ml_tw/bible/kt/prophet.md

13 KiB

പ്രവാചകന്‍, പ്രവാചകന്മാര്‍, പ്രവചനം, പ്രവചിക്കുക, ദര്‍ശകന്‍, പ്രവാചകി

നിര്‍വചനം:

ഒരു “പ്രവാചകന്‍” എന്നത് ദൈവത്തിന്‍റെ സന്ദേശങ്ങള്‍ മനുഷ്യരോട് പറയുന്ന വ്യക്തി ആകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്ന സ്ത്രീയെ “പ്രവാചകി” എന്ന് വിളിക്കുന്നു.

  • സാധാരണയായി പ്രവാചകന്മാര്‍ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് അകന്നു മാറുവാനും ദൈവത്തെ അനുസരിക്കുവാന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു.
  • ഒരു “പ്രവചനം” എന്ന് പറയുന്നത് പ്രവാചകന്മാര്‍ സംസാരിക്കുന്ന സന്ദേശം ആകുന്നു. “പ്രവചിക്കുക” എന്നത് ദൈവത്തിന്‍റെ ദൂതുകള്‍ സംസാരിക്കുക എന്നുള്ളത് ആകുന്നു.
  • സാധാരണയായി ഒരു പ്രവചനത്തിലെ സന്ദേശം എന്ന് പറയുന്നത് ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന കാര്യത്തെ ക്കുറിച്ച് ഉള്ള സന്ദേശം ആകുന്നു.
  • പഴയ നിയമത്തില്‍ ഉള്ള ഉള്ള നിരവധി പ്രവചനങ്ങള്‍ നിറവേറി കഴിഞ്ഞിരിക്കുന്നു.
  • ദൈവ വചനത്തില്‍ പ്രവാചകന്മാരാല്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെ സമാഹാരം ചില സമയങ്ങളില്‍ “പ്രവാചകന്മാര്‍ക്കു” എന്ന് സൂചിപ്പിച്ചിരിക്കുന്നു.
  • ഉദാഹരണമായി “ന്യായപ്രമാണവും പ്രവാചകന്മാരും” എന്ന പദസഞ്ചയം “പഴയനിയമം” എന്ന പേരിലും അറിയപ്പെടുന്നതായ എല്ലാ എബ്രായ തിരുവെഴുത്തുകളെയും സൂചിപ്പിക്കുന്നു.
  • പ്രവാചകന്മാര്‍ക്കുള്ള പ്രാചീന പദം “ദര്‍ശകന്‍” അല്ലെങ്കില്‍ ദര്‍ശിക്കുന്നവനായ ഒരു വ്യക്തി” എന്ന് ആകുന്നു. ചില സമയങ്ങളില്‍ “ദര്‍ശകന്‍” എന്ന പദം ഒരു കള്ള പ്രവാചകനെ അല്ലങ്കില്‍ ആഭിചാര ക്രിയ നടത്തുന്നതായ ഒരുവനെ സൂചിപ്പിക്കുവാനും ഉപയോഗിച്ചിരുന്നു.

പരിഭാഷ നിര്‍ദേശങ്ങള്‍:

  • “പ്രവാചകന്‍” എന്ന പദം “ദൈവത്തിന്‍റെ വക്താവ്” അല്ലെങ്കില്‍ “ദൈവത്തിനു വേണ്ടി സംസാരിക്കുന്നവന്‍” അല്ലെങ്കില്‍ “ദൈവത്തിന്‍റെ സന്ദേശങ്ങള്‍ സംസാരിക്കുന്നവന്‍” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ഒരു ദര്‍ശകന്‍ എന്നത്, “ദര്‍ശനങ്ങള്‍ കാണുന്ന വ്യക്തി” അല്ലെങ്കില്‍ “ദൈവത്തില്‍ നിന്നും ഭാവിയെ കുറിച്ചുള്ള കാര്യങ്ങള്‍ കാണുന്നവന്‍” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “പ്രവാചകി” എന്ന പദം “ദൈവത്തിന്‍റെ സ്ത്രീ വക്താവ്” അല്ലെങ്കില്‍ “ദൈവത്തിനു വേണ്ടി സംസാരിക്കുന്ന വനിത” അല്ലെങ്കില്‍ “ദൈവത്തിന്‍റെ സന്ദേശങ്ങള്‍ സംസാരിക്കുന്ന വനിത” എന്ന് പരിഭാഷ ചെയ്യാം.
  • “പ്രവചനം” എന്നത് പരിഭാഷ ചെയ്യുവാന്‍, “ദൈവത്തില്‍ നിന്നുള്ള സന്ദേശം” അല്ലെങ്കില്‍ “പ്രവാചക സന്ദേശം” എന്നിങ്ങനെ ഉള്ള ശൈലികള്‍ ഉള്‍പ്പെടുത്താം.
  • “പ്രവചിക്കുക” എന്ന പദം “ദൈവത്തില്‍ നിന്നുള്ള വചനങ്ങള്‍ സംസാരിക്കുക” അല്ലെങ്കില്‍ ദൈവത്തിന്‍റെ സന്ദേശം പ്രസ്താവിക്കുക” എന്ന് പരിഭാഷ ചെയ്യാം.
  • “ന്യായപ്രമാണവും പ്രവാചകന്മാരും” എന്നുള്ള ഉപമാന പദപ്രയോഗം “ന്യായപ്രമാണ പുസ്തകങ്ങളും പ്രവാചകന്മാരും” അല്ലെങ്കില്‍ “ദൈവത്തിന്‍റെ നിയമങ്ങളും തന്‍റെ പ്രവാചകന്മാര്‍ പ്രസംഗിച്ചതും ഉള്‍പ്പെടെ ഉള്ള, ദൈവത്തെ കുറിച്ചും തന്‍റെ ജനത്തെ കുറിച്ചും എഴുതപ്പെട്ടിട്ടുള്ള സകലവും” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.(കാണുക: ഉപലക്ഷണാലങ്കാരം)
  • അസത്യ ദൈവത്തിന്‍റെ ഒരു പ്രവാചകനെയോ (ദര്‍ശകനെയോ) സൂചിപ്പിക്കുമ്പോള്‍, അത് “കള്ള പ്രവാചകന്‍ (ദര്‍ശകന്‍)” അല്ലെങ്കില്‍ “അസത്യ ദൈവത്തിന്‍റെ പ്രവാചകന്‍ (ദര്‍ശകന്‍)” അല്ലെങ്കില്‍ ഉദാഹരണമായി “ബാലിന്‍റെ പ്രവാചകന്‍” എന്നിങ്ങനെ പരിഭാഷ ചെയ്യണം.

