ml_tw/bible/kt/lord.md

14 KiB
Raw Permalink Blame History

പ്രഭു, പ്രഭുക്കന്മാര്‍, കര്‍ത്താവ്, യജമാനന്‍, യജമാനന്മാര്‍, ശ്രീമാന്‍, ശ്രീമാന്മാര്‍

നിര്‍വചനം:

“പ്രഭു” എന്ന പദം, സൂചിപ്പിക്കുന്നത് മറ്റു ജനങ്ങളുടെ മേല്‍ ഉടമസ്ഥതയോ അധികാരമോ ഉള്ള ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു.

  • ഈ വാക്കു ചില സന്ദര്‍ഭങ്ങളില്‍ ‘യജമാനന്‍” എന്ന് യേശുവിനെ അഭിസംബോധന ചെയ്യുവാനോ അല്ലെങ്കില്‍ തനിക്കു സ്വന്തമായി അടിമകള്‍ ഉള്ളവനെയോ സൂചിപ്പിച്ചു പരിഭാഷ ചെയ്യുന്നു.
  • ചില ആംഗലേയ പതിപ്പുകള്‍ ഇതിനെ “ശ്രീമാന്‍” എന്ന് ഉയര്‍ന്ന പദവിയില്‍ ഉള്ള ഒരുവനെ ഭവ്യതയോടെ അഭിസംബോധന ചെയ്യുവാന്‍ വേണ്ടി പരിഭാഷ ചെയ്തിരിക്കുന്നു. “കര്‍ത്താവ്” എന്നതു വലിയ അക്ഷരത്തില്‍ എഴുതിയാല്‍, ഇത് ദൈവത്തെ സൂചിപ്പിക്കുന്ന ഒരു സ്ഥാനപ്പേര് ആണെന്ന് സൂചിപ്പിക്കുന്നു. (എന്നിരുന്നാലും, ആരെ എങ്കിലും അഭിസംബോധന ചെയ്യുന്ന രൂപത്തിലോ അല്ലെങ്കില്‍ ഒരു വാചകത്തിന്‍റെ ആരംഭത്തില്‍ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ വലിയ അക്ഷരത്തില്‍ എഴുതാറുണ്ട്, അതിന്‍റെ അര്‍ത്ഥം “ശ്രീമാന്‍” അല്ലെങ്കില്‍ “യജമാനന്‍” എന്നാണ്.
  • പഴയ നിയമത്തില്‍, ഈ പദം “കര്‍ത്താവായ ദൈവം സര്‍വശക്തന്‍” അല്ലെങ്കില്‍ “കര്‍ത്താവായ യഹോവ” അല്ലെങ്കില്‍ “നമ്മുടെ കര്‍ത്താവായ യഹോവ” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിക്കാം.
  • പുതിയ നിയമത്തില്‍, അപ്പോസ്തലന്മാര്‍ഈ പദം “കര്‍ത്താവായ യേശു” എന്നും “കര്‍ത്താവായ യേശു ക്രിസ്തു” എന്നും പ്രകടിപ്പിക്കുമ്പോള്‍ യേശു ദൈവം ആണെന്ന സന്ദേശം നല്‍കുന്നു.
  • പുതിയ നിയമത്തില്‍ “കര്‍ത്താവ്‌” എന്ന പദം ദൈവത്തിനു മാത്രമായി നേരിട്ട് ഉപയോഗിച്ചു സൂചിപ്പിക്കുന്നതായി, പ്രത്യേകാല്‍ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികളില്‍ സൂചിപ്പിക്കുന്നു. ഉദാഹരണമായി, പഴയ നിയമ വചനം ആയ “യഹോവയുടെ നാമത്തില്‍ വരുന്നവന്‍അനുഗ്രഹിക്കപ്പെട്ടവന്‍” എന്നും പുതിയ നിയമ വാക്യം ആയ “കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍” എന്നും ഉണ്ട്.
  • യു.എല്‍.ബി.യിലും യു.ഡി.ബി.യിലും “കര്‍ത്താവ്‌” എന്ന സ്ഥാനപ്പേര് യഥാര്‍ത്ഥ എബ്രായ ഗ്രീക്ക് വാക്കുകള്‍ പരിഭാഷ ചെയ്യുവാന്‍ വേണ്ടി മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് ഒരിക്കലും ദൈവത്തിന്‍റെ നാമത്തിന്‍റെ (യഹോവ) ഒരു പരിഭാഷ ആയി പല ഭാഷാന്തരങ്ങളില്‍ ചെയ്തിട്ടുള്ളത് പോലെ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ചില ഭാഷകളില്‍ “കര്‍ത്താവ്” എന്നുള്ളത് “യജമാനന്‍” അല്ലെങ്കില്‍ “ഭരണാധികാരി” അല്ലെങ്കില്‍ വേറെ ഏതെങ്കിലും പദം ഉടമസ്ഥതയെയോ പരമാധികാരത്തെയോ സൂചിപ്പിക്കുവാന്‍ വേണ്ടി ആശയ വിനിമയം ചെയ്യാറുണ്ട്.
  • അനുയോജ്യമായ സാഹചര്യങ്ങളില്‍, പല പരിഭാഷകളും ഈ പദത്തിന്‍റെ ആദ്യ അക്ഷരം വലുതാക്കി എഴുതുക വഴി വായനക്കാരന് ഇത് ദൈവത്തിനു നല്‍കപ്പെടുന്ന സ്ഥാനപ്പേര് ആണെന്ന് വ്യക്തമാക്കുവാന്‍ കഴിയുന്നു.
  • പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ പഴയ നിയമത്തില്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍, “കര്‍ത്താവായ ദൈവം” എന്ന പദം ദൈവത്തെ സൂചിപ്പിക്കുന്ന ഒന്ന് ആണെന്ന വസ്തുത വ്യക്തം ആക്കുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • ഈ പദം “യജമാനന്‍” എന്ന പദത്തിന് തുല്യമായ ഒന്നായി അടിമകള്‍ സ്വന്തമായ ഒരു വ്യക്തിയെ സൂചിപ്പിക്കുവാന്‍ പരിഭാഷ ചെയ്യാം. ഇത് ഒരു വേലക്കാരനാല്‍താന് ആര്‍ക്കു വേണ്ടി ജോലി ചെയ്യുന്നുവോ ആ വ്യക്തിയെ അഭിസംബോധന ചെയ്യുവാനും ഉപയോഗിക്കാം.
  • ഇത് യേശുവിനെ സൂചിപ്പിക്കുമ്പോള്‍, സംഭാഷകന്‍ തന്നെ ഒരു മത ഗുരുവായി കാണുന്ന സാഹചര്യത്തില്‍, ഇത് മത ഗുരുവിനെ “ഗുരു” എന്ന് ബഹുമാന പുരസ്സരം അഭിസംബോധന ചെയ്യുന്നതായി പരിഭാഷ ചെയ്യാം. “യേശുവിനെ അഭിസംബോധന ചെയ്യുന്ന വ്യക്തിക്ക് തന്നെ അറിയുവാന്‍ പാടില്ല എങ്കില്‍, “കര്‍ത്താവ്‌” എന്ന പദം ബഹുമാന പുരസ്സരം “ശ്രീമാന്‍” എന്ന് പരിഭാഷ ചെയ്തു കൊള്ളാം. ഈ പരിഭാഷ മറ്റു സാഹചര്യങ്ങളിലും ഒരു ആദരണീയ ഭാവത്തില്‍ അപ്രകാരം ഉള്ള വ്യക്തിയെ അഭിസംബോധന ചെയ്യുവാന്‍ ഉപയോഗിക്കാവുന്നതാണ്. പിതാവായ ദൈവത്തെയോ, യേശുവിനെയോ സൂചിപ്പിക്കുമ്പോള്‍, ഈ പദം ഒരു സ്ഥാനപ്പേര് ആയി പരിഗണിച്ചു, “കര്‍ത്താവ്‌” എന്ന് (വലിയ അക്ഷരത്തില്‍) ആംഗലേയ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്നു.

