ml_ta/checking/vol2-steps/01.md

28 KiB

മൂല്യനിര്‍ണ്ണയ പരിശോധയ്ക്കുള്ള ഘട്ടങ്ങള്‍

മൂല്യനിര്‍ണ്ണയ പരിശോധന നടത്തുമ്പോള്‍ സഭാശൃംഗല പ്രധിനിധികള്‍ പിന്തുടരേണ്ട ഘട്ടങ്ങള്‍ ആണിത്. വിവര്‍ത്തകനിലേക്കോ, വിവര്‍ത്തക സംഘത്തിലേക്കോ പരിശോധകന് നേരിട്ട്പ്രവേശനമുണ്ടെന്നു ഈ ഘട്ടങ്ങള്‍ അനുമാനിക്കുന്നു. കൂടാതെ പരിശോധകനും വിവര്‍ത്തന സംഘവും വിവര്‍ത്തനം ഒരുമിച്ചു അവലോകനം ചെയ്യുന്നതിനാല്‍ മുഖാമുഖം ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കഴിയും. ഇതു സാധ്യമല്ലെങ്കില്‍ വിവര്‍ത്തന സംഘത്തിനായി അവലോകനം ചെയ്യുന്നതിനായി പരിശോധകര്‍ ചോദ്യങ്ങള്‍ എഴുതണം. ഇതു ഒരു വിവര്‍ത്തന കുറിപ്പിന്‍റെ അരികുകളിലോ ഒരു സ്പ്രെഡ്ഷീറ്റിലോ അല്ലെങ്കില്‍ translationCore- ന്‍റെ അഭിപ്രായ സവിശേഷത ഉപയോഗിച്ചോ ആകാം.

പരിശോധിക്കുന്നതിനു മുമ്പ്

  1. ഏതു വിഭാഗ കഥകള്‍ ആണ് അല്ലെങ്കില്‍ ഏതു ബൈബിള്‍ ഭാഗമാണ് നിങ്ങള്‍ പരിശോധിക്കുന്നതെന്ന് മുന്‍കൂട്ടി കണ്ടെത്തുക
  2. സാധ്യമെങ്കില്‍, യഥാര്‍ത്ഥ ഭാഷ ഉള്‍പ്പടെ നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതു ഭാഷയിലും നിരവധി പതിപ്പുകളില്‍ ഭാഗം വായിക്കുക.
  3. ULT, UST എന്നിവയിലെ ഭാഗം വായിക്കുക കൂടാതെ കുറിപ്പുകളും വിവര്‍ത്തന പദങ്ങളും വായിക്കുക.
  4. വിവര്‍ത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നു നിങ്ങള്‍ കരുതുന്ന ഏതെങ്കിലും ഭാഗങ്ങളുടെ ഒരു കുറിപ്പ് ഉണ്ടാക്കുക.
  5. വിവര്‍ത്തന സഹായികളിലും വ്യാഖ്യാനങ്ങളിലും ഈ ഭാഗങ്ങള്‍ ഗവേഷണം ചെയ്യുക, നിങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കുക.

