ml_tw/bible/kt/power.md

8.8 KiB
Raw Permalink Blame History

ശക്തി, ശക്തി ഉള്ളവര്‍

നിര്‍വചനം:

“ശക്തി” എന്ന പദം സൂചിപ്പിക്കുന്നത് കാര്യങ്ങള്‍ ചെയ്യുവാന്‍ അല്ലെങ്കില്‍ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ കഴിവുള്ള, സാധാരണയായി വലിയ ശക്തി ഉപയോഗിക്കുന്ന എന്ന് ആകുന്നു. “ശക്തികള്‍” എന്ന് സൂചിപ്പിക്കുന്നത് കാര്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ വലിയ കഴിവ് ഉള്ള ജനം അല്ലെങ്കില്‍ ആത്മാക്കള്‍ എന്ന് സൂചിപ്പിക്കുന്നു.

  • “ദൈവത്തിന്‍റെ ശക്തി” എന്ന് സൂചിപ്പിക്കുന്നത് സകലവും ചെയ്യുവാന്‍ കഴിവുള്ള ദൈവത്തിന്‍റെ കഴിവ്, പ്രത്യേകാല്‍ മനുഷ്യര്‍ക്ക്‌ ചെയ്യുവാന്‍ അസാധ്യമായ കാര്യങ്ങള്‍.
  • താന്‍ സൃഷ്ടിച്ചതായ സകലത്തിന്മേലും ദൈവത്തിനു സമ്പൂര്‍ണ്ണ അധികാരം ഉണ്ട്.
  • താന്‍ അഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്‍റെ ജനം ചെയ്യേണ്ടതിനു ദൈവം അവര്‍ക്ക് ശക്തി കൊടുക്കുന്നു, അതിനാല്‍ അവര്‍ രോഗികളെ സൌഖ്യം ആക്കുകയോ, മറ്റു അത്ഭുതങ്ങള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍, അവര്‍ ദൈവത്തിന്‍റെ ശക്തിയാല്‍ അത് ചെയ്യുന്നു.
  • യേശുവും പരിശുദ്ധാത്മാവും ദൈവം ആയിരിക്കുന്നത് കൊണ്ട് അവര്‍ക്കും അതേ ശക്തി ഉണ്ട്.

[പരിഭാഷ നിര്‍ദേശങ്ങള്‍:

  • സന്ദര്‍ഭം അനുസരിച്ച്, “ശക്തി” എന്ന പദം “കഴിവ്” അല്ലെങ്കില്‍ “ബലം” അല്ലെങ്കില്‍ “ഊര്‍ജ്ജം” അല്ലെങ്കില്‍ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ഉള്ളതായ കഴിവ്” അല്ലെങ്കില്‍ “നിയന്ത്രണം” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • “ശക്തി ഉള്ളവര്‍” എന്ന പദം പരിഭാഷ ചെയ്യുവാന്‍ സാധ്യതയുള്ള വഴികളില്‍ “ശക്തിയുള്ള ആത്മാക്കള്‍” അല്ലെങ്കില്‍ “നിയന്ത്രിക്കുന്ന ആത്മാക്കള്‍” അല്ലെങ്കില്‍ “മറ്റുള്ളവരെ നിയന്ത്രിക്കുന്ന ആളുകള്‍” ആദിയായവ ഉള്‍പ്പെടുന്നു.
  • “ഞങ്ങളുടെ ശത്രുക്കളുടെ അധികാരത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ” എന്നുള്ള പദ പ്രയോഗം “ഞങ്ങളുടെ ശത്രുക്കളാല്‍ നിയന്ത്രിക്കപ്പെടുന്ന അവസ്ഥയില്‍ നിന്ന് ഞങ്ങളെ വിടുവിക്കണമേ” എന്ന് പരിഭാഷ ചെയ്യാവുന്നത് ആണ്. ഈ വിഷയത്തില്‍, “ശക്തി” എന്നതിന് ഒരുവന്‍ തന്‍റെ ശക്തി ഉപയോഗിച്ചു മറ്റുള്ളവരെ നിയന്ത്രണത്തില്‍ ആക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു എന്ന് അര്‍ത്ഥം നല്‍കുന്നു.

(കാണുക: പരിശുദ്ധാത്മാവ്, യേശു, അത്ഭുതം)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 22:05 ദൈവദൂതന്‍ വിവരിച്ചു പറഞ്ഞത്, “പരിശുദ്ധാത്മാവ് നിന്‍റെ അടുക്കല്‍ വരും, ദൈവത്തിന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും. ആയതിനാല്‍ ശിശു ദൈവത്തിന്‍റെ പുത്രനായ വിശുദ്ധന്‍ ആയിരിക്കും.
  • 26:01 സാത്താന്‍റെ ശോധനകള്‍ എല്ലാം ജയിച്ചതിനു ശേഷം, യേശു പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ താന്‍ പാര്‍ത്തു വന്ന ഗലീല പ്രദേശങ്ങളിലേക്ക് മടങ്ങി വന്നു.
  • 32:15 ഉടനെ തന്നെ യേശു തന്നില്‍ നിന്ന് ശക്തി പുറപ്പെട്ടു വന്നത് ഗ്രഹിച്ചു.
  • 42:11 യേശു മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു നാല്‍പ്പതു ദിവസങ്ങള്‍ക്കു ശേഷം, താന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്, “പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വന്നു എന്‍റെ പിതാവ് നിങ്ങള്‍ക്ക് ശക്തി തരുവോളം യെരുശലേമില്‍ തന്നെ പാര്‍ത്തു കൊള്ളുവിന്‍.”
  • 43:06 “യിസ്രായേല്‍ പുരുഷന്മാരെ, നിങ്ങള്‍ കാണുകയും അറിഞ്ഞിരിക്കുകയും ചെയ്യുന്നതു പോലെ, യേശു ദൈവത്തിന്‍റെ ശക്തിയാല്‍ വളരെ അധികം അടയാളങ്ങളും അത്ഭുതങ്ങളും ചെയ്ത ഒരു മനുഷ്യന്‍ ആകുന്നു.”
  • 44:08 പത്രോസ് അവരോടു മറുപടി പറഞ്ഞത്, “നിങ്ങളുടെ മുന്‍പില്‍നില്‍ക്കുന്ന ഈ മനുഷ്യന്‍ മശീഹ ആകുന്ന യേശുവിന്‍റെ ശക്തിയാല്‍ തന്നെ സുഖം പ്രാപിച്ചിരിക്കുന്നു.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H410, H1369, H2220, H2428, H2429, H2632, H3027, H3028, H3581, H4475, H4910, H5794, H5797, H5808, H6184, H7786, H7980, H7981, H7983, H7989, H8280, H8592, H8633, G1411, G1415, G1756, G1849, G1850, G2478, G2479, G2904, G3168