ml_tw/bible/kt/miracle.md

10 KiB

അത്ഭുതം, അത്ഭുതങ്ങള്, അതിശയം, അതിശയങ്ങള്, അടയാളം, അടയാളങ്ങള്

നിര്വചനം:

ഒരു “അത്ഭുതം”എന്നത് ദൈവം സംഭവിക്കുവാന് ഇടയാക്കിയിട്ട് അല്ലാതെ സംഭവിക്കുവാന് സാധ്യത ഇല്ലാത്ത ആശ്ചര്യജനകമായ കാര്യം ആകുന്നു.

  • യേശു ചെയ്തതായ അത്ഭുതങ്ങള്ക്ക് ഉദാഹരണമായി കൊടുങ്കാറ്റിനെ ശാന്തമാക്കിയതും അന്ധനെ സൌഖ്യം ആക്കിയതും ഉള്പ്പെടുന്നു.
  • അത്ഭുതങ്ങളെ ചില സമയങ്ങളില്“അതിശയം” എന്നും വിളിക്കാറുണ്ട് എന്തുകൊണ്ടെന്നാല് അവ ജനങ്ങളെ ആശ്ച്ചര്യത്താലും വിസ്മയത്താലും നിറയ്ക്കാറുണ്ട്.
  • “അതിശയം” എന്ന പദം കൂടുതല് സാധാരണയായി ദൈവത്തിന്റെ അധികാരം, താന് സ്വര്ഗ്ഗങ്ങളും ഭൂമിയും സൃഷ്ടിച്ചപ്പോള് എന്നതുപോലെ ഉള്ള ആശ്ചര്യകരമായ പ്രദര്ശനങ്ങള് എന്ന് സൂചിപ്പിക്കാം.
  • അത്ഭുതങ്ങള് എന്നത് “അടയാളങ്ങള്” എന്നും വിളിക്കാം എന്തുകൊണ്ടെന്നാല് അവ ദൈവം ആണ് പ്രപഞ്ചത്തിന്മേല് സമ്പൂര്ണ്ണ അധികാരം ഉള്ള സര്വശക്തന് ആയവന് എന്ന് ഉള്ളതിന് സൂചികകളായി അല്ലെങ്കില് തെളിവായി ഉപയോഗിക്കപ്പെടുന്നത്.
  • ചില അത്ഭുതങ്ങള്, എപ്രകാരമെന്നാല്ഇസ്രയേല്ജനത്തെ മിസ്രയീമിന്റെ അടിമത്തത്തില്നിന്ന് വീണ്ടെടുത്തതും ദാനിയേലിനെ സിംഹങ്ങള്ഉപദ്രവിക്കാത്ത വിധം സംരക്ഷിച്ചതും എല്ലാം ദൈവത്തിന്റെ വീണ്ടെടുപ്പിന്റെ നടപടികള്ആയിരുന്നു.
  • ചില അത്ഭുതങ്ങള്ദൈവത്തിന്റെ ന്യായവിധിയുടെ നടപടികള്ആയിരുന്നു, അതായത് താന്ലോക വ്യാപകമായ ജലപ്രളയം നോഹയുടെ കാലഘട്ടത്തില്അയച്ചപ്പോഴും, മോശെയുടെ കാലഘട്ടത്തില്മിസ്രയീം ദേശത്ത് ഘോരമായ ബാധകള്അയച്ചപ്പോഴും കാണുവാന്കഴിയുന്നു.
  • ദൈവത്തിന്റെ പല അത്ഭുതങ്ങളും രോഗികള്ശാരീരിക സൌഖ്യം പ്രാപിക്കുന്നതും അല്ലെങ്കില്മരിച്ചു പോയവര്ജീവനിലേക്കു മടങ്ങി വരുന്നതും ആയിരുന്നു.
  • ജനങ്ങളെ സൌഖ്യം ആക്കിയപ്പോഴും, കൊടുങ്കാറ്റിനെ ശാന്തം ആക്കിയപ്പോഴും, വെള്ളത്തിന്റെ മുകളില് നടന്നപ്പോഴും, മരിച്ചവരില്നിന്നും ആളുകളെ ഉയിര്പ്പിച്ചപ്പോഴും ദൈവം തന്റെ അധികാരം യേശുവില്ഉള്ളതിനെ പ്രദര്ശിപ്പിക്കുക ആയിരുന്നു. ഇവകള്എല്ലാം തന്നെ അത്ഭുതങ്ങള്ആയിരുന്നു.
  • ദൈവത്തിന്റെ ശക്തിയാല്മാത്രം സാധ്യമാകുന്ന അത്ഭുത രോഗ സൌഖ്യങ്ങളും ഇതര അത്ഭുതങ്ങളും പ്രവാചകന്മാരാലും അപ്പോസ്തലന്മാരാലും നടക്കുവാന്ദൈവം ശക്തീകരിച്ചു.

