ml_tw/bible/kt/thetwelve.md

4.0 KiB

പന്ത്രണ്ടു പേര്, പതിനൊന്നു പേര്

നിര്വചനം:

“പന്ത്രണ്ടു പേര്” എന്ന പദം തന്റെ ഏറ്റവും അടുത്ത ശിഷ്യന്മാര്ആകുവാന്, അല്ലെങ്കില്അപ്പോസ്തലന്മാര്ആകുവാന്യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെ സൂചിപ്പിക്കുന്നു. യൂദാസ് തന്നെ സ്വയം കൊലപ്പെടുത്തിയതിനു ശേഷം, അവര്“പതിനൊന്നു പേര്” എന്ന് വിളിക്കപ്പെട്ടു വന്നു.

  • യേശുവിനു വേറെയും നിരവധി ശിഷ്യന്മാര്ഉണ്ടായിരുന്നു, എന്നാല് “പന്ത്രണ്ടു പേര്” എന്ന ശീര്ഷകം യേശുവിനോട് ഏറ്റവും അടുത്തായിരുന്നവരെ വേര്തിരിച്ചു കാണിക്കുവാന്ഉപകരിച്ചു വന്നു.
  • ഈ പന്ത്രണ്ടു ശിഷ്യന്മാരുടെ പേരുകള്മത്തായി 10, മര്ക്കോസ് 3, ലൂക്കോസ് 6 എന്നീ ഭാഗങ്ങളില്രേഖപ്പെടുത്തിയിട്ടുണ്ട്.
  • യേശു സ്വര്ഗ്ഗത്തിലേക്ക് മടങ്ങിപ്പോയി ചില കാലത്തിനു ശേഷം, “പതിനൊന്നു പേര്” യുദാസിന്റെ സ്ഥാനത്തേക്ക് മത്ഥിയാസ് എന്ന് പേരുള്ള ഒരു ശിഷ്യനെ തിരഞ്ഞെടുത്തു. അനന്തരം വീണ്ടും അവരെ “പന്ത്രണ്ടു പേര്” എന്ന് വിളിച്ചു വന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • പല ഭാഷകളിലും വളരെ വ്യക്തമായും പ്രകൃത്യാ തന്നെയും നാമ പദം ചേര്ക്കുകയും, “പന്ത്രണ്ടു അപ്പോസ്തലന്മാര്” അല്ലെങ്കില്“യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാര്”എന്ന് പറയുകയും ചെയ്യുമായിരുന്നു.
  • “പതിനൊന്നു പേര്” എന്നതു “യേശുവിന്റെ ശേഷിക്കുന്ന പതിനൊന്നു ശിഷ്യന്മാര്” എന്ന് പരിഭാഷ ചെയ്യാം.
  • ചില പരിഭാഷകള്ഇത് ഒരു ശീര്ഷകമായി ഉപയോഗിക്കുന്നു എന്ന് സൂചിപ്പിക്കുവാനായി വലിയ അക്ഷരത്തില്“പന്ത്രണ്ടു പേര്” എന്നും “പതിനൊന്നു പേര്” എന്നും എഴുതി ഉപയോഗിക്കാറുണ്ട്.

(കാണുക: അപ്പോസ്തലന്, ശിഷ്യന്)

ദൈവ വചന സൂചികകള്:

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: G1427, G1733