ml_tw/bible/kt/god.md

13 KiB
Raw Permalink Blame History

ദൈവം

വസ്തുതകള്:

ദൈവ വചനത്തില്, “ദൈവം” എന്ന പദം ശൂന്യതയില്നിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച നിത്യനായവനെ സൂചിപ്പിക്കുന്നു. ദൈവം പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നിങ്ങനെ സ്ഥിതി ചെയ്യുന്നു. ദൈവത്തിന്റെ വ്യക്തിഗത നാമം “യഹോവ” എന്നാകുന്നു.

  • ദൈവം എല്ലായ്പ്പോഴും ഉള്ളവനാണ്. എല്ലാം ഉളവാകുന്നതിനു മുന്പേ താന്ഉണ്ട്, താന്എല്ലാക്കാലത്തും ഉള്ളവനും ആയിരിക്കും.
  • പ്രപഞ്ചത്തില്സകലത്തിന്മേലും അധികാരം ഉള്ള ഏക സത്യ ദൈവം താന്മാത്രം ആകുന്നു.
  • ദൈവം നീത്തിയിലും, അനന്ത ജ്ഞാനത്തിലും, വിശുദ്ധിയിലും, പാപ രഹിത അവസ്ഥയിലും, ന്യായത്തിലും, കരുണയിലും, സ്നേഹിക്കുന്ന തിലും തികഞ്ഞവന്ആയിരിക്കുന്നു.
  • താന്ഒരു ഉടംപടി പാലകനായ ദൈവമാണ്, തന്റെ വാഗ്ദത്തങ്ങളെ ഇപ്പോഴും പൂര്ത്തീകരിക്കുന്നവന്ആണ്.
  • ജനം ദൈവത്തെ ആരാധിക്കുവാന്വേണ്ടി സൃഷ്ടിക്കപ്പെട്ടവര്ആണ്, തന്നെ മാത്രമേ ജനം ആരാധിക്കുവാന്പാടുള്ളൂ.
  • ദൈവം തന്റെ നാമം “യഹോവ” എന്ന് വെളിപ്പെടുത്തി, അതിന്റെ അര്ത്ഥം “താന്തന്നെ” അല്ലെങ്കില്“ഞാന്ആകുന്നവന്” അല്ലെങ്കില്“(സദാ കാലങ്ങളിലും) ഉള്ളവന്” എന്ന് അര്ത്ഥം നല്കുന്നു.
  • ദൈവ വചനവും അസത്യ “ദൈവങ്ങളെ” കുറിച്ച് പഠിപ്പിക്കുന്നുണ്ട്, അവ ജനങ്ങള്തെറ്റായി ആരാധിക്കുന്ന ജീവന്ഇല്ലാത്ത വിഗ്രഹങ്ങള്ആണ്.

പരിഭാഷ നിര്ദേശങ്ങള്:

  • ”ദൈവം” എന്ന പദം പരിഭാഷ ചെയ്യുവാനായി “ഈശ്വരന്” അല്ലെങ്കില്“സൃഷ്ടിതാവ്” അല്ലെങ്കില്“അത്യുന്നതന്” എന്നിവ ഉള്പ്പെടുത്താം.
  • ”ദൈവം” എന്നത് പരിഭാഷ ചെയ്യുവാനുള്ള ഇതര മാര്ഗ്ഗങ്ങള്“മഹോന്നതനായ സൃഷ്ടിതാവ്” അല്ലെങ്കില്“നിത്യനായ സര്വാധികാരി യായ കര്ത്താവ്” അല്ലെങ്കില്നിത്യനായ അത്യുന്നതന്” ആദിയായവ ആകുന്നു.
  • ഒരു പ്രാദേശിക അല്ലെങ്കില്ദേശീയ ഭാഷയില്ദൈവം എന്നത് എപ്രകാരം സൂചിപ്പിച്ചിരിക്കുന്നു എന്നുള്ളത് പരിഗണിക്കുക. പരിഭാഷ ചെയ്യുവാന്ഉള്ളതായ ഭാഷയില്“ദൈവം” എന്നതിനു ഒരു വാക്ക് ഉണ്ടായിരിക്കും. അങ്ങനെയെങ്കില്, ഈ പദം മുകളില്ഏക സത്യ ദൈവത്തിന്റെ സ്വഭാവ ഗുണങ്ങളെ വിശദീകരിച്ചിരിക്കുന്ന വിധത്തിനു അനുയോജ്യം ആയിട്ടുള്ള വാക്കു തന്നെയാണ് എന്നുള്ള കാര്യം ഉറപ്പു വരുത്തുക എന്നത് പ്രധാനം ആണ്.
  • നിരവധി ഭാഷകളില്ഏക സത്യാ ദൈവം എന്നുള്ളതിന് വാക്കിന്റെ ആദ്യ അക്ഷരം വലിയ അക്ഷരത്തില്എഴുതാറുണ്ട്, ഇത് അസത്യ ദൈവത്തിന്റെ പദത്തില്നിന്നും ഇത് വ്യത്യാസപ്പെടുത്തി കാണിക്കുവാന്വേണ്ടിയാണ്.
  • ഈ വ്യത്യാസത്തെ വ്യക്തമാക്കി കാണിക്കുവാന്“ദൈവം” എന്നതിനും “ദൈവം” എന്നതിനും വ്യത്യസ്ത പദങ്ങള്ഉപയോഗിക്കുക പതിവാണ്.
  • ”ഞാന്അവരുടെ ദൈവമായും അവര്എനിക്ക് ജനമായും ഇരിക്കും” എന്ന പദസഞ്ചയം “ഞാന്, ദൈവം ആയവന്, ഈ ജനത്തെ ഭരിക്കുകയും അവര്എന്നെ ആരാധിക്കുകയും ചെയ്യും” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്.