പരിശോധിക്കുമ്പോള്‍

  1. ** ഭാഗം വിന്യസിക്കുക**. ഭാഗം യഥാര്‍ത്ഥ ഭാഷയുമായി വിന്യസിക്കുന്നതിനു translationCore-ലെ വിന്യാസ ഉപകരണം ഉപയോഗിക്കുക. വിന്യസിക്കല്‍ പ്രക്രിയയുടെ ഫലമായി, വിവര്‍ത്തനത്തിന്‍റെ ഭാഗങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉണ്ടാകാം translationCore-ലെ അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനം ഉപയോഗിച്ച് ഒരുകുറിപ്പ് ഉണ്ടാക്കുക, അതുവഴി നിങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ വിവര്‍ത്തന സംഘത്തെക്കുറിച്ച് അവരോടു ചോദിക്കാന്‍ കഴിയും, അല്ലെങ്കില്‍ നിങ്ങള്‍ കണ്ടുമുട്ടുന്നതിനുമുമ്പ് വിവര്‍ത്തന സംഘത്തിനു അവ കാണാനും ചര്‍ച്ച ചെയ്യാനും കഴിയും.
  2. ചോദ്യങ്ങള്‍ ചോദിക്കുക. നിങ്ങള്‍ വിവര്‍ത്തന സംഘത്തോടൊപ്പം ആയിരിക്കുമ്പോള്‍ വിവര്‍ത്തനത്തില്‍ ഒരു പ്രശ്നമുണ്ടെന്നു നിങ്ങള്‍ കരുതുന്ന എന്തെങ്കിലും അഭിസംബോധന ചെയ്യാന്‍ നിങ്ങള്‍ താത്പര്യപ്പെടുമ്പോള്‍, വിവര്‍ത്തനത്തില്‍ ഒരു പ്രശ്നമുണ്ടെന്നു വിവര്‍ത്തകാനോട് ഒരു പ്രസ്താവന നടത്തരുത്. നിങ്ങള്‍ ടാര്‍ഗെറ്റ് ഭാഷ സംസാരിക്കുന്നില്ലെങ്കില്‍, ഒരു പ്രശ്നമുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയില്ല. ഒരു പ്രശ്നമുണ്ടാകമെന്നു നിങ്ങള്‍ സംശയിക്കുന്നു. നിങ്ങള്‍ ടാര്‍ഗെറ്റ് ഭാഷാ സംസരിക്കുന്നുണ്ടെങ്കില്‍ പോലും, എന്തെങ്കിലും തെറ്റുണ്ടെന്ന് പ്രസ്താവന നടത്തുന്നതിനെക്കാള്‍ ഒരു ചോദ്യം ചോദിക്കുന്നതാണ് കൂടുതല്‍ ഉത്തമം. നിങ്ങള്‍ക്കു ഇതുപോലൊന്ന് ചോദിക്കാം,”ഈ രീതിയില്‍ പറയുന്നതിനെക്കുറിച്ച് നിങ്ങള്‍ എന്താണ് വിചാരിക്കുന്നത്?” അത് വിവര്‍ത്തനം ചെയ്യുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക. ഒന്നിച്ചു നിങ്ങള്‍ക്കു വ്യത്യസ്ത വിവര്‍ത്തന ആശയങ്ങള്‍ ചര്‍ച്ചചെയ്യാം, കൂടാതെ ഒരു വിവര്‍ത്തന ബദല്‍ മറ്റുള്ളവയെക്കാള്‍ മികച്ചതാണെന്ന് നിങ്ങള്‍ കരുതുന്നതിനുള്ള കാരണങ്ങള്‍ നല്‍കാം. ബദലുകള്‍ പരിഗണിച്ച ശേഷം, ഏതു മാര്‍ഗ്ഗമാണ് മികച്ചതെന്നു വിവര്‍ത്തകനോ വിവര്‍ത്തന സംഘമോ തീരുമാനിക്കണം. ഒരു ബൈബിള്‍ വിവര്‍ത്തനം പരിശോധിക്കുമ്പോള്‍ വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍, Types of Things to Check. കാണുക.
  3. ** ടാര്‍ഗെറ്റ് ഭാഷയും സംസ്കാരവും പര്യവേഷണം ചെയ്യുക** ടാര്‍ഗെറ്റ് ഭാഷയില്‍ ഈ വാക്യത്തിന്‍റെ അര്‍ത്ഥം എന്താണെന്നു കണ്ടെത്തുക എന്നതാണ് നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍. മികച്ച ചോദ്യങ്ങള്‍ വിവര്‍ത്തകനെ ഈ പദത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും ചിന്തിക്കാന്‍ സഹായിക്കുന്നു. ഉപയോഗപ്രദമായ ചോദ്യങ്ങള്‍, “നിങ്ങളുടെ ഭാഷയില്‍ ഈ വാക്യം ഇതു സാഹചര്യത്തിലാണ് ഉപയോഗിക്കുന്നത്? അല്ലെങ്കില്‍ “ആരാണ് സാധാരണയായി ഇതുപോലുള്ള കാര്യങ്ങള്‍ പറയുന്നത്, എന്ത്കൊണ്ടാണ് അവര്‍ ഇതു പറയുന്നത്?” ബൈബിളിലെ വ്യക്തിയുടെ അതേ അവസ്ഥയില്‍ ആണെങ്കില്‍ തന്‍റെ ഗ്രാമത്തില്‍ നിന്നുള്ള ഒരാള്‍ എന്ത് പറയുമെന്ന് ചിന്തിക്കാന്‍ വിവര്‍ത്തകനെ സഹായിക്കാന്‍ ഇതു ഉപയോഗപ്രദമാണ്.
  4. വിവര്‍ത്തകനെ പഠിപ്പിക്കുക. ടാര്‍ഗെറ്റ് ഭാഷയിലും സംസ്കാരത്തിലും ഒരു വാക്യത്തിന്‍റെ അര്‍ത്ഥം പര്യവേഷണം ചെയ്ത ശേഷം, ടാര്‍ഗെറ്റ് ഭാഷയിലും സംസ്കാരത്തിലും ഈ പദത്തിന്‍റെ അര്‍ത്ഥമെന്താണെന്നു നിങ്ങള്‍ക്ക് വിവര്‍ത്തകനോടു പറയാന്‍ കഴിയും. വിവര്‍ത്തനത്തിലെ പദ സമുച്ചയമോ വാക്യമോ അല്ലെങ്കില്‍ അദ്ദേഹം ഇപ്പോള്‍ ചിന്തിച്ച പദസമുച്ചയമോ അതേ അര്‍ത്ഥമുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് ഒരുമിച്ചു തീരുമാനിക്കാം.

