ml_tw/bible/kt/glory.md

13 KiB

മഹത്വം, മഹത്വമുള്ള, മഹത്വീകരിക്കുക, മഹത്വീകരിക്കുന്നു

നിര്വചനം:

പൊതുവായി, “മഹത്വം” എന്ന പദം അര്ത്ഥമാക്കുന്നത് ബഹുമാനം, മഹിമ, ഏറ്റവും ആദരണീയമായ എന്നൊക്കെ ആണ്. മഹത്വം ഉള്ളതായ എന്തും “മഹത്വമുള്ളത്” എന്ന് പറയുന്നു.

  • ചില സന്ദര്ഭങ്ങളില് “മഹത്വം” എന്നത് വളരെ വില പിടിപ്പുള്ളതും പ്രാധാന്യം അര്ഹിക്കുന്നതും എന്ന് സൂചിപ്പിക്കുന്നു. മറ്റു സാഹചര്യങ്ങളില് ഇ ത് മഹിമയുള്ള, ശോഭനമായ, അല്ലെങ്കില് ന്യായവിധി എന്ന സന്ദേശം നല്കുന്നു.
  • ഉദാഹരണമായി, “ഇടയന്മാരുടെ മഹത്വം” എന്നത് തങ്ങളുടെ ആടുകള്ക്ക് ഭക്ഷിക്കുവാന് ധാരാളമായി പുല്ലുള്ള സമൃദ്ധമായ മേച്ചില് ഉള്ള സ്ഥലം എന്ന് സൂചിപ്പിക്കുന്നു.
  • മഹത്വം എന്നത് പ്രത്യേകമായി പ്രപഞ്ചത്തില് ഉള്ള ആരെക്കാളും എന്തിനേക്കാളും ഏറ്റവും മഹത്വം ഉള്ളവനായ ദൈവത്തെ വിവരിക്കുവാന് ഉപയോഗിക്കുന്നു. തന്നിലുള്ള എല്ലാ സ്വഭാവ ഗുണങ്ങളും തന്റെ മഹത്വത്തെയും മഹിമയെയും വെളിപ്പെടുത്തുന്നു.
  • മഹത്വത്തില്” എന്ന പദ പ്രയോഗം എന്തിലെങ്കിലും പ്രശംസിക്കു കയോ അഭിമാനം കൊള്ളുകയോ ചെയ്യുന്നതിനെ അര്ത്ഥമാക്കുന്നു. “മഹത്വീകരിക്കുക” എന്ന പദം എന്തെങ്കിലും അല്ലെങ്കില് ആരെങ്കിലും എത്ര വലിയതും പ്രാധാന്യം അര്ഹിക്കുന്നത് ആയിരിക്കുന്നു എന്ന് കാണിക്കുകയോ പ്രസ്താവിക്കുകയോ ചെയ്യുക എന്ന് അര്ത്ഥം നല്കുന്നു. ഇത് അക്ഷരീകമായി “മഹത്വം നല്കുന്നു” എന്ന് അര്ത്ഥം നല്കുന്നു.
  • ദൈവം ചെയ്തതായ അത്ഭുതകരമായ കാര്യങ്ങളെ പ്രസ്താവിച്ചു കൊണ്ട് ജനം ദൈവത്തിനു മഹത്വം നല്കുവാന് കഴിയും.
  • ദൈവത്തിനു മഹത്വം നല്കുന്ന രീതിയില് ജീവിച്ചു, അവന് എത്ര വലിയവനും തേജസ്സു ഉള്ളവനും ആയിരിക്കുന്നു എന്ന് മഹത്വീകരി ക്കുവാനും അവര്ക്ക് കഴിയും.
  • ദൈവം തന്നെത്താന് മഹത്വീകരിക്കുന്നു എന്ന് ദൈവ വചനം പറയുമ്പോള്, അത് അര്ത്ഥമാക്കുന്നത് ദൈവം തന്റെ ജനത്തിനു തന്റെ ആശ്ചര്യ ജനകമായ ശ്രേഷ്ടത സാധാരണയായി അത്ഭുതങ്ങളില് കൂടെ വെളിപ്പെടുത്തുന്നു എന്നതാണ്.
  • പിതാവാം ദൈവം പുത്രനായ ദൈവത്തെ പുത്രന്റെ സംപൂര്ണ്ണത, മഹിമ, ശ്രേഷ്ടത എന്നിവ ജനത്തിനു വെളിപ്പെടുത്തിക്കൊണ്ട് മഹത്വീകരിക്കുന്നു.
  • ക്രിസ്തുവില് വിശ്വസിക്കുന്ന ഏവരും അവനോടു കൂടെ മഹത്വീ കരിക്കപ്പെടും. അവര് ജീവനിലേക്ക് ഉയിര്പ്പിക്കപ്പെടുമ്പോള്, സകല സൃഷ്ടികള്ക്കും ദൈവത്തിന്റെ മഹത്വം പ്രതിഫലിപ്പിക്കുവാനും തന്റെ കൃപ പ്രദര്ശിപ്പിക്കുവാനുമായി മാറ്റം സംഭവിക്കും.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യങ്ങള്ക്ക് അനുസൃതമായി, “മഹത്വം” എന്നത് വിവിധ നിലകളില് “മഹിമ” അല്ലെങ്കില് “ശോഭനം” അല്ലെങ്കില് രാജകീയം” അല്ലെങ്കില് “ആശ്ചര്യകരമായ മഹത്വം” അല്ലെങ്കില് “ഏറ്റവും വില ഉയര്ന്ന” എന്നിങ്ങനെ ഉള്പ്പെടുത്തി പരിഭാഷ ചെയ്യാം.
  • ”മഹത്വമുള്ള” എന്ന പദം “മഹത്വം നിറഞ്ഞ” അല്ലെങ്കില് “ഏറ്റവും അധികം വിലയുള്ള” അല്ലെങ്കില് “ശോഭാ പൂരിതമായ” അല്ലെങ്കില് “ആദരണനീയമായ രാജത്വമുള്ള” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”ദൈവത്തിനു മഹത്വം നല്കുക” എന്ന പദപ്രയോഗം “ദൈവത്തിന്റെ ഔന്നത്യത്തെ ബഹുമാനിക്കുക” അല്ലെങ്കില് “ദൈവത്തിന്റെ മഹിമ നിമിത്തം തന്നെ സ്തുതിക്കുക” അല്ലെങ്കില് “ദൈവം എത്ര വലിയവന് എന്ന് മറ്റുള്ളവരോട് പ്രസ്താവിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”മഹത്വത്തില്” എന്ന പദ പ്രയോഗം “സ്തുതിക്കുക” അല്ലെങ്കില് “അഭിമാനം കൊള്ളുക” അല്ലെങ്കില് “അതിനെ കുറിച്ച് പ്രശംസിക്കുക” അല്ലെങ്കില് “അതില്സന്തോഷം കൊള്ളുക ”എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ”മഹത്വീകരിക്കുക” എന്നത് “മഹത്വം നല്കുക” അല്ലെങ്കില് “മഹത്വം കൊണ്ട് വരിക” അല്ലെങ്കില് “വലിയവന് എന്ന് പ്രദര്ശിപ്പിക്കുക’’ എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ”ദൈവത്തെ മഹത്വീകരിക്കുക’’ എന്ന പദ പ്രയോഗം “ദൈവത്തെ സ്തു തിക്കുക” അല്ലെങ്കില് “ദൈവത്തിന്റെ മഹത്വത്തെ കുറിച്ച് സംസാരിക്കുക” അല്ലെങ്കില് “ദൈവം എത്ര വലിയവന് എന്ന് കാണിക്കുക” അല്ലെങ്കില് “ദൈവത്തെ ബഹുമാനിക്കുക (തന്നെ അനുസരിക്കുന്നത് മൂലം).”

