ml_ta/intro/statement-of-faith/01.md

8.4 KiB

ക്രിസ്തീയ വിശ്വാസത്തെ അടിസ്ഥാന വിശ്വാസങ്ങൾ, ** അനുബന്ധ വിശ്വാസങ്ങൾ** എന്നിങ്ങനെ വിഭജിക്കാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു (റോമർ 14).

അടിസ്ഥാന വിശ്വാസങ്ങള്‍

അടിസ്ഥാന വിശ്വാസങ്ങളാണ് യേശുക്രിസ്തുവിന്‍റെ ഒരു അനുയായിയെ നിർവചിക്കുന്നത്, അവയെ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനോ അവഗണിക്കാനോ കഴിയില്ല.

  • ബൈബിൾ ദൈവശ്വാസീയവും, തെറ്റുപറ്റാത്തതും, പര്യാപ്തമായതും, ആധികാരികവുമായ ദൈവവചനം മാത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു (1 തെസ്സലൊനീക്യർ 2:13; 2 തിമൊഥെയൊസ്‌ 3: 16-17)

പിതാവായ ദൈവം, പുത്രനായ യേശുക്രിസ്തു, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തിത്വങ്ങളിൽ ഏകനായി ദൈവം നിലകൊള്ളുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു (മത്തായി 28:19; യോഹന്നാൻ 10:30)

  • ഞങ്ങള്‍ യേശുക്രിസ്തുവിന്‍റെ ദൈവീകതയില്‍ വിശ്വസിക്കുന്നു (യോഹന്നാൻ 1: 1-4; ഫിലിപ്പിയർ 2: 5-11; 2 പത്രോസ് 1: 1)
  • യേശുക്രിസ്തുവിന്‍റെ മാനുഷ്യത്വത്തിലും, അവന്‍റെ കന്യക ജനനത്തിലും, അവന്‍റെ പാപരഹിതമായ ജീവിതത്തിലും, അവന്‍ ചെയ്ത അത്ഭുതങ്ങളിലും, മറുവിലയായി അവന്‍റെ രക്തം ചിന്തിയുള്ള പ്രായശ്ചിത്ത മരണത്തിലും, ശാരീരിക പുനരുത്ഥാനത്തിലും, പിതാവിന്‍റെ വലതുഭാഗത്തേക്കുള്ള അവന്‍റെ സ്വർഗ്ഗാരോഹണത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. (മത്തായി 1: 18,25; 1 കൊരിന്ത്യർ 15: 1-8; എബ്രായർ 4:15; പ്രവൃത്തികൾ 1: 9-11; പ്രവൃത്തികൾ 2: 22-24)
  • ഓരോ വ്യക്തിയും സഹജമായി പാപികളാണെന്നും നിത്യനരകത്തിന് അർഹരാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു (റോമർ 3:23; യെശയ്യാവ് 64: 6-7).
  • പാപത്തിൽ നിന്നുള്ള രക്ഷ ദൈവത്തിന്‍റെ ദാനമാണെന്നും പ്രവൃത്തികളിലൂടെയല്ല, യേശുക്രിസ്തുവിന്‍റെ ത്യാഗപൂര്‍ണ്ണമായ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും, കൃപയാൽ വിശ്വാസംമൂലം ലഭിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു (യോഹന്നാൻ 3:16; യോഹന്നാൻ 14: 6; എഫെസ്യർ 2: 8-9 , തീത്തോസ് 3: 3-7).
  • യഥാർത്ഥ വിശ്വാസം മാനസാന്തരത്താലും പരിശുദ്ധാത്മാവിലുള്ള വീണ്ടും ജനനത്താലും ചേര്‍ന്നുവരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു (യാക്കോബ് 2: 14-26; യോഹന്നാൻ 16: 5-16; റോമർ 8: 9).
  • യേശുക്രിസ്തുവിന്‍റെ അനുയായികളില്‍ വസിച്ചുകൊണ്ട് അവരെ ദൈവിക ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവിന്‍റെ വര്‍ത്തമാനകാല ശുശ്രൂഷയിൽ ഞങ്ങള്‍ വിശ്വസിക്കുന്നു (യോഹന്നാൻ 14: 15-26; എഫെസ്യർ 2:10; ഗലാത്യർ 5: 16-18).
  • എല്ലാ രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും ജനവിഭാഗങ്ങളിൽ നിന്നും കർത്താവായ യേശുക്രിസ്തുവില്‍ ആയിരിക്കുന്ന എല്ലാ വിശ്വാസികളുടെയും ആത്മീയ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു (ഫിലിപ്പിയർ 2: 1-4; എഫെസ്യർ 1: 22-23; 1 കൊരിന്ത്യർ 12: 12,27).
  • യേശുക്രിസ്തുവിന്‍റെ വ്യക്തിപരവും ശാരീരികവുമായ മടങ്ങിവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു (മത്തായി 24:30; പ്രവൃ. 1: 10-11).
  • രക്ഷിക്കപ്പെട്ടവരുടെയും അല്ലാത്തവരുടെയും പുനരുത്ഥാനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു; രക്ഷിക്കപ്പെടാത്തവർ നരകത്തിലെ നിത്യനാശത്തിലേക്ക് ഉയിർത്തെഴുന്നേൽക്കും, രക്ഷിക്കപ്പെട്ടവർ ദൈവത്തോടൊപ്പം സ്വർഗത്തിലെ നിത്യാനുഗ്രഹത്തിലേക്ക് ഉയിർത്തെഴുന്നേൽക്കും (എബ്രായർ 9: 27-28; മത്തായി 16:27; യോഹന്നാൻ 14: 1-3; മത്തായി 25: 31-46) .

അനുബന്ധ വിശ്വാസങ്ങൾ

അനുബന്ധ വിശ്വാസങ്ങൾ വേദപുസ്തകത്തിലുള്ള മറ്റു കാര്യങ്ങളാണ്, എന്നാൽ ക്രിസ്തുവിന്‍റെ ആത്മാർത്ഥ അനുയായികൾ ഇതിനോട് വിയോജിച്ചേക്കാം (ഉദാ. സ്നാനം, കർത്താവിന്‍റെ അത്താഴം, പുനരുദ്ധാനം മുതലായവ). ഈ വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്ന് ഞങ്ങൾ സമ്മതിച്ചുകൊണ്ട് ഓരോ ജനവിഭാഗത്തെയും ശിഷ്യരാക്കാനുള്ള ഒരു പൊതു ലക്ഷ്യത്തിലേക്ക് ഒരുമിച്ച് കടക്കുകയും ചെയ്യുന്നു (മത്തായി 28: 18-20).