ml_ta/checking/peer-check/01.md

7.2 KiB

വായന പങ്കാളിത്ത പരിശോധന എങ്ങനെ ചെയ്യാം

ഈ ഘട്ടത്തില്‍, മൊഡ്യൂളിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട്‌ നിങ്ങളുടെ വിവര്‍ത്തനത്തിന്‍റെ ആദ്യപ്രതി എന്ന് വിളിക്കുന്ന ഒരു അധ്യായമെങ്കിലും തയ്യാറാക്കുന്നതിനുള്ള ഘട്ടങ്ങളിലൂടെ നിങ്ങള്‍ ഇതിനകം കടന്നുപോയിട്ടുണ്ടാകും. ഇതു പരിശോധിക്കാനും പിശകുകളോ, പ്രശന്ങ്ങളോ കണ്ടെത്താനും മികച്ചതാക്കാനും മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ തയ്യാറായിരിക്കുന്നു. വിവര്‍ത്തകന്‍ അല്ലെങ്കില്‍ വിവര്‍ത്തനസംഘം അവരുടെ വിവര്‍ത്തനം ബൈബിളിലെ നിരവധി കഥകളോ അധ്യായങ്ങളോ വിവര്‍ത്തനം ചെയ്യുന്നതിന് മുമ്പ് പരിശോധിക്കണം, അതു വഴി വിവര്‍ത്തന പ്രക്രിയയില്‍ അവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ തെറ്റുകള്‍ തിരുത്താനാകും. വിവര്‍ത്തനം പൂര്‍ത്തിയാകുന്നതിനു മുമ്പ് ഈ പ്രക്രിയയിലെ പല ഘട്ടങ്ങളും നിരവധി തവണ ചെയ്യേണ്ടതുണ്ട്. വായന പങ്കാളിത്ത പരിശോധന നടത്താന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക.

  • ഈ ഭാഗത്തില്‍ പ്രവര്‍ത്തിക്കാത്ത ഒരു പങ്കാളിയോട്(വിവര്‍ത്തന സംഘത്തിലെ ഒരു അംഗം) നിങ്ങളുടെ വിവര്‍ത്തനം വായിക്കുക.
  • പങ്കാളിയ്ക്കു സ്വാഭാവികതയ്ക്കായി ആദ്യം കേള്‍ക്കുവാന്‍ കഴിയും( ഉറവിട വാചകം നോക്കാതെ) കൂടാതെ ഏതു ഭാഗങ്ങള്‍ സ്വാഭാവികമായി തോന്നുന്നില്ലെന്ന് നിങ്ങളോടു പറയും. നിങ്ങളുടെ ഭാഷയില്‍ ആരെങ്കിലും ആ അര്‍ത്ഥം എങ്ങനെ പറയും എന്ന് നിങ്ങള്‍ക്കു ഒരുമിച്ചു ചിന്തിക്കാം.
  • നിങ്ങളുടെ വിവര്‍ത്തനത്തിലെ സ്വാഭാവികമല്ലാത്ത ഭാഗങ്ങള്‍ കൂടുതല്‍ സ്വാ ഭാവികമാക്കാന്‍ ആ ആശയങ്ങള്‍ ഉപയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്Natural കാണുക.
  • നിങ്ങളുടെ പങ്കാളിക്കുള്ള ഭാഗം വീണ്ടും വായിക്കുക. ഈ സമയം, മൂലകൃതിയെ പിന്തുടര്‍ന്നു പങ്കാളിക്ക് വിവര്‍ത്തനം ശ്രദ്ധിച്ചുകൊണ്ട് കൃത്യത പരിശോധിക്കാന്‍ കഴിയും. വിവര്‍ത്തനം യഥാര്‍ത്ഥ കഥയുടെയോ ബൈബിള്‍ ഭാഗത്തിന്‍റെയോ അര്‍ത്ഥം കൃത്യമായി ആശയവിനിമയം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയാണ് ഈ ഘട്ടത്തിന്‍റെ ലക്ഷ്യം.
  • മൂലകൃതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്തെങ്കിലും ചേര്‍ത്തതോ കാണാതായതോ മാറ്റംവരുത്തിയതോ ആയ എന്തെങ്കിലും ഭാഗമുണ്ടോ എന്ന് നിങ്ങളുടെ പങ്കാളിയോട് പറയാന്‍ കഴിയും.
  • വിവര്‍ത്തനത്തിന്‍റെ ആ ഭാഗങ്ങള്‍ ശരിയാക്കുക.
  • വിവര്‍ത്തന സംഘത്തിന്‍റെ ഭാഗമല്ലാത്ത കമ്മ്യൂണിറ്റിയിലെ അംഗങ്ങളുമായി കൃത്യത പരിശോധിക്കുന്നതിനും ഇത് ഉപയോഗപ്രദമാകും. അവര്‍ വിവര്‍ത്തനത്തിന്‍റെ ഭാഷ സംസാരിക്കുന്നവര്‍ ആയിരിക്കണം, അവര്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്നര്‍ ആയിരിക്കണം, സാധ്യമെങ്കില്‍ മൂലഭാഷയില്‍ ബൈബിള്‍ നന്നായി അറിയുന്നവര്‍ ആയിരിക്കണം. സ്വന്തം ഭാഷയില്‍ ബൈബിള്‍ കഥകളുടെ അല്ലെങ്കില്‍ ബൈബിള്‍ ഭാഗങ്ങളുടെ അര്‍ത്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിക്കാന്‍ ഈ പരിശോധകര്‍ വിവര്‍ത്തന സംഘത്തെ സഹായിക്കും. ഒന്നിലധികം വ്യക്തികള്‍ ഈ രീതിയില്‍ ഒരു ബൈബിള്‍ ഭാഗം പരിശോധിക്കുന്നത് സഹായകരമാകും, കാരണം വ്യത്യസ്ത പരിശോധകര്‍ വ്യത്യസ്ത കാര്യങ്ങള്‍ ശ്രദ്ധിക്കും.
  • കൃത്യത പരിശോധിക്കുന്നതിനുള്ള കൂടുതല്‍ സഹായത്തിനുAccuracy-Checkകാണുക.
  • നിങ്ങള്‍ക്കു എന്തെങ്കിലും കാര്യങ്ങളില്‍ സംശയം ഉണ്ടെങ്കില്‍, വിവര്‍ത്തന സംഘത്തിലെ മറ്റു അംഗങ്ങളോടു ചോദിക്കുക.