ml_tw/bible/kt/justice.md

15 KiB
Raw Permalink Blame History

നീതിയായ, നീതി, അനീതി, അനീതിയായ, അനീതി, നീതിപൂര്‍വ്വം ആയ, നീതീകരിക്കുക, നീതികരണം

നിര്‍വചനം:

“നീതിയായ” എന്നും “നീതി” എന്നും ഉള്ളതു ദൈവത്തിന്‍റെ പ്രമാണങ്ങള്‍ക്ക് അനുസൃതമായി ജനത്തെ കൈകാര്യം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ നിലവാരത്തിലുള്ള മറ്റുള്ളവരോടുള്ള ശരിയായ പ്രതികരണം ഉള്ള മാനുഷ നിയമങ്ങളും നീതിയായവ ആകുന്നു.

  • ”നീതിപൂര്‍വ്വം ആയിരിക്കുക” എന്നത് മറ്റുള്ളവരോട് അനുയോജ്യവും ശരിയായും ഉള്ള നടപടിയില്‍ ആയിരിക്കുക എന്നുള്ളതു ആകുന്നു. ഇത് ദൈവത്തിന്‍റെ ദൃഷ്ടികളില്‍ സത്യസന്ധമായതും പവിത്രമായതും സദാചാരപരമായി ശരിയായതും പ്രാവര്‍ത്തികമാക്കുക എന്നതാണ്.
  • ”നീതിപൂര്‍വ്വം” പ്രവര്‍ത്തിക്കുക എന്നതിന്‍റെ അര്‍ത്ഥം ദൈവത്തിന്‍റെ പ്രമാണങ്ങള്‍ക്ക് അനുസൃതമായി ജനത്തെ ശരിയായ, നല്ല, യോഗ്യമായ വഴികളില്‍ നടത്തുക എന്നുള്ളത് ആകുന്നു.
  • ”നീതി” ലഭ്യമാക്കുക എന്നതിന്‍റെ അര്‍ത്ഥം നിയമാനുസൃതം പരിരക്ഷിക്കപ്പെടുക അല്ലെങ്കില്‍ നിയമ വിധേയമായി ശിക്ഷിക്കപ്പെടുക എന്നിങ്ങനെ നിയമവിധേയമായി യോഗ്യമായ നിലയില്‍ നടത്തപ്പെടുക എന്നുള്ളതാണ്.
  • ചില സന്ദര്‍ഭങ്ങളില്‍ “നീതിയായ” എന്നതിന് വിശാലമായ നിലയില്‍ “നീതിപൂര്‍വമായ” അല്ലെങ്കില്‍ “ദൈവത്തിന്‍റെ ന്യായപ്രമാണം പിന്തുടര്‍ന്നു കൊണ്ട്” എന്ന് അര്‍ത്ഥം നല്‍കുന്നു. “അനീതി” എന്നും “അനീതി പൂര്‍വമായ” എന്നും ഉള്ള പദങ്ങള്‍ ജനത്തെ അയോഗ്യമായ സാധാരണമായി ഉപദ്രവകരമായ നിലയില്‍ നടത്തുന്നതിനെ സൂചിപ്പിക്കുന്നു.
  • ഒരു “അനീതി” എന്നത് ഒരു മോശമായ കാര്യം അതിനു അര്‍ഹത ഇല്ലാത്തതായ ഒരു വ്യക്തിക്ക് ചെയ്യുന്നതിനെ കുറിക്കുന്നു. ഇത് ജനത്തെ യോഗ്യം അല്ലാത്ത നിലയില്‍ നടത്തുന്നതിനെ സൂചിപ്പിക്കുന്നു.
  • അനീതി എന്നത് ഒരു കൂട്ടം ആളുകളെ നന്നായി നടത്തുകയും മറ്റൊരു കൂട്ടം ആളുകളെ മോശമായി നടത്തുകയും ചെയ്യുന്നതിനെയും അര്‍ത്ഥം നല്‍കുന്നു.
  • അനീതി പൂര്‍വമായ നിലയില്‍ ഒരുവന്‍ “വിഭാഗിയമായോ” അല്ലെങ്കില്‍ “മുന്‍വിധിയോടെയോ” പ്രവര്‍ത്തിക്കുമ്പോള്‍ ആയതിനാല്‍ ആ വ്യക്തി ജനത്തെ തുല്യതയോടെ കൈകാര്യം ചെയ്യുന്നില്ല എന്ന് വരുന്നു. “നീതീകരിക്കുക” എന്നും നീതീകരണം എന്നും ഉള്ള പദങ്ങള്‍ കുറ്റവാളിയായ ഒരു വ്യക്തിയെ നീതിമാന്‍ എന്ന് ആക്കുന്നതിനെ സൂചിപ്പിക്കുന്നു. ദൈവത്തിനു മാത്രമേ ജനത്തെ സത്യമായും നീതീകരിക്കുവാന്‍ കഴിയുകയുള്ളൂ.
  • ദൈവം ജനത്തെ നീതീകരിക്കുമ്പോള്‍, താന്‍ അവരുടെ പാപങ്ങളെ ക്ഷമിക്കുകയും അവര്‍ പാപം ചെയ്തിട്ടില്ല എന്ന രീതിയില്‍ കണക്കിടുകയും ചെയ്യുന്നു. തങ്ങളുടെ പാപങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുവാനായി മാനസ്സാന്തരപ്പെടുകയും യേശുവില്‍ വിശ്വസിക്കുകയും ചെയ്യുന്ന പാപികളെ അവന്‍ നീതീകരിക്കുന്നു.
