ml_ta/process/setup-ts/01.md

8.1 KiB
Raw Permalink Blame History

മൊബൈലിനായി tS ഇന്‍സ്റ്റാള്‍ചെയ്യുന്നു

TranslationStudio യുടെ മൊബൈല്‍(Android) പതിപ്പ് [ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ] നിന്ന് ലഭ്യമാണ് (https://play.google.com/store/apps/details?id=com.translationstudio.androidapp ) അല്ലെങ്കില്‍ http://ufw.io/ts/. -ല്‍ നിന്ന് നേരിട്ടോ ഡൌണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ പ്ലേസ്റ്റോറില്‍ -ല്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍, ഒരു പുതിയ പതിപ്പ് ലഭ്യമാകുമ്പോള്‍ പ്ലേസ്റ്റോര്‍ അതു നിങ്ങളെ അറിയിക്കും. ഇന്‍റെര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ translationStudio മറ്റുള്ളവരുമായി പങ്കിടുന്നതിന് installation file (apk) മറ്റ് ഉപകരണങ്ങളിലേക്ക് പകര്‍ത്താമെന്നും ശ്രദ്ധിക്കുക.

Desktop നായി tS ഇന്‍സ്റ്റാള്‍ചെയ്യുന്നു

ഡെസ്ക്ടോപ്പ് അല്ലെങ്കില്‍ ലാപ്ടോപ് കമ്പ്യൂട്ടറുകള്‍ക്കായുള്ള( വിന്‍ഡോസ്, മാക്, അല്ലെങ്കില്‍ ലിനക്സ്‌) translationStudio യുടെ ഏറ്റവും പുതിയ പതിപ്പ് http://ufw.io/ts/. ല്‍ നിന്ന് ലഭ്യമാണ്. ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് “ഡെസ്ക്ടോപ്പ്” വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്തു ഏറ്റവും പുതിയ പതിപ്പ് ഡൌണ്‍ലോഡ് ചെയ്യുക. ഇന്‍റെര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ translationStudio മറ്റുള്ളവരുമായി പങ്കിടുന്നതിന് installation file മറ്റ് ഉപകരണങ്ങളിലേക്ക് പകര്‍ത്താമെന്നും ശ്രദ്ധിക്കുക.

tS ഉപയോഗിക്കുന്നു

ഒരിക്കല്‍ ഇന്‍സ്റ്റാള്‍ചെയ്തുകഴിഞ്ഞാല്‍, translationStudio-യുടെ രണ്ടു പതിപ്പുകളും സമാനമായി പ്രവര്‍ത്തിപ്പിക്കുന്നതിനു രൂപകല്പന ചെയ്തിരിക്കുന്നു. translationStudio ഉപയോഗിക്കുന്നതിനു ഒരു ഇന്‍റെര്‍നെറ്റ് ബന്ധം ആവശ്യമില്ല! ആദ്യമായി translationStudio ഉപയോഗിക്കുമ്പോള്‍ സോഫ്റ്റ്‌വെയര്‍ നിങ്ങളെ ഒരു സ്ക്രീനിലേക്ക് കൊണ്ടുപോകും Statement of Faith, the Translation Guidelines, and the Open License. നിങ്ങള്‍ ഒപ്പിടണം.

ഈ ആദ്യ സ്ക്രീന്‍ ഉപയോഗിച്ചതിനു ശേഷം സോഫ്റ്റ്‌വെയര്‍ നിങ്ങളെ ഹോം സ്ക്രീനിലേക്ക് കൊണ്ടുപോകും. അവിടെ നിങ്ങള്‍ക്കു ഒരു പുതിയ പ്രോജക്റ്റ് സൃഷ്ടിക്കുവാന്‍ കഴിയും.നിങ്ങള്‍ പ്രോജക്റ്റിന് ഒരുപേരു നല്കേണ്ടതുണ്ട് (സാധാരണയായി ബൈബിളിലെ ഒരു പുസ്തകം), പ്രൊജക്റ്റ്‌ തരം തിരിച്ചറിയുക (സാധാരണയായി ബൈബിള്‍ അല്ലെങ്കില്‍ തുറന്ന ബൈബിള്‍ കഥകള്‍), ലക്ഷ്യഭാഷ തിരിച്ചറിയുക. നിങ്ങളുടെ പ്രൊജക്റ്റ്‌ നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞാല്‍,നിങ്ങള്‍ക്കു വിവര്‍ത്തനംആരംഭിക്കാവുന്നതാണ്. നല്ല വിവര്‍ത്തനത്തിന്‍റെ തത്വം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും translationStudio നിര്‍മ്മിച്ചിരിക്കുന്ന Translation Helps എങ്ങനെ ഉപയോഗിക്കാന്‍ അറിയാമെന്നും ഉറപ്പാക്കുക. മൂലഗ്രന്ഥത്തെക്കുറിച്ചും അത് എങ്ങനെ വിവര്‍ത്തനം ചെയ്യാമെന്നതിനെക്കുറിച്ചും നന്നായി മനസ്സിലാക്കാന്‍ ഇതു നിങ്ങളെ സഹായിക്കും. നിങ്ങളുടെ സൃഷ്ടി automatically save ആയിരിക്കുന്നുവെന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ സൃഷ്ടി back up ചെയ്യുന്നതിനോ, പങ്കുവയ്ക്കുന്നതിനോ upload ചെയ്യുന്നതിനോ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം (use the menu to access these functions). വിവര്‍ത്തനം എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായി വിവര്‍ത്തന അവലോകനം കാണുക ആദ്യപ്രതി നിര്‍മ്മിക്കുക.

translationStudio എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് . എന്നതിലെ documentation കാണുക.

tS ഉപയോഗിച്ചതിനു ശേഷം

നിങ്ങളുടെ ജോലി പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു വിവര്‍ത്തക സംഘം നിങ്ങള്‍ക്കുണ്ടെന്നു ഉറപ്പുവരുത്തുകപരിശോധന ആരംഭിക്കുന്നതിനു മുമ്പുള്ള പരിശീലനം ഏതു സമയത്തും നിങ്ങളുടെ ജോലി three-dot menu and choosing Upload/Export ല്‍ ക്ലിക്ക് ചെയ്തു [Door43] ലേക്ക് upload ചെയ്യാവുന്നതാണ്. നിങ്ങള്‍ Door43 യില്‍ ഒരു user name സൃഷ്ടിക്കേണ്ടതുണ്ട്. ഒരിക്കല്uploade ചെയ്തുകഴിഞ്ഞാല്‍ Door43 നിങ്ങളുടെ ജോലി നിങ്ങളുടെ user name-ല്‍ ഒരു ശേഖരത്തില്‍ സൂക്ഷിക്കുകയും അവിടെ നിങ്ങളുടെ ജോലി ആക്സസ്സ് ചെയ്യുകയും ചെയ്യാം(see Publishing).