”മഹത്വീകരിക്കപ്പെടുക” എന്ന പദം “വളരെ വലിയവന് എന്ന് കാണിക്കുക ’’അല്ലെങ്കില് “സ്തുതിക്കപ്പെട്ടവന്” അല്ലെങ്കില് “ഉയര്ത്ത പ്പെട്ടവന്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.

(കാണുക:ഉയര്ത്തുക, അനുസരിക്കുക, സ്തുതിക്കുക)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 23:07 പെട്ടെന്ന്, ആകാശം ദൂതന്മാരാല് നിറഞ്ഞു ദൈവത്തെ സ്തുതിച്ചു, പറഞ്ഞത്, സ്വര്ഗ്ഗത്തില് ദൈവത്തിനു മഹത്വവും ഭൂമിയില് ദൈവ പ്രസാദിച്ചിട്ടുള്ള മനുഷ്യര്ക്ക് സമാധാനവും ഉണ്ടാകട്ടെ!”
  • 25:06 അനന്തരം സാത്താന് യേശുവിനെ ലോകത്തിലുള്ള എല്ലാ രാജ്യങ്ങളെയും അവയുടെ എല്ലാ മഹത്വത്തെയും കാണിച്ചിട്ട് പറഞ്ഞത്, ”നീ വണങ്ങി എന്നെ ആരാധിച്ചാല് ഞാന് ഇവ ഒക്കെയും നിനക്ക് നല്കാം” എന്ന് ആയിരുന്നു.
  • 37:01 യേശു ഈ വര്ത്തമാനം കേട്ടപ്പോള്, താന് പറഞ്ഞത്, “ഈ രോഗം മരണത്തില് കലാശിക്കുകയില്ല, എന്നാല് ഇത് ദൈവത്തിന്റെ മഹത്വത്തിന് വേണ്ടിയുള്ളതാണ്” എന്നായിരുന്നു.
  • 37:08 യേശു മറുപടിയായി പറഞ്ഞത്, “നീ എന്നില് വിശ്വസിക്കും എങ്കില് നീ ദൈവത്തിന്റെ മഹത്വം കാണുമെന്നു ഞാന് നിന്നോട് പറഞ്ഞില്ലയോ” എന്നു ആയിരുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H117, H142, H155, H215, H1342, H1921, H1922, H1925, H1926, H1935, H1984, H2892, H3367, H3513, H3519, H3520, H6286, H6643, H7623, H8597, G1391, G1392, G1740, G1741, G2620, G2744, G2745, G2746, G2755, G2811, G4888