ml_ta/checking/alignment-tool/01.md

19 KiB

മൂല്യനിര്‍ണയ പരിശോധന നടത്താന്‍ വിന്യാസ ഉപകരണം ഉപയോഗിക്കുന്നതിനു:

1.translationCore ലേക്ക് പരിശോധിക്കുന്നതിനുള്ള ബൈബിള്‍ പുസ്തകത്തിന്‍റെ വിവര്‍ത്തനം ലോഡു ചെയ്യുക. 1.പദ വിന്യാസ ഉപകരണം തിരഞ്ഞെടുക്കുക.

ഇടതുവശത്തുള്ള അദ്ധ്യായങ്ങളുടെയും വാക്യങ്ങളുടെയും മെനു ഉപയോഗിച്ച് വാക്യങ്ങളിലൂടെ നാവിഗേറ്റു ചെയ്യുക.

  • മെനുലിസ്റ്റിലെ ഒരു വാക്യം തുറക്കാന്‍ നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ആ വാക്യത്തിന്‍റെ വാക്കുകള്‍ ലംബമായ ഒരു പട്ടികയില്‍ ദൃശ്യമാകും, മുകളില്‍ നിന്ന് താഴേക്ക്‌ ക്രമീകരിച്ചിരിക്കുന്നു, അദ്ധ്യായങ്ങളുടെയും വാക്യങ്ങളുടെയും പട്ടികയുടെ വലത്തുവശത്തു. ഓരോ വാക്കും പ്രത്യേക അറയിലാണ്.
  • ടാര്‍ഗെറ്റ് ഭാഷ പദ പട്ടികയുടെ വലത്തുവശത്തുള്ള ഒരു ഫീല്‍ഡിലെ പ്രത്യേക അറകളില്‍ ആ വാക്യത്തിനായുള്ള യഥാര്‍ത്ഥ ഭാഷയുടെ ( ഗ്രീക്ക്, ഹീബ്രു, അരമായ ഭാഷ) വാചകങ്ങളും, ഓരോ യഥാര്‍ത്ഥ ഭാഷ പദ അറകള്‍ക്കും താഴെ കുത്തുകള്‍ ഉപയോഗിച്ചുള്ള രേ രേഖകളും ഉണ്ട്.

ഓരോ വാക്യത്തിലും, അതേ അര്‍ത്ഥം പ്രകടിപ്പിക്കുന്ന യഥാര്‍ത്ഥ ഭാഷ പദങ്ങള്‍ക്കു താഴെയുള്ള സ്ഥലത്തേയ്ക്കു word bank എന്ന പദത്തിലെ ടാര്‍ഗെറ്റ് ഭാഷാ പദങ്ങള്‍ വലിച്ചിടുക.

