ml_ta/checking/language-community-check/01.md

18 KiB

ഭാഷാ കമ്മ്യൂണിറ്റി പരിശോധന

വിവര്‍ത്തന സംഘം ഒരു ടീമെന്ന നിലയില്‍ രൂപരേഖയുടെയും പരിശോധനയുടെയും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി translationCore-ല്‍ പരിശോധനകള്‍ നടത്തിയ ശേഷം, വിവര്‍ത്തനം ടാര്‍ഗെറ്റ്ഭാഷാ കമ്മ്യൂണിറ്റി പരിശോധിക്കാന്‍ തയ്യാറാകണം. ടാര്‍ഗെറ്റ് ഭാഷയില്‍ വിവര്‍ത്തനം അതിന്‍റെ സന്ദേശം വ്യക്തമായും സ്വാഭാവികമായും ആശയവിനിമയം നടത്താന്‍ വിവര്‍ത്തന ടീമിനെ കമ്മ്യൂണിറ്റി സഹായിക്കും. ഇതു ചെയ്യുന്നതിന്, കമ്മ്യൂണിറ്റി പരിശോധന പ്രക്രിയയില്‍ പരിശീലനം നേടാന്‍ ആളുകളെ വിവര്‍ത്തന സമിതി തിരഞ്ഞെടുക്കും. വിവര്‍ത്തനം ചെയ്യുന്ന അതേ ആളുകള്‍ ഇവരാകാം.

ഈ ആളുകള്‍ ഭാഷാ കമ്മ്യൂണിറ്റിയിലുടനീളം സഞ്ചരിച്ചു ഭാഷാ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുമായി വിവര്‍ത്തനം പരിശോധിക്കും. ചെറുപ്പക്കാരും പ്രായമുള്ളവരും പുരുഷന്മാരും സ്ത്രീകളും ഭാഷാ പ്രദേശത്തിന്‍റെ വിവിധ ആളുകളുമായി അവര്‍ ഈ പരിശോധന നടത്തുന്നത് നല്ലതാണ്. ഇതു വിവര്‍ത്തനം എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സഹായിക്കും.

സ്വാഭാവികതയ്ക്കും, വ്യക്തതയ്ക്കുമായി ഒരു വിവര്‍ത്തനം പരിശോധിക്കുന്നതിന്, അത് ഉറവിട ഭാഷയുമായി താരതമ്യം ചെയ്യുന്നത് സഹായകരമല്ല. കമ്മ്യൂണിറ്റിയുമായുള്ള ഈ പരിശോധനകള്‍ക്കിടയില്‍, ആരും ഉറവിട ഭാഷയായ ബൈബിള്‍ നോക്കരുത്. കൃത്യതാ പരിശോധനകള്‍ പോലുള്ള പരിശോധനകള്‍ക്കായി ആളുകള്‍ ഉറവിട ഭാഷാ ബൈബിള്‍ വീണ്ടും നോക്കുന്നു, പക്ഷേ ഈ പരിശോധനകളില്‍ അല്ല.

സ്വാഭാവികത പരിശോധിക്കുന്നതിന്, നിങ്ങള്‍ ഭാഷാ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കു വിവര്‍ത്തനത്തിന്‍റെ ഒരു വിഭാഗത്തിന്‍റെ റെക്കോര്‍ഡിംഗ് വായിക്കുകയോ പ്ലേ ചെയ്യുകയോ ചെയ്യാം. വിവര്‍ത്തനം വായിക്കുന്നതിനോ പ്ലേ ചെയ്യുന്നതിനോ മുമ്പ്, കേള്‍ക്കുന്ന ആളുകളോട് അവരുടെ ഭാഷയില്‍ സ്വാഭാവികമല്ലാത്ത എന്തെങ്കിലും കേട്ടാല്‍ അവര്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നു പരിശോധകര്‍ ആഗ്രഹിക്കുന്നുവെന്ന് പറയുക.[സ്വാഭാവികതയ്ക്കായി ഒരു വിവര്‍ത്തനം എങ്ങനെ പരിശോധിക്കമെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, Natural Translation.] കാണുക. അവര്‍ നിങ്ങളെ തടയുമ്പോള്‍ സ്വാഭാവികമല്ലാത്തത് എന്താണെന്നു ചോദിക്കുക, കൂടുതല്‍, സ്വാഭാവിക രീതിയില്‍ അവര്‍ എങ്ങനെ പറയും എന്ന് ചോദിക്കുക. ഈ വാചകം ഉണ്ടായിരുന്ന അധ്യായവും വാക്യവും സഹിതം അവരുടെ ഉത്തരം എഴുതുക അല്ലെങ്കില്‍ റെക്കോര്‍ഡ്‌ ചെയ്യുക. അതുവഴി വിവര്‍ത്തന സംഘത്തിനു വിവര്‍ത്തനത്തിലെ വാക്യം പറയുന്ന രീതി ഉപയോഗിക്കുന്നത് പരിഗണിക്കാം.

