ml_ta/checking/accuracy-check/01.md

22 KiB

പാസ്റ്റര്‍മ്മാരാലും സഭാ നേതാക്കന്‍മാരാലും കൃത്യതയ്ക്കായി വിവര്‍ത്തനം പരിശോധിക്കുന്നു.

പുതിയ വിവര്‍ത്തനം കൃത്യമാണെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. യഥാര്‍ത്ഥ കൃതിയുടെ അതേ അര്‍ത്ഥത്തില്‍ വരുമ്പോള്‍ വിവര്‍ത്തനം കൃത്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യഥാര്‍ത്ഥ എഴുത്തുകാരന്‍ ആശയവിനിമയം ചെയ്യാന്‍ ഉദ്ദേശിച്ച അതേ സന്ദേശത്തെ കൃത്യമായ വിവര്‍ത്തനം ആശയ വിനിമയം നടത്തുന്നു. കൂടുതലോ കുറവോ വാക്കുകള്‍ ഉപയോഗിച്ചാലുംആശയങ്ങള്‍ വ്യത്യസ്തമായ ക്രമത്തില്‍ വിന്യസിച്ചാലും അത് കൃത്യമായിരിക്കും. വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭാഷയില്‍ യഥാര്‍ത്ഥ സന്ദേശം വ്യക്തമാക്കുന്നതിന് ഇതു അനിവാര്യമാണ്.

Oral Partner Check, സമയത്ത് വിവര്‍ത്തന സംഘത്തിലെ എല്ലാഅംഗങ്ങളും പരസ്പരം കൃത്യതയ്ക്കായി വിവര്‍ത്തനം പരിശോധിച്ചിട്ടുണ്ടെങ്കിലും, നിരവധി ആളുകള്‍ പ്രത്യേകിച്ച് പാസ്റ്റര്‍മ്മാരും,സഭാ നേതാക്കന്‍മ്മാരും പരിശോധിക്കുന്നതിനാല്‍ വിവര്‍ത്തനം മെച്ചപ്പെടും. ഓരോ ഭാഗവും പുസ്തകവും ഒരു സഭാ നേതാവിന് പരിശോധിക്കുവാന്‍ കഴിയും. ഒന്നിലധികം ആളുകള്‍ ഒരു കഥ അല്ലെങ്കില്‍ ഒരു ഭാഗം പരിശോധിക്കുന്നത് സഹായകരമാകും, കാരണം വ്യത്യസ്ത പരിശോധകര്‍ വ്യത്യസ്ത കാര്യങ്ങള്‍ ശ്രദ്ധിക്കും.

കൃത്യത പരിശോധകരായ സഭാ നേതാക്കന്‍മ്മാര്‍ വിവര്‍ത്തനത്തിന്‍റെ ഭാഷ സംസാരിക്കുന്നവരും, സമൂഹത്തില്‍ ആദരിക്കപ്പെടുന്നവരും, ഉറവിട ഭാഷയില്‍ ബൈബിള്‍ നന്നായി അറിയുന്നവരും ആയിരിക്കണം. അവര്‍ പരിശോധിക്കുന്ന ഭാഗമോ പുസ്തകമോ വിവര്‍ത്തനം ചെയ്ത അതേ ആളുകള്‍ ആയിരിക്കരുത്. ഉറവിടഭാഷയില്‍ പറയുന്നതെല്ലാം വിവര്‍ത്തനം പറയുന്നുണ്ടെന്നും, ഉറവിട സന്ദേശത്തിന്‍റെ ഭാഗമല്ലാത്ത കാര്യങ്ങള്‍ ഇതില്‍ ചേര്‍ക്കപെട്ടിട്ടില്ലെന്നും ഉറപ്പാക്കാന്‍ കൃത്യത പരിശോധകര്‍ വിവര്‍ത്തന സംഘത്തെ സഹായിക്കും. ഓര്‍ക്കുക, എന്നിരുന്നാലും, കൃത്യമായ വിവര്‍ത്തനങ്ങളില്‍ Implicit Information ഉള്‍പ്പെടാം.