  • ഒരു വാക്ക് വലിച്ചിടുന്നതിനു, ടാര്‍ഗെറ്റ് ഭാഷയുടെ ഓരോ വേഡ് ബോക്സും (യഥര്‍ത്ഥ) വാചകത്തിന്‍റെ വേഡ് ബോക്സിന് കീഴിലുള്ള സ്ഥലത്തേക്ക് നീക്കുമ്പോള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്തു അമര്‍ത്തിപ്പിടിക്കുക. മൗസ് ബട്ടണ്‍ റിലീസ് ചെയ്തുകൊണ്ട് ടാര്‍ഗെറ്റ് ഭാഷ പദം വലിച്ചിടുക.
  • ടാർഗെറ്റ് ഭാഷാ പദം യഥാര്‍ത്ഥ വേഡ് ബോക്സിന് മുകളില്‍ ആയിരിക്കുമ്പോള്‍, കുത്തുകള്‍ ഉപയോഗിച്ചുള്ള രേഖ ,നീലയായി മാറും. ആ വാക്ക് അവിടെ പതിക്കുമെന്ന് നിങ്ങളെ അറിയിക്കും. നിങ്ങള്‍ ഒരു തെറ്റ് ചെയ്യുകയോ ടാര്‍ഗെറ്റ് പദം മറ്റെവിടെയെങ്കിലും ഉള്ളതാണെന്ന് തീരുമാനിക്കുകയോ ചെയ്താല്‍, അത് വീണ്ടും ഉള്ള സ്ഥലത്തേക്ക് വലിച്ചിടുക. ടാര്‍ഗെറ്റ് പദങ്ങളും പട്ടികയിലേക്ക് തിരികെ വലിച്ചിടാം.
  • ഒരു വാക്യത്തില്‍ ആവര്‍ത്തിച്ചുള്ള വാക്കുകള്‍ ഉണ്ടെങ്കില്‍, യഥാര്‍ത്ഥ ഭാഷ വാക്യത്തിന്‍റെ അര്‍ത്ഥത്തിന്‍റെ ആ ഭാഗവുമായി പൊരുത്തപ്പെടുന്ന വാക്കുകള്‍ മാത്രം വലിച്ചിടുന്നത് ഉറപ്പാക്കുക. യഥാര്‍ത്ഥ വാക്യത്തിലെ അര്‍ത്ഥം ആവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് ആവര്‍ത്തിചുള്ള വാക്കുകള്‍ വലിച്ചിടുക.
  • ഒരേ ടാര്‍ഗെറ്റ് ഭാഷ വാക്ക് ഒരു വാക്യത്തില്‍ ഒന്നിലധികം തവണ വന്നുകൂടിയാല്‍, ഈ വാക്കിന്‍റെ ഓരോ ഉദാഹരണത്തിനും അതിനുശേഷവും ഒരുചെറിയ സൂപ്പര്‍ സ്ക്രിപ്റ്റ് നമ്പര്‍ ഉണ്ടായിരിക്കും. ആവര്‍ത്തിച്ചുള്ള ഓരോ ടാര്‍ഗെറ്റ് പദവും ശരിയായ ക്രമത്തില്‍ ശരിയായ യഥാര്‍ത്ഥ പദത്തിലേക്ക് വിന്യസിക്കാന്‍ ഈ നമ്പര്‍ നിങ്ങളെ സഹായിക്കും.
  • തുല്യമായ അര്‍ത്ഥമുള്ള പദങ്ങളുടെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്നതിനു നിങ്ങള്‍ യഥാര്‍ത്ഥ ഭാഷ പദങ്ങളും and/or ടാര്‍ഗെറ്റ് ഭാഷ പദങ്ങളും കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. ടാര്‍ഗെറ്റ് ഭാഷപദങ്ങളുടെ ഏറ്റവും ചെറിയ ഗ്രൂപ്പിനെ ഒരേ അര്‍ത്ഥമുള്ള യഥാര്‍ത്ഥ ഭാഷ വാക്കുകളുടെ ഏറ്റവും ചെറിയ ഗ്രൂപ്പുമായി പൊരുത്തപ്പെടുക എന്നതാണ് വിന്യസിക്കുന്നതിന്‍റെ ലക്ഷ്യം.

ഒരു വാക്യത്തിനായി നിങ്ങള്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍, ടാര്‍ഗെറ്റ് വേഡ് ബാങ്കിലോ യഥാര്‍ത്ഥ ഭാഷ കളത്തിലോ വാക്കുകള്‍ ശേഷിക്കുന്നുണ്ടോ എന്ന് കാണാന്‍ എളുപ്പമായിരിക്കും. ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വിവര്‍ത്തനത്തില്‍ ഉള്‍പ്പെടാത്ത എന്തെങ്കിലും ചേര്‍ത്തിട്ടുണ്ടെന്നു ഇതിനര്‍ത്ഥം. അവശേഷിക്കുന്ന പദങ്ങള്‍ സൂചിപ്പിക്കുന്ന വിവരങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍, അവ ശരിക്കും അധികമല്ല മാത്രമല്ല അവ വിശദീകരിക്കുന്ന പദത്തിലോ വാക്കുകളിലോ വിന്യസിക്കം.

  • യഥാര്‍ത്ഥ ഭാഷ പദങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വിവര്‍ത്തനത്തിനു ഈ പദങ്ങളുടെ വിവര്‍ത്തനം ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് ഇതിനര്‍ത്ഥം.
  • വിവര്‍ത്തനത്തിനു അതിനു പാടില്ലാത്ത വാക്കുകളുണ്ടെന്നു അല്ലെങ്കില്‍ യഥാര്‍ത്ഥ വാചകത്തിന്‍റെ ചില പദങ്ങളുടെ വിവര്‍ത്തനം കാണുന്നില്ലെന്ന് നിങ്ങള്‍ നിര്‍ണ്ണയിക്കുകയാണെങ്കില്‍, ആരെങ്കിലും വിവര്‍ത്തനം എഡിറ്റ്‌ ചെയ്യേണ്ടതുണ്ട്. വിവര്‍ത്തനത്തിന്‍റെ കുഴപ്പം എന്താണെന്നു മറ്റൊരാളോട് പറയാന്‍ നിങ്ങള്‍ക്കു ഒരു അഭിപ്രായം പറയാന്‍ കഴിയും, അല്ലെങ്കില്‍ വിന്യാസം ഉപകരണത്തില്‍ നേരിട്ട് വിവര്‍ത്തനം എഡിറ്റ്‌ ചെയ്യാം.

