ml_ta/checking/vol2-things-to-check/01.md

8.9 KiB

പരിശോധിക്കേണ്ട കാര്യങ്ങള്‍

  1. നിങ്ങള്‍ക്കു അനുയോജ്യമെന്നു തോന്നാത്ത എന്തിനെക്കുറിച്ചും ചോദിക്കുക, അതുവഴി വിവര്‍ത്തന സംഘത്തിനു അത് വിശദീകരിക്കാന്‍ കഴിയും, ഇത് അവര്‍ക്ക് ശരിയാണെന്ന് തോന്നുന്നില്ലെങ്കില്‍, അവര്‍ക്കു വിവര്‍ത്തനം ക്രമീകരിക്കാന്‍ കഴിയും. പൊതുവായി:

  2. ചേര്‍ത്തതായി തോന്നുന്ന എന്തും പരിശോധിക്കുക, അത് ഉറവിട വാചകത്തിന്‍റെ അര്‍ത്ഥത്തിന്‍റെ ഭാഗമല്ല. (യഥാര്‍ത്ഥ അര്‍ത്ഥവും ഉള്‍പ്പെടുന്നുവെന്ന് ഓര്‍മ്മിക്കുക), Implicit Information.)

  3. വിട്ടുകളഞ്ഞതെന്നു തോന്നുന്ന എന്തും പരിശോധിക്കുക, അത് ഉറവിട വാചകത്തിന്‍റെ അര്‍ത്ഥത്തിന്‍റെ ഭാഗമായിരുന്നു, പക്ഷേ വിവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല.

  4. ഉറവിട വാചകത്തിന്‍റെ അര്‍ത്ഥത്തെക്കാള്‍ വ്യത്യസ്തമായി തോന്നുന്ന ഏതെങ്കിലും അര്‍ത്ഥത്തിനായി പരിശോധിക്കുക

  5. വാക്യത്തിന്‍റെ പ്രധാന ഭാഗമോ ആശയമോ വ്യക്തമാണോ എന്ന് പരിശോധിക്കുക. വാക്യം എന്താണ് പറയുന്നതെന്നോ പഠിപ്പിക്കുന്നതെന്നോ സംഗ്രഹിക്കാന്‍ വിവര്‍ത്തന സംഘത്തോട് ആവശ്യപ്പെടുക. പ്രാഥമികമായ ചെറിയ ആശയങ്ങള്‍ അവര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അവര്‍ വാക്യം വിവര്‍ത്തനം ചെയ്ത രീതി ക്രമീകരിക്കേണ്ടതുണ്ട്.

  6. വാക്യത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ശരിയായാ രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുക-കാരണങ്ങള്‍, കൂട്ടിചേര്‍ക്കലുകള്‍, ഫലങ്ങള്‍, നിഗമനങ്ങള്‍ മുതലായവ ടാര്‍ഗെറ്റ് ഭാഷയിലെ ശരിയായി ബന്ധിപ്പിക്കുന്നവയുമായി അടയാളപ്പെടുതിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

  7. മൂല്യനിര്‍ണ്ണയ പരിശോധനയ്ക്കുള്ള ഘട്ടങ്ങള്‍ ളുടെ അവസാന ഭാഗത്ത് വിശദീകരിച്ചിരിക്കുന്നത്പോലെ വിവര്‍ത്തന പദങ്ങളുടെ സ്ഥിരത പരിശോധിക്കുക. ഓരോ പദവും ഭാഷാ സംസ്കാരത്തില്‍ എങ്ങനെ ഉപയോഗിച്ചുവെന്നു ചോദിക്കുക- ഏതു അവസരങ്ങളില്‍ ആരാണ് പദങ്ങള്‍ ഉപയോഗിക്കുന്നത്. മറ്റു പദങ്ങള്‍ ഏതൊക്കെയാണെന്നും സമാന പദങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്താണെന്നും ചോദിക്കുക. ചില പദങ്ങള്‍ക്ക് അനാവശ്യമായ അര്‍ഥങ്ങള്‍ ഉണ്ടോയെന്നും ഏതു പദം മികച്ചതായിരിക്കാമെന്നും അല്ലെങ്കില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത പദങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും കാണാന്‍ ഇതു വിവര്‍ത്തകാനെ സഹായിക്കുന്നു.