Language Community Check ചെയ്യുന്ന ഭാഷ കമ്മ്യുണിറ്റി അംഗങ്ങള്‍ സ്വാഭാവികതയ്ക്കും വ്യക്തതയ്ക്കുമായി വിവര്‍ത്തനം പരിശോധിക്കുമ്പോള്‍ മൂലഗ്രന്ഥം നോക്കാന്‍ പാടില്ലഎന്നത് ശരിയാണ്. എന്നാല്‍ കൃത്യത പരിശോധനക്കായി, കൃത്യത പരിശോധിക്കുന്നവര്‍ മൂലഗ്രന്ഥം നോക്കേണ്ടതിനാല്‍ പുതിയ വിവര്‍ത്തനവുമായി താരതമ്യം ചെയ്യാന്‍ കഴിയും.

കൃത്യത പരിശോധിക്കുന്ന സഭാ നേതാക്കന്മാര്‍ ഈ ഘട്ടങ്ങള്‍ പാലിക്കണം.

1.കഴിയുമെങ്കില്‍, ഏതു കഥയാണ് അല്ലെങ്കില്‍ ഏതു ബൈബിള്‍ ഭാഗമാണ് നിങ്ങള്‍ പരിശോധിക്കുന്നതെന്ന് മുന്‍കൂട്ടി കണ്ടെത്തുക.

നിങ്ങള്‍ക്കു മനസ്സിലാകുന്ന ഏതു ഭാഷയിലും നിരവധി പതിപ്പുകളില്‍ ഭാഗം വായിക്കുക. കുറിപ്പുകള്‍ക്കും, വിവര്‍ത്തന പദങ്ങള്‍ക്കുമൊപ്പം ULT, UST എന്നിവയിലെ ഭാഗം വായിക്കുക. വിവര്‍ത്തന സ്റ്റുഡിയോയിലോ, ബൈബിള്‍ വ്യുവറിലോ നിങ്ങള്‍ക്കു ഇവ വായിക്കാം.

  1. തുടര്‍ന്നു ഓരോ കൃത്യത പരിശോധകരും വിവര്‍ത്തനം സ്വയം വായിക്കണം( അല്ലെങ്കില്‍ റെക്കോര്‍ഡിംഗ് കേള്‍ക്കുക) അത് യഥാര്‍ത്ഥ ബൈബിള്‍ ഭാഗവുമായി അല്ലെങ്കില്‍ ഉറവിട ഭാഷയിലെ കഥയുമായി താരതമ്യം ചെയ്യുക. translationStudio ഉപയോഗിച്ച് പരിശോധകന് ഇതു ചെയ്യുവാന്‍ കഴിയും. ഉറവിട ബൈബിളോ, ബൈബിളുകളോ നോക്കികൊണ്ട്‌ പരിശോധകര്‍ പിന്തുടരുമ്പോള്‍ വിവര്‍ത്തകനെപ്പോലുള്ള ഒരാള്‍ക്ക് വിവര്‍ത്തനം ഉച്ചത്തില്‍ വായിക്കുന്നത് സഹായകരമാകും. പരിശോധകന്‍ വിവര്‍ത്തനം വായിക്കുകയും (അല്ലെങ്കില്‍ കേള്‍ക്കുകയും) ഉറവിടവുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ പൊതു ചോദ്യങ്ങള്‍ അദ്ദേഹം മനസ്സില്‍ വയ്ക്കണം.
  • വിവര്‍ത്തനം യഥാര്‍ത്ഥ അര്‍ത്ഥത്തിലേക്ക് എന്തെങ്കിലും ചേര്‍ക്കുന്നുണ്ടോ?( യഥാര്‍ത്ഥ അര്‍ത്ഥത്തിലും ഉള്‍പ്പെടുന്നു)

Implicit Information.)

