ml_tw/bible/kt/apostle.md

6.5 KiB

അപ്പോസ്തലന്, അപ്പോസ്തലന്മാര്, അപ്പോസ്തലത്വം

നിര്വചനം

“അപ്പോസ്തലന്മാര്”, ദൈവത്തെക്കുറിച്ചും തന്റെ രാജ്യത്തെക്കുറിച്ചും പ്രസംഗിക്കുവാന്യേശുവിനാല്അയക്കപ്പെട്ടവരാകുന്നു. “അപ്പോസ്തലത്വം” എന്ന [പദം അപ്പോസ്തലന്മാരാകുവാന്തിരഞ്ഞെടുക്കപ്പെട്ട വരും സ്ഥാനവും അധികാരവും ഉള്ളവര്എന്നു സൂചിപ്പിക്കുന്നു. “അപ്പോസ്തലന്” എന്ന പദത്തിന്റെ അര്ത്ഥം “പ്രത്യേക ദൌത്യത്തിനായി അയക്ക പ്പെട്ടവന്” എന്നാണ്. അപ്പോസ്തലന് തന്നെ അയച്ചവന്റെ അതേ അധികാരം തന്നെ ഉണ്ട്.

  • യേശുവിന്റെ ഏറ്റവും അടുത്ത പന്ത്രണ്ടു ശിഷ്യന്മാര്ആദ്യത്തെ അപ്പോസ്തലന്മാര്ആയിത്തീര്ന്നു. മറ്റുള്ളവര്, പൌലോസ്, യാക്കോബ് പോലെയുള്ളവരും അപ്പോസ്തലന്മാരായി.
  • ദൈവശക്തിയാല്, അപ്പോസ്തലന്മാര്വളരെ ധൈര്യപൂര്വ്വം സുവിശേഷം പ്രസംഗിക്കുകയും ജനത്തെ സൌഖ്യമാക്കുകയും, ജനത്തില്നിന്നും ഭൂതങ്ങളെ ശക്തിയോടെ പുറത്താക്കുകയും ചെയ്യുവാന്അവര്ക്ക് കഴിഞ്ഞു.

പരിഭാഷ നിര്ദേശങ്ങള്:

  • “അപ്പോസ്തലന്” എന്ന പദം “പറഞ്ഞയക്കപ്പെട്ടവനായ ഒരുവന്”” അല്ലെങ്കില്“അയക്കപ്പെട്ടവന്” അല്ലെങ്കില്“പുറപ്പെട്ടുപോയി ദൈവത്തിന്റെ സന്ദേശം ജനത്തോടു പ്രസ്താവിക്കുവാന്വിളിക്കപ്പെട്ടവന്” എന്നീ പദങ്ങളാല്, അല്ലെങ്കില്പടസഞ്ചയങ്ങളാല്പരിഭാഷപ്പെടുത്താം.
  • “അപ്പോസ്തലന്” “ശിഷ്യന്” എന്നീ പദങ്ങള്വ്യത്യസ്ത രീതികളില്പരിഭാഷ പ്പെടുത്തുക എന്നത് പ്രാധാന്യമുള്ളതാണ്.
  • പ്രാദേശിക അല്ലെങ്കില്ദേശീയ ഭാഷകളില്ഈ പദം എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നുവെന്ന് പരിഗണിക്കേണ്ടതാണ്.

(കാണുക: അജ്ഞാതമായാവ പരിഭാഷപ്പെടുത്തുന്ന വിധം)

(കാണുക: അധികാരം. ശിഷ്യന്. യാക്കോബ്(സെബെദിയുടെ പുത്രന്), പൌലോസ്, പന്ത്രണ്ടു പേര്)

ദൈവവചന സൂചികകള്:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 26:10 അനന്തരം യേശു പന്ത്രണ്ട് പേരെ വിളിച്ചു അപ്പോസ്തലന്മാരായി തിരഞ്ഞെടുത്തു. അപ്പോസ്തലന്മാര് യേശുവിനോടുകൂടെ സഞ്ചരിക്കുകയും തന്നില്നിന്നു പഠിക്കുകയും ചെയ്തു.
  • 30:01 യേശു തന്റെ അപ്പോസ്തലന്മാരെ പ്രസംഗിക്കുവാനും ജനത്തെ പഠിപ്പിക്കുവാനുമായി പല വ്യത്യസ്ത ഗ്രാമങ്ങളിലേക്ക് അയച്ചു.
  • 38:02 യൂദാസ് യേശുവിന്റെ അപ്പൊസ്തലന്മാരില് ഒരാളായിരുന്നു. അവന് അപ്പൊസ്തലന്മാരുടെ പണസഞ്ചിയുടെ ഉത്തരവാദിയായിരുന്നു,എന്നാല്താന്ദ്രവ്യാഗ്രഹി ആയതിനാല്അടിക്കടി സഞ്ചിയില്നിന്നും മോഷ്ടിച്ചിരുന്നു.
  • 43:13 ശിഷ്യന്മാര് അപ്പൊസ്തലന്മാരുടെ ഉപദേശം, കൂട്ടായ്മ, ഒരുമിച്ചുള്ള ഭക്ഷണം ,പ്രാര്ത്ഥന ആതിയായവയില്അവരെതന്നെ സമര്പ്പിച്ചിരുന്നു.
  • 46:08 അനന്തരം ബര്ണബാസ് എന്നു പേരുള്ള ഒരു വിശ്വാസി പൌലോസിനെ അപ്പൊസ്തലന്മാരുടെ അടുക്കല്കൊണ്ടുവരുകയും ശൌല്ധൈര്യപൂര്വ്വം ദമസ്കോസില്പ്രസംഗിച്ചത് എപ്രകാരം എന്നു അവരോടു പറയുകയും ചെയ്തു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G651, G652, G2491, G5376, G5570