വിവര്‍ത്തനം നേരിട്ട് പരിശോധിക്കുന്നു.

നിങ്ങള്‍ ടാര്‍ഗെറ്റ് ഭാഷ സംസാരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്കു വിവര്‍ത്തനം വായിക്കനോ കേള്‍ക്കാനോ കഴിയും കൂടാതെ വിവര്‍ത്തന സംഘത്തോട് നേരിട്ട് ചോദിക്കാനും കഴിയും

എഴുതിയ ബാക് ട്രാന്‍സ്ലേഷന്‍ ഉപയോഗിക്കുന്നു

നിങ്ങള്‍ ടാര്‍ഗെറ്റ് ഭാഷ സംസരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു വിന്യസിക്കുവാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ ഗേറ്റ് വേ ഭാഷാ സംസാരിക്കുന്ന ഒരു ബൈബിള്‍ പണ്ഡിതന്‍ ആയിരിക്കാം, കൂടാതെ വിവര്‍ത്തന സംഘത്തെ അവരുടെ വിവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കാനും നിങ്ങള്‍ക്കു കഴിയും. അത്തരം സന്ദര്‍ഭങ്ങളില്‍ ഗേറ്റ്വേ ഭാഷയിലെ ഒരു വിവര്‍ത്തനത്തില്‍ നിന്ന് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതു വിവര്‍ത്തനത്തില്‍ നിന്ന് പ്രത്യേകം എഴുതാം, അല്ലെങ്കില്‍ ഇതു ഒരു ഇന്‍റര്‍ലീനിയര്‍ ആയി എഴുതാം, അതായത്,വിവര്‍ത്തനത്തിന്‍റെ ഓരോ വരിയിയുടെയും കീഴില്‍ ബാക് ട്രാന്‍സ്ലേഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍റര്‍ലീനിയര്‍ ആയി എഴുതുമ്പോള്‍ വിവര്‍ത്തനത്തെ ബാക് ട്രാന്‍സ്ലേഷന്‍ താരതമ്യം ചെയ്യുന്നത് എളുപ്പമാണ്. കൂടാതെ പ്രത്യേകമായി എഴുതിയ ഒരു ബാക് ട്രാന്‍സ്ലേഷന്‍ വായിക്കുന്നത് എളുപ്പമാണ്. ഓരോ രീതിക്കും അതിന്‍റെതായ ശക്തിയുണ്ട്. ബാക് ട്രാന്‍സ്ലേറ്റര്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ പങ്കാളിയാകാത്ത ഒരാളായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്Back Translationകാണുക.

