ml_ta/checking/vol2-backtranslation/01.md

3.2 KiB

എന്താണ് ബാക്ക് ട്രാന്‍സ്ലേഷന്‍?

പ്രാദേശിക ടാര്‍ഗെറ്റ് ഭാഷയില്‍ (OL)നിന്ന് വിശാലമായ ആശയവിനിമയത്തിന്‍റെ (GL) ഭാഷയിലേക്ക് ബൈബിള്‍ പാഠത്തിന്‍റെ വിവര്‍ത്തനമാണ് ബാക്ക് ട്രാന്‍സ്ലേഷന്‍. പ്രാദേശിക ടാര്‍ഗെറ്റ് ഭാഷ വിവര്‍ത്തനം സൃഷ്ടിക്കുന്നതിനെക്കാള്‍ വിപരീത ദിശയിലുള്ള വിവര്‍ത്തനമായതിനാല്‍ ഇതിനെ ”ബാക്ക് ട്രാന്‍സ്ലേഷന്‍” എന്ന് വിളിക്കുന്നു. ടാര്‍ഗെറ്റ് ഭാഷ സംസാരിക്കാത്ത ഒരാള്‍ക്ക് ടാര്‍ഗെറ്റ്ഭാഷ വിവര്‍ത്തനം എന്താണ് പറയുന്നതെന്ന് അറിയാന്‍ അനുവദിക്കുക എന്നതാണ് ഈ ബാക്ക് ട്രാന്‍സ്ലേഷന്‍റെ ലക്ഷ്യം.

ഒരു ബാക്ക് ട്രാന്‍സ്ലേഷന്‍ പൂര്‍ണ്ണമായും സാധാരണ ശൈലിയില്‍ ചെയ്യുന്നില്ല, എന്നിരുന്നാലും വിവര്‍ത്തനത്തിന്‍റെ ഭാഷയില്‍ ഒരു ലക്ഷ്യമെന്ന നിലയില്‍ സ്വാഭാവികത ഇല്ലാത്തതിനാല്‍( ഈ സാഹചര്യത്തില്‍, വിശാലമായ ആശയവിനിമയത്തിന്‍റെ ഭാഷ) . പകരം, പ്രാദേശിക ഭാഷാ വിവര്‍ത്തനത്തിന്‍റെ വാക്കുകളെയും പദപ്രയോഗങ്ങളെയും അക്ഷരാര്‍ഥത്തില്‍ പ്രതിനിധീകരിക്കുക എന്നതാണ് ബാക്ക് ട്രാന്‍സ്ലേഷന്‍റെ ലക്ഷ്യം. അതേ സമയം വിശാലമായ ആശയ വിനിമയത്തിന്‍റെ ഭാഷയുടെ വ്യാകരണവും പദക്രമവും ഉപയോഗിക്കുക. ഈ രീതിയില്‍, വിവര്‍ത്തന പരിശോധകന് ടാര്‍ഗെറ്റ് ഭാഷാ വാചകത്തിലെ പദങ്ങളുടെ അര്‍ത്ഥം വളരെ വ്യക്തമായി കാണാന്‍ കഴിയും, മാത്രമല്ല ബാക്ക് ട്രാന്‍സ്ലേഷന്‍ നന്നായി മനസ്സിലാക്കാനും കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും വായിക്കാനും കഴിയും.