ml_ta/checking/level3/01.md

5.4 KiB

മൂല്യ നിര്‍ണ്ണയ പരിശോധന

ഭാഷാ സമൂഹത്തിലെ സഭാ നേതാക്കള്‍ തിരഞ്ഞെടുക്കുന്ന ആളുകള്‍ മൂല്യ നിര്‍ണ്ണയ പരിശോധന നടത്തണം. ഈ ആളുകള്‍ ടാര്‍ഗെറ്റ് ഭാഷയിലെ ആദ്യഭാഷ സംസാരിക്കുന്നവരാണ്, ബൈബിളിനെക്കുറിച്ച് അറിവുള്ളവരാണ്, അവരുടെ അഭിപ്രായങ്ങളെ സഭാ നേതാക്കള്‍ ബഹുമാനിക്കുന്നു. സാധ്യമെങ്കില്‍, അവര്‍ ബൈബിള്‍ ഭാഷകളിലും ഉള്ളടക്കത്തിലും വിവര്‍ത്തന തത്ത്വങ്ങളിലും പരിശീലനം നേടിയ ആളുകള്‍ ആയിരിക്കണം. ഈ ആളുകള്‍ വിവര്‍ത്തനം സ്ഥിരീകരിക്കുമ്പോള്‍, അവരുമായി ബന്ധപ്പെട്ട ആളുകള്‍ക്കിടയില്‍ വിവര്‍ത്തനത്തിന്‍റെ വിതരണവും ഉപയോഗവും സഭാ നേതാക്കള്‍ അംഗീകരിക്കും.

ഈ ആളുകള്‍ ഭാഷാ സമൂഹത്തില്‍ ഇല്ലെങ്കില്‍, വിവര്‍ത്തന സംഘം ഒരുbacktranslation തയ്യാറാക്കുക, അതിനാല്‍ ഭാഷാസമൂഹത്തിനു പുറത്തുനിന്നുള്ള ബൈബിള്‍ വിദഗ്ദര്‍ക്കു മൂല്യനിര്‍ണ്ണയ പരിശോധന നടത്താന്‍ കഴിയും.

മൂല്യനിര്‍ണ്ണയ പരിശോധന നടത്തുന്നവര്‍ മുമ്പത്തെ Accuracy Checking ചെയ്ത ആളുകളൊഴികെയുള്ളവര്‍ ആയിരിക്കണം. മൂല്യനിര്‍ണ്ണയ പരിശോധന എന്നത് കൃത്യത പരിശോധിക്കുന്നതിനുള്ള ഒരു രൂപമായതിനാല്‍, വ്യത്യസ്ത ആളുകള്‍ ഈ ഓരോ പരിശോധനയും നടത്തിയാല്‍ വിവര്‍ത്തനത്തിന് പരമാവധി പ്രയോജനം ലഭിക്കും.

വിവര്‍ത്തനം യഥാര്‍ത്ഥ ബൈബിള്‍ ഗ്രന്ഥങ്ങളുടെ സന്ദേശം കൃത്യമായി ആശയ വിനിമയം നടത്തുന്നുവെന്നും ചരിത്രത്തിലൂടെയും ലോകമെമ്പാടും സഭയുടെ അടിസ്ഥാന ഉപദേശത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഉറപ്പാക്കുകയാണ് മൂല്യനിര്‍ണ്ണയ പരിശോധനയുടെ ലക്ഷ്യം. മൂല്യനിര്‍ണ്ണയ പരിശോധനയ്ക്കു ശേഷം, ടാര്‍ഗെറ്റ്ഭാഷ സംസാരിക്കുന്ന സഭകളുടെ നേതാക്കള്‍ വിവര്‍ത്തനം തങ്ങളുടെ ആളുകള്‍ക്ക് വിശ്വാസയോഗ്യമാണെന്ന് സ്ഥിരീകരിക്കുന്നു.

ഭാഷാ സമൂഹത്തിലെ ഓരോ സഭാ ശൃംഗലകളിലേയും നേതാക്കള്‍ക്ക് മൂല്യനിര്‍ണ്ണയ പരിശോധന നടത്തുന്ന ചിലരെ നിയമിക്കാനോ അംഗീകാരം നല്‍കുവാനോ കഴിയുമെങ്കില്‍ അത് നല്ലതാണ്. ഈ രീതിയില്‍, വിവര്‍ത്തനം വിശ്വസനീയവും സമൂഹത്തിലെ എല്ലാ സഭകള്‍ക്കും ഉപയോഗപ്രദവുമാണെന്ന് സ്ഥിരീകരിക്കാന്‍ എല്ലാ സഭാ നേതാക്കള്‍ക്കും കഴിയും.

മൂല്യനിര്‍ണ്ണയ പരിശോധനയ്ക്കായി ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ഉപകരണം translationCore-ലെ Alignment Tool ആണ് .കൂടുതല്‍ അറിയുന്നതിന്Alignment Tool ലേക്ക് പോകുക.

പരിശോധിക്കേണ്ട കാര്യങ്ങളെ ക്കുറിച്ച് കൂടുതല്‍ അറിയുവാന്‍Types of Things to Check എന്നതിലേക്ക് പോകുക.

മൂല്യനിര്‍ണ്ണയപരിശോധന തുടരുന്നതിന്, Steps for Validation Checking എന്നതിലേക്ക് പോകുക.