ml_tw/bible/kt/judge.md

9.5 KiB

ന്യായം വിധിക്കുക, ന്യായം വിധിക്കുന്നു, ന്യായവിധി, ന്യായവിധികള്‍

നിര്‍വചനം:

“ന്യായം വിധിക്കുക” എന്നും “ന്യായവിധി” എന്നും ഉള്ളതായ പദങ്ങള്‍ സാധാരണയായി ഒരു വിഷയം സദാചാരപരമായി ശരിയാണോ അല്ല തെറ്റാണോ എന്നുള്ള തീരുമാനം ഉണ്ടാക്കുന്നതിനെ സൂചിപ്പിക്കുന്നു.

  • “ദൈവത്തിന്‍റെ ന്യായവിധി” എന്നത് സാധാരണായായി എന്തെങ്കിലും ഒന്നിനെ കുറ്റാരോപണം ചെയ്യുന്നതിനോ അല്ലെങ്കില്‍ ഒരു വ്യക്തിയെ പാപം നിറഞ്ഞവന്‍ എന്നോ താന്‍ തീരുമാനിക്കുന്നതിനെ സൂചിപ്പിക്കുന്നു.
  • ദൈവത്തിന്‍റെ ന്യായവിധി സാധാരണയായി ജനങ്ങളെ അവരുടെ പാപം നിമിത്തം ശിക്ഷിക്കുന്നതിനെ ഉള്‍പ്പെടുത്തുന്നു.
  • ”ന്യായം വിധിക്കുക” എന്ന പദം “കുറ്റം വിധിക്കുക” എന്നും അര്‍ത്ഥം നല്‍കുന്നു. മനുഷ്യര്‍ഈ രീതിയില്‍ പരസ്പരം കുറ്റം വിധിക്കരുത് എന്ന് ദൈവം നിര്‍ദേശം നല്‍കിയിരിക്കുന്നു. “ഇടയില്‍ മധ്യസ്ഥത ചെയ്യുക” അല്ലെങ്കില്‍ “ഇടയില്‍ ന്യായം വിധിക്കുക” എന്ന് ഇരുവര്‍ക്കു ഇടയില്‍ തര്‍ക്കം ഉണ്ടാകുമ്പോള്‍ ഏതു വ്യക്തിയാണ് ശരി ആയത് എന്ന് തീരുമാനിക്കുന്നതു പോലെ എന്ന് വേറൊരു അര്‍ത്ഥം ഇതിനു ഉണ്ട്.
  • ചില സന്ദര്‍ഭങ്ങളില്‍, ദൈവത്തിന്‍റെ “ന്യായവിധികള്‍” എന്നത് താന്‍ ശരിയായത് എന്നും നീതിയായത് എന്നും തീരുമാനിച്ചിട്ടുള്ളവ എന്നതാണ്. അവ തന്‍റെ പ്രമാണങ്ങള്‍, നിയമങ്ങള്‍, സാരോപദേശങ്ങള്‍ എന്നിവയ്ക്ക് സമാനം ആകുന്നു.
  • ”ന്യായവിധി” എന്നത് ജ്ഞാനപൂര്‍വമായ തീരുമാന -നിര്‍മ്മാണ കഴിവ് എന്ന് സൂചിപ്പിക്കാം. “ന്യായവിധി” കല്‍പ്പിക്കുവാന്‍ കഴിവില്ലാത്ത ഒരു വ്യക്തി ജ്ഞാന പൂര്‍ണ്ണമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ജ്ഞാനം ഇല്ലാത്ത വ്യക്തി ആകുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • സാഹചര്യം അനുസരിച്ച്,”ന്യായം വിധിക്കുക” എന്നുള്ളത് പരിഭാഷ ചെയ്യുവാന്‍ “തീരുമാനിക്കുക” അല്ലെങ്കില്‍ “കുറ്റം വിധിക്കുക” അല്ലെങ്കില്‍ “ശിക്ഷിക്കുക” അല്ലെങ്കില്‍ “നിയമം നല്‍കുക” എന്നിവ ഉള്‍പ്പെടുത്താം.
  • “ന്യായവിധി” എന്ന പദം “ശിക്ഷാവിധി” അല്ലെങ്കില്‍“ തീരുമാനം” അല്ലെങ്കില്‍ “വിധിന്യായം” അല്ലെങ്കില്‍ “നിയമം” അല്ലെങ്കില്‍ “കുറ്റാരോപണം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ചില സാഹചര്യങ്ങളില്‍, “ന്യായവിധിയില്‍” എന്ന പദം “ന്യായവിധി ദിവസത്തില്‍” അല്ലെങ്കില്‍ “ദൈവം ജനത്തെ ന്യായം വിധിക്കുന്ന കാലത്തില്‍” എന്നും പരിഭാഷ ചെയ്യാം.