(കാണുക: ദൈവം, യേശു, ഭരണാധികാരി, യഹോവ)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍നിന്നുള്ള ഉദാഹരണങ്ങള്‍:

  • 25:05 എന്നാല്‍തിരുവെഴുത്തുകളില്‍നിന്ന് ഉദ്ധരിച്ചു കൊണ്ട് യേശു സാത്താനു മറുപടി നല്‍കി. താന്‍പറഞ്ഞത്, “ദൈവത്തിന്‍റെ വചനത്തില്‍, താന്‍തന്‍റെ ജനത്തോടു കല്‍പ്പിച്ചത്, “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്” എന്നാണ്.
  • 25:07 യേശു മറുപടി പറഞ്ഞത്, “സാത്താനേ! നീ എന്നെ വിട്ടു പോ!” എന്നായിരുന്നു. ദൈവവചനത്തില്‍താന്‍തന്‍റെ ജനത്തോടു കല്‍പ്പിച്ചിരിക്കുന്നത്, “നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കുകയും സേവിക്കുകയും ചെയ്യുവാന്‍പാടുള്ളൂ” എന്നാണ്,
  • 26:03 ഇത് കര്‍ത്താവിന്‍റെ സുപ്രസാദ വര്‍ഷം.
  • 27:02 ന്യായശാസ്ത്രി മറുപടിയായി മറുപടി നല്‍കിയത് ദൈവത്തിന്‍റെ ന്യായപ്രമാണം പറയുന്നത്, “നീ നിന്‍റെ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും, ആത്മാവോടും, മനസ്സോടും കൂടെ സ്നേഹിക്കണം.” എന്നാണ്.
  • 31:05 അനന്തരം പത്രോസ് യേശുവിനോട് പറഞ്ഞത്, “ഗുരോ, ഇത് നീ ആകുന്നു എങ്കില്‍, ജലത്തിന്മേല്‍ഞാന്‍നിന്‍റെ അടുക്കല്‍വരുവാന്‍എന്നോട് കല്‍പ്പിക്കണമേ.” എന്നാണ്.
  • 43:09 “എന്നാല്‍ദൈവം യേശുവിനെ കര്‍ത്താവും_ ദൈവവും ആയി തീരുവാന്‍ഇടയാക്കി വെച്ചു എന്ന് തീര്‍ച്ചയായും അറിഞ്ഞു കൊള്‍വിന്‍!
  • 47:03 ഈ അശുദ്ധാത്മാവിനാല്‍അവള്‍ജനത്തിനു വേണ്ടി ഭാവി പറയുകയും, തന്‍റെ യജമാനന്മാര്‍ക്ക്‌ ഒരു ലക്ഷനവിദ്യക്കാരി എന്ന നിലയില്‍വളരെ പണം സമ്പാദിച്ചു കൊടുത്തു പോന്നു.
  • __47:11 പൌലോസ് മറുപടി പറഞ്ഞത്, “യജമാനന്‍ ആയ യേശുവില്‍വിശ്വസിക്കുക, അപ്പോള്‍നീയും നിന്‍റെ കുടുമ്പവും രക്ഷിക്കപ്പെടും.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H113, H136, H1167, H1376, H4756, H7980, H8323, G203, G634, G962, G1203, G2962