ml_tw/bible/kt/gift.md

4.1 KiB

സമ്മാനം, സമ്മാനങ്ങള്

നിര്വചനം:

“സമ്മാനം”എന്ന പദം ആര്ക്കെങ്കിലും നല്കുന്നതോ അര്പ്പിക്കുന്നതോ ആയതിനെ സൂചിപ്പിക്കുന്നു. ഒരു സമ്മാനം നല്കപ്പെടുന്നു എന്നാല്തിരികെ എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ നല്കപ്പെടുന്നത് അല്ല.

  • പണം, ഭക്ഷണം,വസ്ത്രം, അല്ലെങ്കില്മറ്റു വസ്തുക്കള്പാവപ്പെട്ട ജനത്തിനു നല്കുന്നതിനെ “ദാനങ്ങള്” എന്ന് പറയുന്നു.
  • ദൈവ വചനത്തില്, ഒരു വഴിപാട്, അല്ലെങ്കില്യാഗം ദൈവത്തിനു നല്കുന്നതിനെയും സമ്മാനം എന്ന് പറയുന്നു.
  • രക്ഷ എന്ന ദാനം യേശുവില്ഉള്ളതായ വിശ്വാസം മൂലം ദൈവം നമുക്ക് നല്കുന്നതു ആകുന്നു.
  • പുതിയ നിയമത്തില്, “ദാനങ്ങള്” എന്ന പദം ദൈവം എല്ലാ ക്രിസ്ത്യാനികള്ക്കും അവര്മറ്റുള്ള ജനങ്ങളെ ശുശ്രൂഷിക്കുന്നതിനായി നല്കുന്ന പ്രത്യേക ആത്മീയ കഴിവുകളെ സൂചിപ്പിക്കുവാനും ഉപയോഗിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

“സമ്മാനം” എന്നതിന് ഉള്ള പൊതുവായ പദം “നല്കപ്പെടുന്നതായ ഒന്ന്” എന്ന അര്ത്ഥം നല്കുന്ന പദമോ പദസഞ്ചയമോ കൊണ്ട് പരിഭാഷ ചെയ്യാം.

  • ദൈവത്തില്നിന്നുള്ള ദാനമോ പ്രത്യേക കഴിവോ ഒരു വ്യക്തിക്ക് ഉള്ള നിലയില്, “ആത്മാവില്നിന്നുള്ള ദാനം” എന്നത് “ആത്മീയ കഴിവ്” അല്ലെങ്കില്“പരിശുദ്ധാത്മാവില്നിന്നുള്ള പ്രത്യേക കഴിവ്” അല്ലെങ്കില്“ദൈവം നല്കിയ പ്രത്യേക ആത്മീയ കഴിവ്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക:ആത്മാവ്, പരിശുദ്ധാത്മാവ്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H814, H4503, H4864, H4976, H4978, H4979, H4991, H5078, H5083, H5379, H7810, H8641, G334, G1390, G1394, G1431, G1434, G1435, G3311, G5486