  1. കഴിയുമെങ്കില്‍, വിവര്‍ത്തകനുമായോ വിവര്‍ത്തന സംഘവുമായോ മുഖാമുഖം കണ്ടുമുട്ടുന്നതിനുമുമ്പ് രേഖാമൂലമുള്ള വിവര്‍ത്തനം അവലോകനം ചെയ്യുക. ഈ ഭാഗത്തെക്കുറിച്ച് ചിന്തിക്കാനും ബാക് ട്രാന്‍സ്ലേഷന്‍ പറയുന്നത് കൊണ്ട് ഉണ്ടാകുന്ന ചോദ്യങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താനും ഇതു നിങ്ങള്‍ക്ക് സമയം നല്‍കും. നിങ്ങള്‍ വിവര്‍ത്തന സംഘവുമായി കണ്ടുമുട്ടുമ്പോള്‍ ധാരാളം സമയം ലഭിക്കും, കാരണം നിങ്ങള്‍ സംസാരിക്കേണ്ട ആവശ്യമില്ലാത്ത ധാരാളം വാചകങ്ങള്‍ ഉണ്ടായിരിക്കും, എന്നാല്‍ നിങ്ങള്‍ അത് ബാക് ട്രാന്‍സ്ലേഷനില്‍ വായിച്ചതിനാല്‍ ഇനി പ്രശ്നങ്ങള്‍ ഇല്ല. നിങ്ങള്‍ ഒരുമിച്ചു കണ്ടുമുട്ടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ഉത്പാദനക്ഷമതയുള്ളവരാകും, കാരണം നിങ്ങളുടെ മുഴുവന്‍ സമയവും പ്രശ്നമേഖലകളില്‍ ചെലവഴിക്കാന്‍ കഴിയും.
  2. ബാക് ട്രാന്‍സ്ലേഷനിലൂടെ നിങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, വിവര്‍ത്തകനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളുടെ കുറിപ്പുകള്‍ തയ്യാറാക്കാന്‍ പറയുക, വ്യക്തതയ്ക്കു വേണ്ടിയോ അല്ലെങ്കില്‍ വിവര്‍ത്തനത്തിലെ സാധ്യമായ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ വിവര്‍ത്തകനെ സഹായിക്കുക.
  3. .വിവര്‍ത്തനത്തിന്‍റെ ഒരു പകര്‍പ്പിനായി വിവര്‍ത്തകാനോട് അവശ്യപ്പെടുക ( അത് ഇന്‍റര്‍ലീനിയര്‍) അല്ലെങ്കില്‍, അതിനാല്‍ നിങ്ങള്‍ക്കു വിവര്‍ത്തനത്തെ ബാക് ട്രാന്‍സ്ലേഷനുമായി താരതമ്യപ്പെടുത്താനും ടാര്‍ഗെറ്റ് ഭാഷ ഉപയോഗിക്കുന്ന കൂട്ടിച്ചേര്‍ക്കുന്നതിന്‍റെ കുറിപ്പ്, ബാക് ട്രാന്‍സ്ലേഷനില്‍ ദൃശ്യമാകാത്ത മറ്റു സവിശേഷതകള്‍ എന്നിവ നിര്‍മ്മിക്കാനും കഴിയും. വിവര്‍ത്തനം നോക്കുന്നത് ബാക് ട്രാന്‍സ്ലേഷനെ കൃത്യമായി പ്രതിനിധീകരിക്കാത്ത സ്ഥലങ്ങള്‍ തിരിച്ചറിയാനും സഹായിക്കും, ഉദാഹരണത്തിനു വിവര്‍ത്തനത്തില്‍ സമാന പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ബാക് ട്രാന്‍സ്ലേഷനില്‍ അവ വ്യത്യസ്തമാണ്. ഈ സാഹചര്യത്തില്‍, ബാക് ട്രാന്‍സ്ലേഷന്‍ വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും അത് ശരിയക്കേണ്ടതുണ്ടെങ്കില്‍ വിവര്‍ത്തകാനോടു ചോദിക്കുന്നതും നല്ലതാണ്.
  4. വിവര്‍ത്തകനുമായി കൂടികാഴ്ച നടത്തുന്നത്തിനു മുമ്പ് നിങ്ങള്‍ക്കു ബാക് ട്രാന്‍സ്ലേഷന്‍ അവലോകനം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, വിവര്‍ത്ത‍കനുമായി അതിലൂടെ പ്രവര്‍ത്തിക്കുക, നിങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ചോദ്യങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുക. മിക്കപ്പോഴും ബാക് ട്രാന്‍സ്ലേഷന്‍ വിവര്‍ത്തനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിവര്‍ത്തകനും വിവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ കണ്ടെത്തും.