  • ”നീതീകരണം” എന്നത് ഒരു വ്യക്തിയുടെ പാപങ്ങളെ ദൈവം ക്ഷമിക്കുകയും തന്‍റെ ദൃഷ്ടിയില്‍ ആ വ്യക്തി നീതിമാന്‍ആയിരിക്കുന്നു എന്ന് ദൈവം പ്രഖ്യാപിക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • സാഹചര്യം അനുസരിച്ച്, “നീതിയായ” എന്ന വാക്കിനെ പരിഭാഷ ചെയ്യുവാന്‍ അവലംബിക്കാവുന്ന ഇതര മാര്‍ഗ്ഗങ്ങളില്‍ “സദാചാരപരമായി ശരിയായത്” അല്ലെങ്കില്‍ “യുക്തം ആയത്” എന്ന് പരിഭാഷ ചെയ്യാം.
  • ”നീതി” എന്ന പദം “യോഗ്യമായ പരിരക്ഷണം” അല്ലെങ്കില്‍ “പ്രാപ്യമായ അനന്തര ഫലങ്ങള്‍” എന്ന് പരിഭാഷ ചെയ്യാം.
  • നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുക” എന്നത് “യുക്തമായ നിലയില്‍ പരിഗണിക്കുക” അല്ലെങ്കില്‍ നീതിപൂര്‍വമായ നിലയില്‍ പ്രതികരിക്കുക” എന്ന് പരിഭാഷ ചെയ്യാം.
  • ചില സാഹചര്യങ്ങളില്‍, “നീതിയായ” എന്നത് “നീതിമാന്‍” അല്ലെങ്കില്‍ ‘’യോഗ്യന്‍” എന്ന് പരിഭാഷ ചെയ്യാം. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, “അനീതിയായ” എന്നത് “അയുക്തമായ” അല്ലെങ്കില്‍ “വിഭാഗീയമായ” അല്ലെങ്കില്‍“അനീതി പൂര്‍വമായ” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”അനീതിക്കാരന്‍” എന്ന വാക്കു “അനീതി ഉള്ളവര്‍” അല്ലെങ്കില്‍ “അനീതിയുള്ള ജനങ്ങള്‍” അല്ലെങ്കില്‍ “മറ്റുള്ളവരെ യോഗ്യമായ നിലയില്‍ കൈകാര്യം ചെയ്യുന്നവര്‍” അല്ലെങ്കില്‍ അനീതിയുള്ള ജനങ്ങള്‍” അല്ലെങ്കില്‍ ദൈവത്തെ അനുസരിക്കാത്ത ജനങ്ങള്‍” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “അനീതിപരമായ” എന്ന പദം “അയോഗ്യമായ ശൈലിയില്‍ ഉള്ളതായ” അല്ലെങ്കില്‍ “തെറ്റായ” അല്ലെങ്കില്‍ “യോഗ്യമല്ലാതെയുള്ള” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “അനീതി” എന്ന പദം പരിഭാഷ ചെയ്യുന്ന രീതിയില്‍, തെറ്റായ പെരുമാറ്റം” അല്ലെങ്കില്‍ “അനുയോജ്യമല്ലാത്ത പെരുമാറ്റം” അല്ലെങ്കില്‍ “അയോഗ്യമായ പ്രവര്‍ത്തി” എന്ന് പരിഭാഷ ചെയ്യാം. (കാണുക:ഗുണ നാമങ്ങള്‍)
  • ”നീതികരിക്കുക” എന്നുള്ളത് പരിഭാഷ ചെയ്യുവാന്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ “നീതിമാന്‍ എന്ന് (ഒരു വ്യക്തിയെ കുറിച്ച്) പ്രഖ്യാപിക്കുക” അല്ലെങ്കില്‍ “(ഒരുവനെ) നീതീകരിക്കുക” എന്ന് പരിഭാഷ ചെയ്യാം.
  • ”നീതീകരണം” എന്ന പദം “നീതീകരിക്കപ്പെട്ടവന്‍ എന്ന് പ്രഖ്യാപിക്കുക” അല്ലെങ്കില്‍ “നീതീകരിക്കപ്പെട്ടവന്‍ ആകുക” അല്ലെങ്കില്‍ “ജനങ്ങളെ നീതിമാന്മാര്‍ ആക്കുക” എന്ന് പരിഭാഷ ചെയ്യാം.
  • ”നീതീകരണത്തിന്‍റെ ഫലം ഉളവാക്കുക” എന്ന പദസഞ്ചയം “ആയതിനാല്‍ ദൈവം അനവധി ആളുകളെ നീതീകരിച്ചു” അല്ലെങ്കില്‍ “ദൈവത്തില്‍ ജനങ്ങള്‍ നീതീകരിക്കപ്പെടുന്നതായ അനന്തര ഫലം ഉളവായി” എന്ന് പരിഭാഷ ചെയ്യാം.
  • ”നമ്മുടെ നീതീകരണത്തിനു വേണ്ടി” എന്ന പദ സഞ്ചയം “നാം ദൈവത്താല്‍ നീതികരിക്കപ്പെട്ടവര്‍ആകുന്നതിനു വേണ്ടി” എന്ന് പരിഭാഷ ചെയ്യാം.