(കാണുക: നിയമം, ന്യായം വിധിക്കുക, {ന്യായവിധി ദിനം](../kt/judgmentday.md), നീതി, നിയമം, ന്യായപ്രമാണം)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 19:16 പ്രവാചകന്മാര്‍ ജനത്തോടു മുന്നറിയിപ്പ് നല്‍കിയത് എന്തെന്നാല്‍ അവര്‍ തിന്മ പ്രവര്‍ത്തിക്കുന്നത് നിര്‍ത്താതെ ഇരിക്കുകയും ദൈവത്തെ അനുസരിക്കാതെയും തുടര്‍ന്നാല്‍, ദൈവം അവരെ കുറ്റവാളികള്‍ എന്ന് ന്യായം വിധിക്കുകയും, അവരെ ശിക്ഷിക്കുകയും ചെയ്യുമെന്ന് ആയിരുന്നു.
  • 21:08 ഒരു രാജാവ് എന്നത് ഒരു രാജ്യത്തിന്മേല്‍ ഭരണം നടത്തുന്നവനും ജനത്തെ ന്യായപാലനം ചെയ്യുന്നവനും ആകുന്നു. തന്‍റെ പൂര്‍വികനായ ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുന്നുകൊള്ളുന്ന ഉല്‍കൃഷ്ടനായ രാജാവായി മശീഹ വരും. അവന്‍എന്നെന്നേക്കുമായി, മുഴു ലോകത്തെയും ഭരിക്കുകയും, സദാകാലവും പരമാര്‍ത്ഥമായും ശരിയായ തീരുമാനങ്ങള്‍ എടുത്തും ന്യായപാലനം ചെയ്യുകയും ചെയ്യും.
  • 39:04 മഹാപുരോഹിതന്‍ തന്‍റെ വസ്ത്രം കീറുകയും മറ്റു മത നേതാക്കന്മാരോട് ഉച്ചസ്വരത്തില്‍ കോപത്തോടെ പറയുകയും ചെയ്തത്, “നമുക്ക് ഇനി വേറെ അധികം സാക്ഷികള്‍ ആവശ്യം ഇല്ല!” എന്നുള്ളതാണ്. താന്‍ദൈവപുത്രന്‍ആകുന്നു എന്ന് അവന്‍ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കുന്നുവല്ലോ. നിങ്ങളുടെ വിധിന്യായം എന്ത് ആകുന്നു?”
  • 50:14 എന്നാല്‍യേശുവില്‍ വിശ്വസിക്കാത്ത ഓരോരുത്തരെയും ദൈവം ന്യായം വിധിക്കും. താന്‍ അവരെയെല്ലാം നരകത്തില്‍ എറിഞ്ഞു കളയും, അവിടെ കരച്ചിലും വേദന നിമിത്തം ഉള്ള പല്ലുകടിയും എന്നെന്നേക്കും ഉണ്ടായിരിക്കും.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H148, H430, H1777, H1778, H1779, H1780, H1781, H1782, H2940, H4055, H4941, H6414, H6415, H6416, H6417, H6419, H6485, H8196, H8199, H8201, G144, G350, G968, G1106, G1252, G1341, G1345, G1348, G1349, G2917, G2919, G2920, G2922, G2923, G4232