വിന്യാസ തത്ത്വശാസ്ത്രം

വിന്യാസ ഉപകരണം ഒന്നില്‍നിന്ന് ഒന്ന്, ഒന്നില്‍നിന്ന് പലതിലേക്കു, പലതില്‍ നിന്ന് ഒന്നിലേക്ക്, നിരവധി മുതല്‍ നിരവധി എന്ന് പല വിന്യസങ്ങളെ പിന്തുണയ്ക്കുന്നു. രണ്ടു ഭാഷകള്‍ നല്കുന്ന** അര്‍ത്ഥത്തിന്‍റെ** ഏറ്റവും കൃത്യമായ വിന്യാസം ലഭിക്കുന്നതിനു ഒന്നോ അതിലധികമോ ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ ഒന്നോ അതിലധികമോ യഥാര്‍ത്ഥ ഭാഷ പദങ്ങളുമായി വിന്യസിക്കാമെന്നാണ് ഇതിനര്‍ത്ഥം. എന്തെങ്കിലും പ്രകടിപ്പിക്കാന്‍ ടാര്‍ഗെറ്റ് ഭാഷ യഥാര്‍ത്ഥ ഭാഷയെക്കാള്‍ കൂടുതലോ കുറവോ വാക്കുകള്‍ ഉപയോഗിക്കുന്നു എങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. ഭാഷകള്‍ വ്യത്യസ്തമായതിനാല്‍, ഇതു പ്രതീഷിക്കേണ്ടതാണ്.വിന്യാസഉപകരണം ഉപയോഗിച്ച്, വാക്കുകള്‍ മാത്രമല്ല** അര്‍ത്ഥം** ഞങ്ങള്‍ ശരിക്കും വിന്യസിക്കുന്നു. ടാര്‍ഗെറ്റ് വിവര്‍ത്തനം യഥാര്‍ത്ഥ ബൈബിളിന്‍റെ അര്‍ത്ഥം നന്നായി പ്രകടിപ്പിക്കുന്നത് പ്രധാനമാണ്, അതു ചെയ്യാന്‍ എത്ര വാക്കുകള്‍ എടുത്താലും, യഥാര്‍ത്ഥ ഭാഷ ** അര്‍ത്ഥം** പ്രകടിപ്പിക്കുന്ന ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ വിന്യസിക്കുന്നതിലൂടെ, എല്ലാ യഥാര്‍ത്ഥ ഭാഷയും** അര്‍ത്ഥം** വിവര്‍ത്തനത്തില്‍ ഉണ്ടോ എന്ന് നമ്മുക്ക്കാണാന്‍ കഴിയും.

ഓരോ ടാര്‍ഗെറ്റ് ഭാഷയ്ക്കും വാക്യഘടനക്ക് വ്യത്യസ്ത ആവശ്യകതകളും നല്‍കേണ്ട വ്യക്തമായ വിവരങ്ങളുടെ അളവും ഉണ്ടായിരിക്കുമെന്നതിനാല്‍, ഏതെങ്കിലും യഥാര്‍ത്ഥ ഭാഷ പദങ്ങളുമായി കൃത്യമായ പൊരുത്തമില്ലാത്ത ചില ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ പലപ്പോഴും ഉണ്ടായിരിക്കും. വാക്യത്തിനു അര്‍ത്ഥമുണ്ടാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാനോ വാക്യം മനസ്സിലാക്കാന്‍ ആവശ്യമായ ചില വ്യക്തമായ വിവരങ്ങള്‍ നല്‍കാനോ ഈ വാക്കുകള്‍ ഉണ്ടെങ്കില്‍, നല്‍കിയിരിക്കുന്ന ടാര്‍ഗെറ്റ്‌ പദങ്ങള്‍ അവ സൂചിപ്പിക്കുന്ന യഥാര്‍ത്ഥ ഭാഷ പദവുമായി വിന്യസിക്കണം. അല്ലെങ്കില്‍ വിശദീകരിക്കാന്‍ അവ സഹായിക്കുന്നു.

നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുക, മാറ്റുക

  • ഒരു യഥാര്‍ത്ഥ ഭാഷ പദത്തിലേക്ക് ഒന്നിലധികം ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ വിന്യസിക്കുന്നതിനു, ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ ആവശ്യമുള്ള യഥാര്‍ത്ഥ ഭാഷാ പദത്തിന് ചുവടെയുള്ള ബോക്സിലേക്കു വലിച്ചിടുക.
  • ടാര്‍ഗെറ്റ് ഭാഷാ പദ(ങ്ങള്‍) യഥാര്‍ത്ഥ ഭാഷാ പദങ്ങളുടെ സംയോജനത്തിലേക്കു വിന്യസിക്കാന്‍ താല്പര്യപ്പെടുമ്പോള്‍, ആദ്യം യഥാര്‍ത്ഥ ഭാഷാ പദങ്ങളുടെ ഒരെണ്ണം മറ്റു യഥാര്‍ത്ഥ ഭാഷാ പദത്തിന്‍റെ അതേ ബോക്സിലേക്കു വലിച്ചിടുക. ഈ രീതിയില്‍ ഒന്നിലധികം യഥാര്‍ത്ഥ ഭാഷാ പദങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയും .
  • മുമ്പ് മാറ്റിയ യഥാര്‍ത്ഥ ഭാഷാ വാക്കുകള്‍ ഉള്‍പ്പെടുത്തുന്നതിന്, വലത്തുവശത്തുള്ള യഥാര്‍ത്ഥ ഭാഷാപദം ചെറുതായി വലത്തേക്ക് വലിച്ചിടുക. ഒരു ചെറിയ പുതിയ വിന്യാസ ബോക്സ്‌ ദൃശ്യമാകും, കൂടാതെ മാറ്റിയ യഥാര്‍ത്ഥ ഭാഷാപദം ആ ബോക്സില്‍ നിക്ഷേപിക്കാം.
  • ഇടതു വശത്തെ യഥാര്‍ത്ഥ ഭാഷ പദം ഇടതു വശത്തേക്ക് വേഗത്തില്‍ യഥാര്‍ത്ഥ ഭാഷ വേഡ് ബോക്സിലേക്ക് വലിച്ചിട്ടുകൊണ്ട് ഉള്‍പ്പെടുത്താം.
  • യഥാര്‍ത്ഥ പദവുമായി വിന്യസിച്ചിരിക്കുന്ന ഏതെങ്കിലും ടാര്‍ഗെറ്റ് ഭാഷ പദങ്ങള്‍ക്ക് തുടര്‍ന്ന് പദ പട്ടികയിലേക്ക് മടങ്ങുക.
  • യഥാര്‍ത്ഥ ഭാഷ പദങ്ങള്‍ ശരിയായ ക്രമത്തില്‍ തുടരണം. ഉള്‍പ്പെടുത്തലില്‍ മൂന്നോ അതില്‍ അധികമോ പദങ്ങള്‍ യഥാര്‍ത്ഥ ഭാഷ പദങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍, ആദ്യം ശരിയായ ഭാഷ പദം ഉള്‍പ്പെടുത്തുക. ആദ്യം കേന്ദ്രപദ(ങ്ങള്‍) ഉള്‍പ്പെടുത്തുന്നതിന്‌ യഥാര്‍ത്ഥ ഭാഷ പദങ്ങള്‍ ക്രമരഹിതമായി തീര്‍ന്നേക്കാം. അത് സംഭവിക്കുമ്പോള്‍, ആ ബോക്സിലെ ശേഷിക്കുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥ ഭാഷ പദങ്ങള്‍ അവയുടെ യഥാര്‍ത്ഥ ക്രമത്തിലേക്ക് ശരിയായി തിരികെ നല്‍കുക.

വിന്യസിച്ച ശേഷം

നിങ്ങള്‍ ഒരു പുസ്തകം വിന്യസിക്കുകയും വിവര്‍ത്തനങ്ങളെക്കുറിച്ച് ചോദ്യങ്ങളും അഭിപ്രായങ്ങളും നല്‍കുകയും ചെയ്തു കഴിഞ്ഞാല്‍, ഒന്നുകില്‍ ചോദ്യങ്ങള്‍ വിവര്‍ത്തന സംഘത്തിലേക്ക് അയക്കുകയോ അല്ലെങ്കില്‍ വിവര്‍ത്തന സംഘവുമായി കൂടികാഴ്ച നടത്തുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യേണ്ട സമയമാണിത്. ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള ഘട്ടങ്ങള്‍ക്കായി, (Steps for Validation Checking)(../vol2-backtranslation/01.md) ഘട്ടങ്ങള്‍ പേജില്‍ നിങ്ങള്‍ നിര്‍ത്തിയ ഇടത്തേക്ക് മടങ്ങുക