  • വിവര്‍ത്തനത്തില്‍ നിന്ന് വിട്ടുപോയ അര്‍ത്ഥത്തിന്‍റെ ഏതെങ്കിലും ഭാഗം ഉണ്ടോ?
  • വിവര്‍ത്തനം ഏതെങ്കിലും തരത്തില്‍ അര്‍ത്ഥത്തെ മാറ്റിയിട്ടുണ്ടോ?

1.ബൈബിള്‍ ഭാഗത്തിന്‍റെ വിവര്‍ത്തനം നിരവധി തവണ വായിക്കുന്നതിനോ , കേള്‍ക്കുന്നതിനോ ഇതു സഹായകരമാകും. ഒരു ഭാഗത്തിലൂടെയോ വാക്യത്തിലൂടെയോ നിങ്ങള്‍ ആദ്യമായി എല്ലാം ശ്രദ്ധിക്കാനിടയില്ല . വിവര്‍ത്തനം ആശയങ്ങളോ വാക്യത്തിന്‍റെ ഭാഗങ്ങളോ ഉറവിടത്തില്‍ നിന്ന് വ്യത്യസ്തമായ ക്രമത്തില്‍ ഇടുകയാണെങ്കില്‍ ഇതു പ്രത്യേകിച്ചും സത്യമാണ്. വാക്യത്തിന്‍റെ ഒരു ഭാഗം നിങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്, തുടര്‍ന്ന് വാക്യത്തിന്‍റെ മറ്റൊരു ഭാഗം പരിശോധിക്കുന്നതിന് വീണ്ടും വായിക്കുക അല്ലെങ്കില്‍ കേള്‍ക്കുക. ഖണ്ഡികയുടെ എല്ലാ ഭാഗങ്ങളും കണ്ടെത്തുന്നതിനു നിരവധി തവണ നിങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്താല്‍, നിങ്ങള്‍ക്കു ഭാഗത്തിലേക്കു പോകാം. വിവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ക്കായിcomplete കാണുക.

ഒരു പ്രശ്നമോ മെച്ചപ്പെടേണ്ടതോ ഉണ്ടെന്നു തോന്നുന്നിടത്തു പരിശോധകന്‍ കുറിപ്പുകള്‍ നല്‍കണം. ഓരോ പരിശോധകരും ഈ കുറിപ്പുകള്‍ വിവര്‍ത്തന സംഘവുമായി ചര്‍ച്ച ചെയ്യണം. ഈ കുറിപ്പുകള്‍ വിവര്‍ത്തനത്തിന്‍റെ അച്ചടിച്ച ആദ്യപ്രതിയുടെ അരികുകളിലോ സ്പ്രെഡ് ഷീറ്റിലോ അല്ലെങ്കില്‍ translationCore ന്‍റെ അഭിപ്രായം രേഖപ്പെടുത്തേണ്ട ഭാഗത്തോ ആകാം.

പരിശോധകര്‍ ബൈബിളിന്‍റെ ഒരു അദ്ധ്യായമോ പുസ്തകമോ വ്യക്തിപരമായിപരിശോധിച്ച ശേഷം, അവര്‍ വിവര്‍ത്തകരുമായോ വിവര്‍ത്തക സംഘവുമായോ ചേര്‍ന്ന് അദ്ധ്യായമോ പുസ്തകമോ ഒരുമിച്ചു അവലോകനം ചെയ്യണം. വിവര്‍ത്തനം ചുമരില്‍ പ്രൊജക്റ്റ്‌ ചെയ്താല്‍ എല്ലാവര്‍ക്കും അതു കാണാനാകും. ഓരോ പരിശോധകരും ഒരു പ്രശ്നത്തെക്കുറിച്ച് കുറിപ്പ് നല്‍കിയ ഭാഗങ്ങളിലേക്ക് സംഘം എത്തുമ്പോള്‍, പരിശോധകര്‍ക്കു അവരുടെ ചോദ്യങ്ങള്‍ ചോദിക്കുന്നതിനോ, മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോ കഴിയും. പരിശോധകരും വിവര്‍ത്തക സംഘവും ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചചെയ്യുമ്പോള്‍ അവര്‍ മറ്റു ചോദ്യങ്ങളെക്കുറിച്ചോ അല്ലെങ്കില്‍ കാര്യങ്ങള്‍ പറയാനുള്ള പുതിയ വഴികളെക്കുറിച്ചോ ചിന്തിച്ചേക്കാം. ഇതു നല്ലതാണ്. പരിശോധകരും വിവര്‍ത്തക സംഘവും ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, കഥയുടെ അര്‍ത്ഥം അല്ലെകില്‍ ബൈബിള്‍ ഭാഗങ്ങള്‍ ആശയവിനിമയം നടത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കണ്ടെത്താന്‍ ദൈവം അവരെ സഹായിക്കും.

