ml_tw/bible/kt/forgive.md

9.2 KiB

ക്ഷമിക്കുക, ക്ഷമിക്കുന്നു, ക്ഷമിക്കപ്പെട്ട, ക്ഷമ, ക്ഷമിക്കുക, ക്ഷമിച്ചു

നിര്വചനം:

ഒരാളെ ക്ഷമിക്കുക എന്നതിന്റെ അര്ത്ഥം ഒരു വ്യക്തി വളരെ ഉപദ്രവകരമായി പ്രവര്ത്തിച്ചു എങ്കിലും അതിനെതിരായി ആ വ്യക്തിക്ക് നേരെ അമര്ഷം കൊള്ളാതെ ഇരിക്കുക എന്നതാണ്. “ക്ഷമ” എന്നത് ഒരാളോടു ക്ഷമിക്കുന്ന പ്രവര്ത്തി ആകുന്നു.

  • ഒരാളോട് ക്ഷമിക്കുക എന്നത് സാധാരണയായി അര്ത്ഥമാക്കുന്നത് ആ വ്യക്തി ചെയ്ത തെറ്റിന് ആ വ്യക്തിയെ ശിക്ഷിക്കാതിരിക്കുക എന്നാണ്.
  • ഈ പദം ഉപമാനമായി ഒരു കടം ഇളച്ചു കൊടുക്കുക” എന്ന അര്ത്ഥത്തില് “റദ്ദാക്കുക” എന്നുള്ള പദപ്രയോഗം ഉപയോഗിക്കാം.
  • ജനം അവരുടെ പാപങ്ങള് ഏറ്റു പറയുമ്പോള്, ദൈവം അവയെ ക്രൂശിലുള്ള യേശുവിന്റെ യാഗാര്പ്പിത മരണത്തിന്റെ അടിസ്ഥാനത്തില് ക്ഷമിക്കുന്നു.
  • തന്റെ ശിഷ്യന്മാരോട് താന് അവരോടു ക്ഷമിച്ചതു പോലെ അവരും മറ്റുള്ളവരോട് ക്ഷമിക്കണം എന്നു യേശു അവരെ പഠിപ്പിച്ചു.
  • “ക്ഷമിക്കുക” എന്ന പദം ഒരുവന്ചെയ്ത പാപത്തിനു അവനോട് ക്ഷമിക്കുകയും അവനെ ശിക്ഷിക്കാതിരിക്കുകയും ചെയ്യുക എന്നു അര്ത്ഥമാക്കുന്നു.
  • “ഈ വാക്കിനു “ക്ഷമിക്കുക” എന്ന അതേ അര്ത്ഥം തന്നെയാണ് ഉള്ളതെങ്കിലും കുറ്റവാളിയായ ഒരുവന് ശിക്ഷ നല്കുന്നില്ല എന്ന ഔപചാരിക തീരുമാനം കൂടെ ഉള്പ്പെടുന്നതായി അര്ത്ഥം ഉണ്ട്.
  • ഒരു കോടതി നിയമത്തില്, കുറ്റം ഉണ്ടെന്നു കണ്ടു പിടിക്കപ്പെട്ട വ്യക്തിയെ ക്ഷമിക്കുവാന്ഒരു ന്യായാധിപനു കഴിയും.
  • നാം പാപത്തിന്റെ കുറ്റം ആരോപിക്കപ്പെട്ടവര്ആണെങ്കിലും, ക്രൂശിലെ തന്റെ യാഗ മരണത്തിന്റെ അടിസ്ഥാനത്തില്നമ്മെ നരകത്തിലേക്ക് തള്ളിക്കളയുന്നതില്നിന്നും യേശു നമ്മോട് ക്ഷമിച്ചു.

