ml_tw/bible/kt/divine.md

3.2 KiB

ദൈവീകം

നിര്വചനം:

“ദൈവീകം” എന്ന പദം ദൈവവുമായി ബന്ധപ്പെട്ട ഏതിനെയും ബന്ധപ്പെട്ടതാകുന്നു.

  • ഈ പദം ചില രീതികളില് “ദൈവീക അധികാരം”, “ദൈവീക ന്യായവിധി”, “ദൈവീക സ്വഭാവം”, “ദൈവീക ശക്തി”, “ദൈവീക മഹത്വം” എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്.
  • ദൈവവചനത്തില് ഒരു ഭാഗത്ത്, “ദൈവീകം” എന്ന പദം അസത്യ ദൈവത്തെ കുറിച്ച് സൂചിപ്പിക്കുവാന് ഉപയോഗിച്ചിട്ടുണ്ട്.

പരിഭാഷ നിര്ദേശങ്ങള്:

  • “ദൈവീകം” എന്ന പദം പരിഭാഷപ്പെടുത്തുന്നതിനു ”ദൈവത്തിന്റെ” അല്ലെങ്കില് “ദൈവത്തില്നിന്ന്” അല്ലെങ്കില് “ദൈവവുമായി ബന്ധപ്പെട്ട” അല്ലെങ്കില് “ദൈവത്താല് സ്വഭാവവല്കരിക്കപ്പെടുക” എന്നിവ ഉള്പ്പെടുത്താം.
  • ഉദാഹരണമായി, “ദൈവീക അധികാരം” എന്നത് “ദൈവത്തിന്റെ അധികാരം” അല്ലെങ്കില് “ദൈവത്തിങ്കല് നിന്നും വരുന്ന അധികാരം” ഏന്നു പരിഭാഷപ്പെടുത്താം.
  • ”ദൈവീക മഹത്വം” എന്ന പദസഞ്ചയം “ദൈവത്തിന്റെ മഹത്വം” അല്ലെങ്കില് “ദൈവത്തിനുള്ളതായ മഹത്വം” അല്ലെങ്കില് “ദൈവത്തില് നിന്നും വരുന്നതായ മഹത്വം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ചില പരിഭാഷകളില് അസത്യ ദൈവങ്ങളെ സംബന്ധിച്ചവ പ്രസ്താവിക്കുമ്പോള് വ്യത്യസ്തമായ വാക്ക് ഉപയോഗിക്കുവാന് മുന്ഗണന നല്കാം.

(കാണുക:അധികാരം, അസത്യദൈവം, മഹത്വം, ദൈവം, ന്യായാധിപതി, ശക്തി)

ദൈവവചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G2304, G2999