1.എന്താണ് മാറ്റേണ്ടത് എന്ന് പരിശോധകരും വിവര്‍ത്തക സംഘവും ഒരുമിച്ചു തീരുമാനിച്ച ശേഷം, വിവര്‍ത്തക സംഘം വിവര്‍ത്തനം പുഃനപരിശോധിക്കും. മാറ്റം വരുത്തുന്നതിനെക്കുറിച്ച് എല്ലാവരും യോജിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് മീറ്റിംഗ് സമയത്ത് തന്നെ ഇതു ചെയ്യാന്‍ കഴിയും.

  1. വിവര്‍ത്തക സംഘം വിവര്‍ത്തനം പുഃനപരിശോധിച്ച ശേഷം, അവര്‍ അത് പരസ്പരം അല്ലെങ്കില്‍ ഭാഷ സമൂഹത്തിലെ മറ്റു അംഗങ്ങള്‍ക്ക്, ഉച്ചത്തില്‍ വായിക്കണം അപ്പോള്‍ അത് അവരുടെ സ്വാഭാവിക ഭാഷയാണെന്ന് ഉറപ്പുവരുത്തണം.

1.മനസ്സിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുള്ള ഏതെങ്കിലും ബൈബിള്‍ ഭാഗങ്ങളോ വാക്യങ്ങളോ ഉണ്ടെങ്കില്‍ വിവര്‍ത്തന സംഘം ആ പ്രയാസം ശ്രദ്ധിക്കണം. ബൈബിള്‍ വിവര്‍ത്തനത്തില്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ വിവര്‍ത്തന സംഘത്തിനു ഈ പ്രശ്നങ്ങള്‍ നല്‍കാം അല്ലെങ്കില്‍ ഉത്തരം കണ്ടെത്താന്‍ വ്യാഖ്യാനങ്ങള്‍ നല്‍കാം. അല്ലെങ്കില്‍ മറ്റു ബൈബിള്‍ പരിശോധകരില്‍ നിന്നോ വിദഗ്ദ്ധോപദേശം നല്‍കുന്നവരില്‍ നിന്നോ കൂടുതല്‍ സഹായം അവശ്യപ്പെടാം. അംഗങ്ങള്‍ അര്‍ത്ഥം കണ്ടെത്തുമ്പോള്‍, അവരുടെ ഭാഷയില്‍ സ്വാഭാവികമായും വ്യക്തമായും ആ അര്‍ത്ഥം എങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കുന്നതിന് വിവര്‍ത്തന സംഘത്തിനു വീണ്ടും കൂടിച്ചേരാന്‍ കഴിയും.