പരിഭാഷ നിര്ദേശങ്ങള്:

  • “അത്ഭുതങ്ങള്” അല്ലെങ്കില്“അതിശയങ്ങള്” എന്നിവയുടെ സാധ്യതയുള്ള പരിഭാഷകളില്“ദൈവം ചെയ്യുന്ന അസാധ്യമായ കാര്യങ്ങള്” അല്ലെങ്കില്“ദൈവത്തിന്റെ ശക്തമായ പ്രവര്ത്തികള്” അല്ലെങ്കില്“വിസ്മയകരമായ ദൈവ പ്രവര്ത്തികള്” ആദിയായവ ഉള്പ്പെടുന്നു.
  • “ അടയാളങ്ങളും അത്ഭുതങ്ങളും” എന്നുള്ള തുടര്മാനമായ പദപ്രയോഗം “തെളിവുകളും അതിശയങ്ങളും” അല്ലെങ്കില്“ദൈവത്തിന്റെ ശക്തിയെ തെളിയിക്കുന്ന അത്ഭുതകരമായ പ്രവര്ത്തികള്” അല്ലെങ്കില്“ദൈവം എത്ര മഹാന്എന്ന് പ്രദര്ശിപ്പിക്കുന്ന വിസ്മയകരമായ അത്ഭുതങ്ങള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • അത്ഭുതകരമായ അടയാളം എന്നതിന്റെ അര്ത്ഥം തെളിവ് നല്കുന്ന അല്ലെങ്കില്ആധാരം ആയിരിക്കുന്ന അടയാളം എന്നതില്നിന്നും വ്യത്യസ്തമാണ് എന്ന കാര്യം ശ്രദ്ധിക്കുക. ഇവ രണ്ടിനെയും ബന്ധപ്പെടുത്താവുന്നതാണ്.

(കാണുക: അധികാരം, പ്രവാചകന്, അപ്പോസ്തലന്, അടയാളം)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 16:08 ഗിദയോന്ദൈവത്തോട് രണ്ടു അടയാളങ്ങള് ചോദിച്ചു, അതിനാല്തനിക്കു താന്ഇസ്രയേലിനെ രക്ഷിക്കുവാന്ദൈവം തന്നെ ഉപയോഗിക്കും എന്ന് ഉറപ്പാക്കുവാന്കഴിയും.
  • 19:14 ദൈവം എലീശ മുഖാന്തിരം നിരവധി അത്ഭുതങ്ങള് പ്രവര്ത്തിച്ചു.
  • 37:10അത്ഭുതം നിമിത്തം നിരവധി യഹൂദന്മാര്യേശുവില്വിശ്വസിക്കുവാന്ഇടയായി.
  • 43:06 “ഇസ്രയേല്പുരുഷന്മാരേ, ദൈവത്തിന്റെ ശക്തിയാല്നിരവധി ശക്തമായ അടയാളങ്ങളും അതിശയങ്ങളും ചെയ്ത മനുഷ്യനായ യേശു എന്ന മനുഷ്യന്, നിങ്ങള്കാണുകയും അറിയുകയും ചെയ്യുന്നവന്.”
  • 49:02 താന്ദൈവം തന്നെ എന്ന് തെളിയിക്കുന്ന നിരവധി അത്ഭുതങ്ങള് യേശു ചെയ്തു. താന്വെള്ളത്തിന്റെ മുകളില്നടന്നു, കൊടുങ്കാറ്റിനെ ശാന്തം ആക്കി, നിരവധി രോഗികളെ സൌഖ്യമാക്കി, ഭൂതങ്ങളെ പുറത്താക്കി, മരിച്ചവരെ ജീവനിലേക്കു ഉയിര്പ്പിച്ചു, അഞ്ചു അപ്പങ്ങളെയും രണ്ടു ചെറിയ മീനുകളെയും 5,000 ത്തിലും അധികം പേരെ പോഷിപ്പിക്കുവാന്തക്കവണ്ണം വര്ദ്ധിപ്പിച്ചു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H226, H852, H2368, H2858, H4150, H4159, H4864, H5251, H5824, H5953, H6381, H6382, H6383, H6395, H6725, H7560, H7583, H8047, H8074, H8539, H8540,, G880, G1213, G1229, G1411, G1569, G1718, G1770, G1839, G2285, G2296, G2297, G3167, G3902, G4591, G4592, G5059