(കാണുക :ബാല്‍, ആഭിചാരം, അസത്യ ദൈവം, കള്ള പ്രവാചകന്‍, നിറവേറ്റുക, ന്യായപ്രമാണം, ദര്‍ശനം)

ദൈവ വചന സൂചികകള്‍:

ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍:

  • 12:12 മിസ്രയീമ്യര്‍ മരിച്ചു പോയതായി ഇസ്രയേല്‍ ജനം കണ്ടപ്പോള്‍, അവര്‍ ദൈവത്തില്‍ ആശ്രയിക്കുകയും മോശെ ദൈവത്തിന്‍റെ ഒരു പ്രവാചകന്‍ എന്ന് വിശ്വസിക്കുകയും ചെയ്തു.
  • 17:13 ദാവീദു ചെയ്ത പ്രവര്‍ത്തി നിമിത്തം ദൈവം വളരെ കോപിഷ്ഠന്‍ ആകുകയും, ആയതിനാല്‍ പ്രവാചകന്‍ ആയ നാഥാനെ ദാവീദിന്‍റെ അടുക്കല്‍ താന്‍ ചെയ്ത പാപം എത്ര ദോഷകരം ആയത് എന്ന് പറയുവാന്‍ അയയ്ക്കുകയും ചെയ്തു.
  • 19:01 ഇസ്രയേല്‍ ജനത്തിന്‍റെ ചരിത്രത്തില്‍ ഉടനീളം, ദൈവം അവരുടെ അടുക്കല്‍ പ്രവാചകന്മാരെ അയച്ചിരുന്നു. പ്രവാചകന്മാര്‍ ദൈവത്തിന്‍റെ പക്കല്‍ നിന്നും സന്ദേശങ്ങള്‍ കേള്‍ക്കുകയും അനന്തരം ദൈവത്തിന്‍റെ ആ സന്ദേശങ്ങള്‍ ജനത്തോടു പറയുകയും ചെയ്തു.
  • 19:06 ഇസ്രയേല്‍ രാജ്യത്തില്‍ആകമാനം ഉള്ള സകല ജനങ്ങളും, ബാലിന്‍റെ 450 പ്രവാചകന്മാരും ഉള്‍പ്പെടെ, കര്‍മ്മേല്‍ മലയില്‍ വന്നു ചേര്‍ന്നു.
  • 19:17 മിക്കവാറും സമയങ്ങളില്‍, ജനം ദൈവത്തെ അനുസരിച്ച് വന്നിരുന്നില്ല. അവര്‍ പലപ്പോഴും പ്രവചകന്മാരെ ഉപദ്രവിക്കുകയും ചിലപ്പോള്‍ കൊല്ലുക പോലും ചെയ്തിട്ടുണ്ട്.
  • 21:09 പ്രവാചകന്‍ ആയ യെശ്ശയ്യാവ് മശീഹ കന്യകയില്‍ നിന്ന് ജനിക്കും എന്ന് പ്രവചനം പറഞ്ഞിട്ടുണ്ട്.
  • 43:05 ഇത് പ്രവാചകന്‍ ആയ യോവേല്‍ പ്രവചിച്ചതായ പ്രവചനത്തില്‍ ദൈവം പ്രസ്താവിച്ചതായ, “അന്ത്യ കാലത്ത് സകല ജഡത്തിന്മേലും ഞാന്‍ എന്‍റെ ആത്മാവിനെ പകരും” എന്ന പ്രവചനത്തിന്‍റെ നിവര്‍ത്തീകരണം ആയിരിക്കുന്നു.
  • 43:07 “നിന്‍റെ പരിശുദ്ധനെ കല്ലറയില്‍ ദ്രവത്വം കാണുവാന്‍ നീ അനുവദിക്കുകയും ഇല്ല” എന്ന് പറഞ്ഞിരിക്കുന്ന പ്രവചനത്തിന്‍റെ പൂര്‍ത്തീകരണം ആകുന്നു ഇത്”
  • 48:12 ദൈവത്തിന്‍റെ വചനം പ്രസ്താവിച്ച മോശെ ഒരു മഹാനായ പ്രവാചകന്‍ ആയിരുന്നു. എന്നാല്‍ യേശുവാണ് സകല പ്രവാചകന്മാരിലും വെച്ച് അതി ശ്രേഷ്ടന്‍ ആയവന്‍. താന്‍ തന്നെ ദൈവത്തിന്‍റെ വചനം ആകുന്നു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H2372, H2374, H4853, H5012, H5013, H5016, H5017, H5029, H5030, H5031, H5197, G2495, G4394, G4395, G4396, G4397, G4398, G5578