വാമൊഴി ബാക് ട്രാന്‍സ്ലേഷന്‍ ഉപയോഗിക്കുന്നു

രേഖരൂപത്തിലുള്ള വിവര്‍ത്തനം ഇല്ലെങ്കില്‍, ടാര്‍ഗെറ്റ് ഭാഷ അറിയുന്ന ഒരാളും നിങ്ങള്‍ക്കു മനസ്സിലാകുന്ന ഒരു ഭാഷയും നിങ്ങള്‍ക്കായി ഒരു വാമൊഴി ബാക് ട്രാന്‍സ്ലേഷനും ഉണ്ടാക്കുക. വിവര്‍ത്തനം ചെയ്യുന്നതില്‍ പങ്കളിയകാത്ത ഒരു വ്യക്തി ആയിരിക്കണം ഇത്. നിങ്ങള്‍ വാമൊഴി ബാക് ട്രാന്‍സ്ലേഷന്‍ കേള്‍ക്കുമ്പോള്‍, തെറ്റായ അര്‍ത്ഥം ആശയവിനിമയം നടത്തുന്നതായി തോന്നുന്ന അല്ലെങ്കില്‍ മറ്റു പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന വാക്കുകളുടെയോ വാക്യങ്ങളുടെയോ കുറിപ്പുകള്‍ ഉണ്ടാക്കുക. ഓരോ ഭാഗത്തിനുമിടയില്‍ താത്കാലികമായി നിര്‍ത്തിക്കൊണ്ട് വ്യക്തി ഹ്രസ്വ ഭാഗങ്ങളായി വിവര്‍ത്തനം ചെയ്യണം, അതു വഴി ഓരോ ഭാഗവും കേട്ടതിനുശേഷം നിങ്ങളുടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും.

പരിശോധനയ്ക്കുശേഷം

പരിശോധന സമയത്തിന് ശേഷം ചില ചോദ്യങ്ങള്‍ മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കേണ്ടതുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വീണ്ടും കണ്ടുമുട്ടാന്‍ ഒരു സമയം ആസൂത്രണം ചെയ്തു ഉറപ്പാക്കുക. അവ ഇതായിരിക്കും.

  1. നിങ്ങള്‍ക്കോ മറ്റൊരാള്‍ക്കോ ഗവേഷണം നടത്തേണ്ട ചോദ്യങ്ങള്‍, സാധാരണയായി നിങ്ങള്‍ കണ്ടെത്തേണ്ട ബൈബിള്‍വാക്യത്തെക്കുറിച്ച്, അതായതു വേദപുസ്തക പദങ്ങളുടെയോ വാക്യങ്ങളുടെ കൂടുതല്‍ കൃത്യമായ അര്‍ഥങ്ങള്‍, അല്ലെങ്കില്‍ ബൈബിളിലെ ആളുകള്‍ തമ്മിലുള്ള ബന്ധം അല്ലെങ്കില്‍, ബൈബിള്‍ സ്ഥലങ്ങളുടെ സ്വഭാവം എന്നിവ.
  2. ടാര്‍ഗെറ്റ് ഭാഷയുടെ മറ്റു പ്രഭാഷകരോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍. ചില ശൈലികള്‍ ശരിയായി ആശയവിനിമയം നടത്തുന്നുവെന്ന് ഉറപ്പക്കുന്നതിനോ അല്ലെങ്കില്‍ ടാര്‍ഗെറ്റ്ഭാഷയിലെ ചില പദങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലം ഗവേഷണം ചെയ്യുന്നതിനോ ആയിരിക്കാം ഇവ. ആളുകള്‍ അവരുടെ സമൂഹത്തിലേക്കു മടങ്ങുമ്പോള്‍ വിവര്‍ത്തന സംഘം ചോദിക്കേണ്ട ചോദ്യങ്ങള്‍ ആണിവ.

