ml_ta/checking/natural/01.md

5.3 KiB

ഒരു സ്വാഭാവിക വിവര്‍ത്തനം

ബൈബിള്‍ വിവര്‍ത്തനം ചെയ്യുക എന്നത് സ്വാഭാവികമാണ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ത്:

വിവര്‍ത്തനം ഒരു വിദേശി അല്ല- ഭാഷാ സമൂഹത്തിലെ ഒരു അംഗം എഴുതിയത് പോലെ തോന്നണം. ടാര്‍ഗെറ്റ് ഭാഷയില്‍ സംസാരിക്കുന്നവര്‍ പറയുന്ന രീതിയില്‍ വിവര്‍ത്തനം കാര്യങ്ങള്‍ പറയണം. ഒരു വിവര്‍ത്തനം സ്വഭാവികമാകുമ്പോള്‍, അത് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്.

സ്വാഭാവികതയ്ക്കായി ഒരു വിവര്‍ത്തനം പരിശോധിക്കുന്നതിനു, അത് ഉറവിട ഭാഷയുമായി താരതമ്യം ചെയ്യുന്നത് സഹായകരമല്ല. കൃത്യത പരിശോധന പോലുള്ള മറ്റുപരിശോധകള്‍ക്കായി ആളുകള്‍ ഉറവിട ഭാഷാ ബൈബിള്‍ വീണ്ടും നോക്കും, പക്ഷേ ഈ പരിശോധനയ്ക്കിടെയല്ല.

സ്വാഭാവികതയ്ക്കായി ഒരു വിവര്‍ത്തനം പരിശോധിക്കുന്നതിനു, നിങ്ങളോ ഭാഷാ സമൂഹത്തിലെ മറ്റൊരു അംഗമോ അത് ഉച്ചത്തില്‍ വായിക്കണം അല്ലെങ്കില്‍ അതിന്‍റെ റെക്കോര്‍ഡിംഗ് പ്ലേ ചെയ്യണം. ഒരു വിവര്‍ത്തനം നിങ്ങള്‍ കടലാസ്സില്‍ മാത്രം നോക്കുമ്പോള്‍ അത് വിലയിരുത്തുന്നത് ബുദ്ധിമുട്ടാണ്. നിങ്ങളുടെ ആളുകള്‍ ഭാഷ, കേള്‍ക്കുമ്പോള്‍ അത് ശരിയാണോ അല്ലയോ എന്ന് അവര്‍ ഉടന്‍ മനസ്സിലാക്കും.

ടാര്‍ഗെറ്റ് ഭാഷ സംസാരിക്കുന്ന മറ്റൊരളോടോ ഒരു കൂട്ടം ആളുകളോടോ നിങ്ങള്‍ക്കിത് ഉച്ചത്തില്‍ വായിക്കുവാന്‍ കഴിയും. നിങ്ങള്‍ വായിക്കാന്‍ തുടങ്ങുന്നതിനു മുമ്പ്, നിങ്ങളുടെ ഭാഷാകമ്മ്യൂണിറ്റിയില്‍ നിന്നുള്ള ആളുകള്‍ പറയുന്നതു പോലെ തോന്നാത്ത എന്തെങ്കിലും കേള്‍ക്കുമ്പോള്‍ അവര്‍ നിങ്ങളോടു നിര്‍ത്താന്‍ അവശ്യപ്പെടണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ആളുകളോട് പറയുക. ആരെങ്കിലും നിങ്ങളോടു നിര്‍ത്താന്‍ അവശ്യപ്പെടുമ്പോള്‍, മറ്റൊരാള്‍ അതേ കാര്യം കൂടുതല്‍ സ്വാഭാവിക രീതിയില്‍ എങ്ങനെ പറയും എന്ന് നിങ്ങള്‍ക്കു ഒരുമിച്ചു ചര്‍ച്ച ചെയ്യാം.

വിവര്‍ത്തനം സംസാരിക്കുന്ന അതേ കാര്യത്തെക്കുറിച്ച് നിങ്ങളുടെ ഗ്രാമത്തിലെ ആളുകള്‍ സംസാരിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് സഹായകരമാണ്. നിങ്ങള്‍ക്കറിയാവുന്ന ആളുകള്‍ ആ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതു സങ്കല്‍പ്പിക്കുക, തുടര്‍ന്ന് ആ രീതിയില്‍ ഉച്ചത്തില്‍ പറയുക.

വിവര്‍ത്തനത്തിന്‍റെ ഒരു ഭാഗം നിരവധി തവണ വായിക്കാനോ പ്ലേ ചെയ്യാനോ ഇതു സഹായകമാകും. ഓരോ തവണയും ആളുകള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, കൂടുതല്‍ സ്വാഭാവിക രീതിയില്‍ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചേക്കാം.