ml_ta/checking/complete/01.md

4.2 KiB

ഒരു പൂര്‍ണ്ണ വിവര്‍ത്തനം

വിവര്‍ത്തനം പൂര്‍ത്തിയായി എന്ന് ഉറപ്പാക്കുക എന്നതാണ് ഈ വിഭാഗത്തിന്‍റെ ലക്ഷ്യം. ഈ വിഭാഗത്തില്‍ പുതിയ വിവര്‍ത്തനം ഉറവിട വിവര്‍ത്തനവുമായി താരതമ്യം ചെയ്യണം. രണ്ടു വിവര്‍ത്തനങ്ങളും താരതമ്യം ചെയ്യുമ്പോള്‍, ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.

1.വിവര്‍ത്തനത്തിന് അതിന്‍റെ ഏതെങ്കിലും ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്‍റെ എല്ലാ സംഭവങ്ങളും വിവര്‍ത്തനത്തില്‍ ഉള്‍പെട്ടിട്ടുണ്ടോ? 1.വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്‍റെ എല്ലാ വാക്യങ്ങളും വിവര്‍ത്തനത്തില്‍ ഉള്‍പെട്ടിട്ടുണ്ടോ?(ഉറവിട ഭാഷാ വിവര്‍ത്തനത്തിന്‍റെ വാക്യങ്ങളുടെ നമ്പര്‍ നോക്കുമ്പോള്‍, എല്ലാ വാക്യങ്ങളും ടാര്‍ഗെറ്റ് ഭാഷാ വിവര്‍ത്തനത്തില്‍ ഉള്‍പെട്ടിട്ടുണ്ടോ?) ചിലപ്പോള്‍ വിവര്‍ത്തനങ്ങള്‍ക്കിടയില്‍ വാക്യ നമ്പരില്‍ വ്യത്യസങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്, ചില വിവര്‍ത്തനങ്ങളില്‍ ചില വാക്യങ്ങള്‍ ഒന്നിച്ചു ചേര്‍ത്തിരിക്കുന്നു അല്ലെങ്കില്‍ ചിലപ്പോള്‍ ചില വാക്യങ്ങള്‍ അടിക്കുറിപ്പുകളില്‍ ഇടുന്നു. ഉറവിട വിവര്‍ത്തനവും ടാര്‍ഗെറ്റ് വിവര്‍ത്തനവും തമ്മില്‍ ഇത്തരം വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ടാര്‍ഗെറ്റ് വിവര്‍ത്തനം ഇപ്പോഴും പൂര്‍ണ്ണമാണെന്ന് കണക്കാക്കപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, കാണുക

Complete Versification.

1.വിവര്‍ത്തനത്തില്‍ എന്തെങ്കിലും ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്ന സ്ഥലങ്ങളുണ്ടോ, അല്ലെങ്കില്‍ ഉറവിട ഭാഷാ വിവര്‍ത്തനത്തില്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്തമായ ഒരു സന്ദേശമുണ്ടെന്നു തോന്നുന്നുണ്ടോ?( പദവും ക്രമവും വ്യത്യസ്തമാകാം, പക്ഷേ വിവര്‍ത്തകന്‍ ഉപയോഗിച്ച ഭാഷ ഉറവിട വിവര്‍ത്തനത്തിനു സമാനമായ സന്ദേശം നല്‍കണം.)

വിവര്‍ത്തനം പൂര്‍ത്തിയാകാത്ത സ്ഥലമുണ്ടെങ്കില്‍, ഒരു കുറിപ്പ് ഉണ്ടാക്കുക, അങ്ങനെ നിങ്ങള്‍ക്കു വിവര്‍ത്തന സംഘവുമായി ഇതു ചര്‍ച്ച ചെയ്യാം.