പരിഭാഷ നിര്ദേശങ്ങള്:

  • സാഹചര്യത്തിന് അനുസൃതമായി, “ക്ഷമിക്കുക” എന്ന പദം “ക്ഷമിക്കുക” അല്ലെങ്കില്”റദ്ദാക്കുക” അല്ലെങ്കില്“വിടുതല്നല്കുക” അല്ലെങ്കില്“എതിരായി ഒന്നും ചെയ്യാതിരിക്കുക”(ആരോടെങ്കിലും)
  • ”ക്ഷമാപണം” എന്ന പദം “നീരസം പ്രകടിപ്പിക്കാതെ ഇരിക്കുക” അല്ലെങ്കില്“(ഒരുവനെ) കുറ്റവാളി എന്നു പ്രഖ്യാപിക്കാതിരിക്കുക” അല്ലെങ്കില്“ക്ഷമിക്കുന്ന പ്രവര്ത്തി” എന്നു അര്ത്ഥം വരുന്ന വാക്ക് കൊണ്ടോ പദസഞ്ചയം കൊണ്ടോ പരിഭാഷ ചെയ്യാവുന്നതാണ്.
  • നിര്ദിഷ്ട ഭാഷയില്ക്ഷമിക്കുന്നതിനുള്ള ഔപചാരിക തീരുമാനത്തിനു ഒരു പദം ഉണ്ടെങ്കില്ആ പദം “ക്ഷമിക്കുക” എന്ന വാക്കിനു പരിഭാഷക്കായി ഉപയോഗിക്കാം.

(കാണുക:അപരാധം)

ദൈവ വചന സൂചികകള്:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 07:10 എന്നാല്ഏശാവ് യാക്കോബിനെ മുന്പേ തന്നെ ക്ഷമിച്ചിരുന്നു, അവര്പരസ്പരം വീണ്ടും കാണുന്നതിനായി സന്തോഷിച്ചിരുന്നു.
  • 13-15 അനന്തരം മോശെ വീണ്ടും പര്വതത്തില്കയറുകയും ജനത്തോട് ക്ഷമിക്കണമേ എന്നു ദൈവത്തോട് പ്രാര്ഥിക്കുകയും ചെയ്തു. ദൈവം മോശെയെ കേള്ക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തു.
  • 17:13 ദാവീദ് തന്റെ പാപത്തില്നിന്നും മാനസ്സാന്തരപ്പെടുകയും ദൈവം അവനോടു ക്ഷമിക്കുകയും ചെയ്തു.
  • 21:05 പുതിയ ഉടമ്പടിയില്ദൈവം തന്റെ പ്രമാണം മനുഷ്യരുടെ ഹൃദയങ്ങളില്എഴുതുകയും, ജനം ദൈവത്തെ വ്യക്തിപരമായി അറിയുകയും, അവര്തന്റെ ജനമായിരിക്കുകയും, ദൈവം അവരുടെ പാപങ്ങള് ക്ഷമിക്കുകയും ചെയ്യും.
  • 29:01 ഒരു ദിവസം പത്രോസ് യേശുവിനോട്, “ഗുരോ, ഞാന്എത്ര പ്രാവശ്യം എന്റെ സഹോദരനോട് അവന്എനിക്കെതിരെ പാപം ചെയ്യുമ്പോള് ക്ഷമിക്കണം ?” എന്നു ചോദിച്ചു..
  • 29:08 നീ എന്നോട് യാചിച്ചതിനാല്ഞാന്നിന്റെ കടം ക്ഷമിച്ചു.
  • 38:05 അനന്തരം യേശു ഒരു പാനപാത്രം എടുത്തിട്ടു പറഞ്ഞത്, “ഇതു പാനം ചെയ്യുക, ഇതു പാപങ്ങളുടെ ക്ഷമയ്ക്കായി നിങ്ങള്ക്കായി ചൊരിയപ്പെടുന്ന പുതിയ ഉടമ്പടിയുടെ എന്റെ രക്തം ആകുന്നു.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • H5546, H5547, H3722, H5375, H5545, H5547, H7521, G859, G863, G5483