പ്രധാന പദങ്ങള്‍

വിവര്‍ത്തന സംഘം അവര്‍ വിവര്‍ത്തനം ചെയ്യുന്ന ബൈബിള്‍ ഭാഗങ്ങളില്‍ നിന്ന്list of the Key Words (പ്രധാന പദങ്ങള്‍, വിവര്‍ത്തന പദങ്ങള്‍ എന്നും അറിയപ്പെടുന്നു) സൂക്ഷിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുക, ഈ പ്രധാനപ്പെട്ട ഓരോ പദത്തിനും ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ച ടാര്‍ഗെറ്റ് ഭാഷയിലെ പദത്തിനൊപ്പം. ബൈബിള്‍ വിവര്‍ത്തനം പുരോഗമിക്കുന്നതിലൂടെ നിങ്ങളും ഈ വിവര്‍ത്തന സംഘവും ഈ പട്ടികയിലേക്ക് ചേര്‍പ്പെടുകയും ടാര്‍ഗെറ്റ് ഭാഷയില്‍ നിന്ന് പദങ്ങള്‍ പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന ഭാഗത്തില്‍ പ്രധാന പദങ്ങള്‍ ഉള്ളപ്പോള്‍ നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കേണ്ടതിനു പ്രധാന പദങ്ങളുടെ പട്ടിക ഉപയോഗിക്കുക. ബൈബിളില്‍ ഒരുപ്രധാന പദം ഉള്ളപ്പോഴെല്ലാം വിവര്‍ത്തനം ആ പ്രധാന പദത്തിനായി തിരഞ്ഞെടുത്ത പദം അല്ലെങ്കില്‍ വാക്യം ഉപയോഗിക്കുന്നു വെന്ന് ഉറപ്പാക്കുക, കൂടാതെ ഓരോ തവണയും അത് അര്‍ത്ഥവത്താക്കുന്നുവെന്ന് ഉറപ്പു വരുത്തുക. അത് അര്‍ത്ഥമാക്കുന്നില്ലെങ്കില്‍, ചില സ്ഥലങ്ങളില്‍ എന്തുകൊണ്ടാണ് ഇതു അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്, പക്ഷേ മറ്റുള്ളവയില്‍ അല്ല. തുടര്‍ന്ന് നിങ്ങള്‍ തിരഞ്ഞെടുത്ത പദം പരിഷ്ക്കരിക്കുകയോ മാറ്റുകയോ ചെയ്യേണ്ടതുണ്ട്, അല്ലെങ്കില്‍ പ്രധാന പദം ഉപയോഗിക്കുന്ന വ്യത്യസ്ത രീതികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ടാര്‍ഗെറ്റ് ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ പദങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിക്കാം. ഇതു ചെയ്യുന്നതിനുള്ള ഉപയോഗപ്രദമായ മാര്‍ഗ്ഗം, സ്പ്രെഡ്ഷീറ്റിലെ ഓരോ പ്രധാനപ്പെട്ട പദങ്ങളുടെയും ഉറവിട ഭാഷാ പദം, ടാര്‍ഗെറ്റ് ഭാഷാപദം, ഇതരപദങ്ങള്‍ നിങ്ങള്‍ ഓരോ പദവും ഉപയോഗിക്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ എന്നിവയ്ക്കുള്ള നിര സൂക്ഷിക്കുക എന്നതാണ്.