(പരിഭാഷ നിര്ദേശങ്ങള്: പേരുകള്പരിഭാഷ ചെയ്യുന്ന വിധം)

(കാണുക: സൃഷ്ടിക്കുക, അസത്യ ദൈവം, പിതാവാം ദൈവം](../kt/godthefather.md), പരിശുദ്ധാത്മാവ്, അസത്യ ദൈവം, ദൈവ പുത്രന്, യഹോവ).

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 01:01 ദൈവം ആറു ദിവസങ്ങള്കൊണ്ട് പ്രപഞ്ചത്തെയും അതില്ഉള്ള സകലത്തെയും സൃഷ്ടിച്ചു.
  • 01:15 ദൈവം മനുഷ്യനെയും സ്ത്രീയെയും തന്റെ സ്വന്ത സ്വരൂപത്തില്ഉണ്ടാക്കി.
  • 05:03 “ഞാന്സര്വ ശക്തി ഉള്ള ദൈവം ആകുന്നു. ഞാന്നിന്നോട് കൂടെ ഒരു ഉടമ്പടി ഉണ്ടാക്കും.”
  • 09:14 --ദൈവ__ “ഞാന്ആകുന്നവന്ഞാന്ആകുന്നു എന്ന് പറഞ്ഞു. ഞാന്ആകുന്നവന്എന്നെ നിന്റെ അടുക്കല്അയച്ചിരിക്കുന്നു എന്ന് അവരോടു പറക” എന്ന് പറഞ്ഞു. വീണ്ടും അവരോടു പറയേണ്ടത്, “ഞാന്യഹോവ, നിന്റെ പൂര്വ പിതാക്കന്മാരായ അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവം ഇതാകുന്നു എന്നെന്നേക്കും എന്റെ പേര്.”
  • 10:02 ഈ ബാധകള്മുഖാന്തിരം ദൈവം ഫറവോനെ താന്ഫറവോനെക്കാളും മിസ്രയീമിലെ സകല ദൈവങ്ങളെക്കാളും ശക്തന്ആണെന്ന് കാണിച്ചു കൊടുത്തു.
  • 16:01 യിസ്രായേല്യര്സത്യ ഡി ദൈവത്തെ ആരാധിക്കുന്നതിനു പകരം, കനാന്യ ദൈവങ്ങളെ ആരാധിക്കുവാന്തുടങ്ങി.
  • 22:07 നീ, എന്റെ പുത്രന്, മശീഹയെ സ്വീകരിക്കുവാനായി ജനത്തെ ഒരുക്കുന്നവന്ആയ അത്യുന്നതനായ ദൈവത്തിന്റെ പ്രവാചകന്എന്ന് വിളിക്കപ്പെടും.
  • 24:09 ഒരു ദൈവം മാത്രമേ ഉള്ളൂ. എന്നാല്പിതാവായ ദൈവം സംസാരിക്കുന്നത് യോഹന്നാന്കേള്ക്കുകയും, പുത്രനായ യേശുവിനെയും പരിശുദ്ധാത്മാവിനെയും യേശുവിനു സ്നാനം നല്കുന്ന വേളയില്കാണുകയും ചെയ്തു.
  • 25:07 നിന്റെ ദൈവം ആയ കര്ത്താവിനെ മാത്രം ആരാധിക്കുകയും അവനെ മാത്രം സേവിക്കുകയും വേണം.”
  • 28:01 ‘ഒരുവന്മാത്രമേ നല്ലവന്ഉള്ളൂ, അത് ദൈവം മാത്രമാണ്.”
  • 49:09 എന്നാല്തന്റെ ഏക ജാതനായ പുത്രനായ യേശുവില്വിശ്വസിക്കുന്ന ഏവനും തന്റെ പാപങ്ങള്ക്കായി ശിക്ഷിക്കപ്പെടാതെ, എന്നെന്നേക്കും ദൈവത്തോട് കൂടെ വസിക്കേണ്ടതിനു അവനെ നല്കുവാന്തക്കവണ്ണം ഈ ലോകത്തിലുള്ള എല്ലാവരെയും ദൈവം സ്നേഹിച്ചു.
  • 50:16 എന്നാല്ഒരു ദിവസം ദൈവം ഉല്കൃഷ്ടമായ ഒരു പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും സൃഷ്ടിക്കും.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H136, H305, H410, H426, H430, H433, H2486, H2623, H3068, H3069, H3863, H4136, H6697, G112, G516, G932, G935, G1096, G1140, G2098, G2124, G2128, G2150, G2152, G2153, G2299, G2304, G2305, G2312, G2313, G2314, G2315, G2316, G2317, G2318, G2319, G2320, G3361, G3785, G4151, G5207, G5377, G5463, G5537, G5538