഇരിക്കുകയും ചെയ്തു.
  • 50:17 യേശുവു__ തന്റെ ജനവും പുതിയ ഭൂമിയില് ജീവിക്കുകയും, കാണപ്പെടുന്നതായ സകലത്തെയും സദാ കാലത്തേക്കും താന് ഭരിക്കുകയും ചെയ്യും. അവന്സകല കണ്ണുനീരിനെയും തുടച്ചു കളയുകയും ഇനി ദുരിതവും, ദുഖവും, കരച്ചിലും, തിന്മയും, വേദനയും, മരണവും ഉണ്ടായിരിക്കുകയില്ല. യേശു തന്റെ രാജ്യത്തെ സമാധാനത്തോടു കൂടെയും നീതിയോടു കൂടെയും ഭരിക്കും, അവന് തന്റെ ജനത്തോടു കൂടെ സദാ കാലങ്ങളിലും ഉണ്ടായിരിക്കുകയും ചെയ്യും.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G2424, G5547