  8. സംഭാഷണത്തിന്‍റെ കണക്കുകള്‍ പരിശോധിക്കുക. ബൈബിള്‍ പാഠത്തില്‍ ഒരു സംഭാഷണ രീതി ഉള്ളിടത്, അത് എങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടു എന്ന് കാണുക, അതേ അര്‍ത്ഥം ആശയ വിനിമയം നടത്തുന്നുവെന്ന് ഉറപ്പാക്കുക. വിവര്‍ത്തനത്തില്‍ ഒരു സംഭാഷണരീതി ഉള്ളിടത്, അത് ബൈബിള്‍ പാഠത്തിലെ അതേ അര്‍ത്ഥം ആശയ വിനിമയം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക.

  9. സ്നേഹം, ക്ഷമ, സന്തോഷം മുതലായവ അമൂര്‍ത്ത ആശയങ്ങള്‍ എങ്ങനെ വിവര്‍ത്തനം ചെയ്യപ്പെട്ടുവെന്ന് പരിശോധിക്കുക. ഇവയില്‍ പലതും പ്രധാനപദങ്ങള്‍ ആണ്.

  10. ടാര്‍ഗെറ്റ് സംസ്കാരത്തില്‍ അജ്ഞാതമായേക്കാവുന്ന കാര്യങ്ങളുടെയോ പ്രയോഗങ്ങളുടെയോ വിവര്‍ത്തനം പരിശോധിക്കുക. ഇവയുടെ ചിത്രങ്ങള്‍ വിവര്‍ത്തന സംഘം കാണിക്കുകയും അവ എന്താണെന്നു വിശദീകരിക്കുകയും ചെയ്യുന്നത് വളരെ സഹായകരമാണ്.

  11. ആത്മ ലോകത്തെക്കുറിച്ചുള്ള വാക്കുകളും ടാര്‍ഗെറ്റ് സംസ്കാരത്തില്‍ അവ എങ്ങനെ മനസ്സിലാക്കുന്നുവെന്നും ചര്‍ച്ച ചെയ്യുക. വിവര്‍ത്തനത്തില്‍ ഉപയോഗിക്കുന്നവ ശരിയായ ആശയ വിനിമയം നടത്തുന്നുവെന്ന് ഉറപ്പാക്കുക.

  12. ഭാഗം മനസ്സിലാക്കാനോ വിവര്‍ത്തനം ചെയ്യാനോ പ്രത്യേകിച്ച് ബുദ്ധിമുട്ടാണെന്നു നിങ്ങള്‍ കരുതുന്ന എന്തും പരിശോധിക്കുക.

ഇവയെല്ലാം പരിശോധിച്ചു തിരുത്തലുകള്‍ വരുത്തിയ ശേഷം, വിവര്‍ത്തന സംഘം പരസ്പരം അല്ലെങ്കില്‍ അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റു അംഗങ്ങള്‍ക്ക് വീണ്ടും ഉച്ചത്തില്‍ ഭാഗം വായിച്ചു എല്ലാം ഇപ്പോഴും സ്വാഭാവിക രീതിയില്‍ ഒഴുകുന്നുണ്ടെന്നും ശരിയായ ബന്ധിപ്പിക്കലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഒരു തിരുത്ത് അസ്വാഭാവികമെന്നു തോന്നുകയാണെങ്കില്‍, അവര്‍ വിവര്‍ത്തനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വിവര്‍ത്തനം വ്യക്തമായ ആശയവിനിമയം നടത്തുന്നതുവരെ ഈ പരിശോധനയും പുനരവലോകന പ്രക്രിയയും ആവര്‍ത്തിക്കണം.