(കാണുക: ക്ഷമിക്കുക, കുറ്റം, ന്യായാധിപന്‍, നീതിമാന്‍, നീതിയുള്ള)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 17:09 ദാവീദ് നീതിയോടും വിശ്വസ്തതയോടും കൂടെ അനേക വര്‍ഷങ്ങള്‍ ഭരണം നടത്തുകയും, ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു.
  • 18:13 (യഹൂദയിലെ) രാജാക്കന്മാരില്‍ ചിലര്‍ നല്ല മനുഷ്യരും നീതിയോടെ ഭരണം നടത്തുന്നവരും ദൈവത്തെ ആരാധിക്കുന്നവരും ആയിരുന്നു.
  • 19-16 അവര്‍ (പ്രവാചകന്മാര്‍) ജനത്തോടു വിഗ്രഹങ്ങളെ ആരാധിക്കുന്നത് നിര്‍ത്തുവാനും നീതി കാണിക്കുവാന്‍ തുടങ്ങുകയും മറ്റുള്ളവരോട് കരുണ കാണിക്കണം എന്ന് പറയുകയും ചെയ്തു.
  • 50:17 യേശു തന്‍റെ രാജ്യം സമാധാനത്തോടും നീതിയോടും ഭരിക്കുകയും, താന്‍ തന്‍റെ ജനത്തോടു കൂടെ സദാകാലങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യും.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H205, H2555, H3477, H5765, H5766, H5767, H6662, H6663, H6664, H6666, H8003, H8264, H8636, G91, G93, G94, G1342, G1344, G1345, G1346, G1347, G1738