അധിക ചോദ്യങ്ങള്‍

വിവര്‍ത്തനത്തില്‍ കൃത്യമല്ലാത്ത എന്തും കണ്ടെത്തുവാന്‍ ഈ ചോദ്യങ്ങള്‍ സഹായകരമാകും:

  • ഉറവിട ഭാഷ വിവര്‍ത്തനത്തില്‍ പാരാമര്‍ശിച്ചതെല്ലാം (പുതിയ) പ്രാദേശിക വിവര്‍ത്തനത്തിന്‍റെ ശൈലിയിലും പരാമര്‍ശിച്ചിട്ടുണ്ടോ?
  • പുതിയ വിവര്‍ത്തനത്തിന്‍റെ അര്‍ത്ഥം ഉറവിട വിവര്‍ത്തനത്തിന്‍റെ സന്ദേശത്തെ (not necessarily the wording) പിന്തുടരുന്നുണ്ടോ?( ചിലപ്പോള്‍ വാക്കുകളുടെ വിന്യാസം അല്ലെങ്കില്‍ ആശയങ്ങളുടെ ക്രമം ഉറവിട വിവര്‍ത്തനത്തെക്കാള്‍ വ്യത്യസ്തമാണെങ്കില്‍, അത് ആ രീതിയില്‍ മികച്ചതായി തോന്നുന്നു എങ്കില്‍, ഇത് കൃത്യമാണ്.)
  • ഓരോ കഥയിലും അവതരിപ്പിച്ച ആളുകള്‍ ഉറവിട ഭാഷാ വിവര്‍ത്തനത്തില്‍ പരാമര്‍ശിച്ചതു പോലെയാണോ ചെയ്യുന്നത്? പുതിയ വിവര്‍ത്തനത്തിന്‍റെ ഉറവിട ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആരാണ് സംഭവങ്ങള്‍ ചെയ്യുന്നതെന്ന് കാണാന്‍ എളുപ്പമായിരുന്നോ?)
  • ഉറവിട പതിപ്പിലെ വാക്കുകളെ കുറിച്ചുള്ള നിങ്ങളുടെ ധാരണയുമായി ചേരാത്ത വിവര്‍ത്തന പദങ്ങള്‍ പുതിയ വിവര്‍ത്തനത്തില്‍ ഉണ്ടോ? ഇതു പോലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക: ഉറവിട ഭാഷയില്‍ നിന്ന് കടംകൊണ്ട ഒരു വാക്ക് ഉപയോഗിക്കാതെ നിങ്ങളുടെ ആളുകള്‍ ഒരു പുരോഹിതനെ (ദൈവത്തിനു യാഗമാര്‍പ്പിക്കുന്നയാള്‍) അല്ലെങ്കില്‍ ഒരു ദേവാലയത്തെക്കുറിച്ച് (യഹൂദന്‍മാര്‍ യാഗസ്ഥലം) എങ്ങനെ സംസാരിക്കും.
  • പുതിയ വിവര്‍ത്തനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ശൈലികള്‍ ഉറവിട വിവര്‍ത്തനത്തിന്‍റെ കൂടുതല്‍ പ്രയാസമുള്ള വാക്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമാണോ?(പുതിയ വിവര്‍ത്തനത്തിന്‍റെ ശൈലികള്‍ മികച്ച ഗ്രാഹ്യവും ഉറവിട ഭാഷാ വിവര്‍ത്തനത്തിന്‍റെ അര്‍ത്ഥവുമായി യോജിക്കുന്ന തരത്തില്‍ ചേര്‍ത്തിട്ടുണ്ടോ?)
  • വാചകം കൃത്യമാണോ എന്ന് നിര്‍ണ്ണയിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം “ ആരാണ് എന്ത്, എപ്പോള്‍, എവിടെ എങ്ങനെ, എന്ത്കൊണ്ട് ചെയ്തു” എന്നിങ്ങനെയുള്ള വിവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ്. ഇതിനെ സഹായിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുണ്ട്.( To view the translationQuestions go to http://ufw.io/tq/.) ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉറവിട ഭാഷ വിവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കു തുല്യമായിരിക്കണം. അങ്ങനെ അല്ലെങ്കില്‍ വിവര്‍ത്തനത്തില്‍ ഒരു പ്രശ്നമുണ്ട്.

പരിശോധിക്കേണ്ട കൂടുതല്‍ പൊതുവായ കാര്യങ്ങള്‍ക്കായി, Types of Things to Check എന്നതിലേക്ക് പോകുക.