ml_tw/bible/kt/sign.md

6.0 KiB

അടയാളം, അടയാളങ്ങള്, തെളിവ്, ഓര്മ്മപ്പെടുത്തല്

നിര്വചനം:

ഒരു പ്രത്യേക അര്ത്ഥം നല്കത്തക്കവണ്ണം ഉള്ള ഒരു വസ്തു, സംഭവം, അല്ലെങ്കില് പ്രവര്ത്തിയാണ് അടയാളം.

  • ”ഓര്മ്മപ്പെടുത്തലുകള്” എന്നത് ജനത്തെ അവര് സാധാരണയായി വാഗ്ദത്തം ചെയ്തതിനെ ഓര്മ്മപ്പെടുത്തുവാന് ആവരെ സഹായിക്കുന്ന “ഓര്മ്മപ്പെടുത്തല്” ആകുന്നു.
  • ആകാശത്തില് ദൈവം സൃഷ്ടിച്ചു വെച്ചിരിക്കുന്ന മഴവില്ല് ലോകം മുഴുവന് വ്യാപിക്കുന്ന ജലപ്രളയത്താല് മുഴുവന് ജീവനുകളെയും വീണ്ടും ഒരിക്കല്കൂടെ നശിപ്പിക്കുകയില്ല എന്ന് താന് വാഗ്ദത്തം ചെയ്തത് ജനത്തിനു അടയാളങ്ങളായി കാണപ്പെടുന്നു.
  • ദൈവം ഇസ്രയേല് ജനത്തോടു അവരുടെ പുത്രന്മാരെ അവരോടുള്ള ഉടമ്പടിയുടെ അടയാളമായി പരിച്ചേദന കഴിപ്പിക്കണം എന്ന് കല്പ്പിച്ചു.
  • അടയാളങ്ങള് ചിലതിനെ വെളിപ്പെടുത്തുവാന്അല്ലെങ്കില് ചൂണ്ടിക്കാട്ടുവാന് ഉപകരിക്കുന്നു.
  • ഒരു ദൂതന്ആട്ടിടയന്മാര്ക്ക് പുതിയതായി ജനിച്ച മശീഹയാകുന്ന ശിശുവിനെ തിരിച്ചറിയേണ്ടതിനു സഹായകരമായി ഒരു അടയാളം നല്കി.
  • യേശുവിനെ ചുംബനം കൊണ്ട് അടയാളം നല്കി യൂദാസ് മത നേതാക്കന്മാര്ക്ക് കാണിച്ചു കൊടുത്തതു മൂലം അവനെ അവര് ബന്ധനസ്ഥന് ആക്കണമായിരുന്നു
  • അടയാളങ്ങള് മൂലം ചിലവയെല്ലാം വാസ്തവം ആണെന്ന് തെളിയ്ക്കുവാന് കഴിയും.
  • പ്രവാചകന്മാരാലും അപ്പോസ്തലന്മാരാലും നിവര്ത്തിക്കപ്പെട്ട അത്ഭുതങ്ങള് അവ ദൈവത്തിന്റെ സന്ദേശം സംസാരിക്കുന്നതാണെന്ന് തെളിയിക്കപ്പെട്ടുന്നു.
  • യേശു നടത്തിയ അടയാളങ്ങള് യധാര്ത്ഥമായും താന്തന്നെയാണ് മശീഹ എന്ന് തെളിയിച്ചു.

പരിഭാഷ നിര്ദേശങ്ങള്:

  • ഇതിന്റെ സാഹചര്യത്തിനു അനുസരിച്ച്, “അടയാളം” എന്നത് “സൂചന” അല്ലെങ്കില് “ചിഹ്നം” അല്ലെങ്കില് “കുറി” അല്ലെങ്കില് “സാക്ഷ്യം” അല്ലെങ്കില്“തെളിവ്” അല്ലെങ്കില് “ആശയ പ്രകാശനം” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “കൈകളാല് അടയാളം ഉണ്ടാക്കുക” എന്നത് “കൈകളാല്ചലനം സൃഷ്ടിക്കുക” അല്ലെങ്കില് “കൈകളാല് ആശയ പ്രകടനം നടത്തുക” അല്ലെങ്കില് “ആശയ പ്രകടനം നടത്തുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ചില ഭാഷകളില്, തെളിയിക്കുന്നതു എന്നതിന് ഉള്ള “അടയാളം” എന്നതിനു ഒരു വാക്കും അത്ഭുതം എന്നതിനുള്ള “അടയാള” ത്തിന് വേറൊരു വാക്കും വ്യത്യസ്തമായി ഉപയോഗിക്കാറുണ്ട്.

(കാണുക: അത്ഭുതം, അപ്പോസ്തലന്, ക്രിസ്തു, ഉടമ്പടി, പരിച്ചേദന ചെയ്യുക)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H226, H852, H2368, H2858, H4150, H4159, H4864, H5251, H5824, H6161, H6725, H6734, H7560, G364, G880, G1213, G1229, G1718, G1730, G1732, G1770, G3902, G4102, G4591, G4592, G4953, G4973, G5280