വ്യക്തതക്കായി വിവര്‍ത്തനം പരിശോധിക്കുന്നത്തിനു, ഓരോ* ഓപ്പന്‍ ബൈബിള്‍ കഥ* യ്ക്കും നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ബൈബിളിന്‍റെ ഓരോ അധ്യായത്തിനും ഒരു കൂട്ടം ചോദ്യോത്തരങ്ങള്‍ ഉണ്ട്. ഭാഷാ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കു ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം നല്കാന്‍ കഴിയുമ്പോള്‍ വിവര്‍ത്തനം വ്യക്തമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. (ചോദ്യങ്ങള്‍ക്ക് കാണുക)

. ഈ ചോദ്യങ്ങള്‍ ഉപയോഗിക്കുന്നതിന്, ഈ ഘട്ടങ്ങള്‍ പാലിക്കുക

1.ഭാഷാ കമ്മ്യൂണിറ്റിയിലെ ഒന്നോ അതില്‍ അധികമോ അംഗങ്ങള്‍ക്കു വിവര്‍ത്തനത്തിന്‍റെ ഭാഗം വായിക്കുക അല്ലെങ്കില്‍ പ്ലേ ചെയ്യുക, അവര്‍ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കും. ഭാഷാ കമ്മ്യൂണിറ്റിയിലെ ഈ അംഗങ്ങള്‍ മുമ്പ് വിവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകാത്ത ആളുകള്‍ ആയിരിക്കണം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങള്‍ വിവര്‍ത്തനത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നോ അല്ലെങ്കില്‍ ബൈബിളിനെക്കുറിച്ചുള്ള മുന്‍ അറിവില്‍ നിന്നോ ഉള്ള ചോദ്യങ്ങള്‍ക്കു ഉത്തരം അറിയാത്തവര്‍ ആയിരിക്കണം. കഥയുടെ വിവര്‍ത്ത അല്ലെങ്കില്‍ ബൈബിള്‍ ഭാഗം കേള്‍ക്കുന്നതില്‍ നിന്നോ വായിക്കുന്നതില്‍ നിന്നോ മാത്രമേ അവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാവു എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വിവര്‍ത്തനം വ്യക്തമായി ആശയ വിനിമയം നടത്തുന്നുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ അറിയുന്നത് ഇങ്ങനെയാണു. ഇതേ കാരണത്താല്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ ബൈബിള്‍ നോക്കാതിരിക്കേണ്ടത് പ്രധാനമാണ്.

  1. ആ ഭാഗത്തിനു വേണ്ടി കമ്മ്യൂണിറ്റി അംഗങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കുക, ഒരു സമയം ഒരു ചോദ്യം. കമ്മ്യൂണിറ്റി അംഗങ്ങള്‍ വിവര്‍ത്തനം നന്നായി മനസ്സിലാക്കുന്നുവെന്ന് തോന്നുകയാണെങ്കില്‍, ഓരോ കഥയ്ക്കും അധ്യായത്തിനും വേണ്ടിയുള്ള എല്ലാ ചോദ്യങ്ങളും ഉപയോഗിക്കേണ്ടതില്ല.

  2. ഓരോ ചോദ്യത്തിനും ശേഷം, ഭാഷാ കമ്മ്യൂണിറ്റിയിലെ ഒരു അംഗം ചോദ്യത്തിനു ഉത്തരം നല്‍കും. ആ വ്യക്തി “അതെ” അല്ലെങ്കില്‍ “അല്ല” എന്ന് മാത്രമേ ഉത്തരം നല്‍കുന്നു എങ്കില്‍, ചോദ്യം ചോദിക്കുന്നയാള്‍ തുടര്‍ന്നുള്ള ചോദ്യം ചോദിക്കണം അതുവഴി വിവര്‍ത്തനം നന്നായി ആശയ വിനിമയം നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയും. മറ്റൊരു ചോദ്യം,”നിങ്ങള്‍ക്കെങ്ങനെ അത് അറിയാം?” അല്ലെങ്കില്‍ “ വിവര്‍ത്തനത്തിന്‍റെ ഏതു ഭാഗമാണ് നിങ്ങളോട് അത് പറയുന്നത്”.

  3. ആ വ്യക്തി നല്കുന്ന ഉത്തരം, ബൈബിളിന്‍റെ അദ്ധ്യായവും വാക്യവും അല്ലെങ്കില്‍ നിങ്ങള്‍ സംസാരിക്കുന്ന* ഓപ്പണ്‍ ബൈബിള്‍ കഥകളുടെ*കഥയും ഫ്രെയിം നമ്പറും എഴുതുക അല്ലെങ്കില്‍ റെക്കോര്‍ഡ്‌ ചെയ്യുക. ആ വ്യക്തിയുടെ ഉത്തരം ചോദ്യത്തിനായി നല്‍കിയിട്ടുള്ള നിര്‍ദ്ദേശിച്ച ഉത്തരത്തിനു സമാനമാണെങ്കില്‍, വിവര്‍ത്തനം ആ സമയത്ത് ശരിയായ വിവരങ്ങള്‍ വ്യക്തമായി ആശയവിനിമയം നടത്തുകയാണ്. ശരിയായ ഉത്തരമയിരിക്കുവാന്‍ ഉത്തരം നിര്‍ദ്ദേശിച്ച ഉത്തരത്തിനു തുല്യമായിരിക്കണമെന്നില്ല., പക്ഷേ ഇതു അടിസ്ഥപരമായ വിവരങ്ങള്‍ നല്കും.

  4. ഉത്തരം അപ്രതീക്ഷിതമോ നിര്‍ദ്ദേശിച്ച ഉത്തരത്തെക്കാള്‍ വളരെ വ്യത്യസ്തമോ ആണെങ്കില്‍, അഥവാ വ്യക്തിക്കു ചോദ്യത്തിനു ഉത്തരം നല്കാന്‍ കഴിയുന്നില്ലെങ്കില്‍, വിവര്‍ത്തന ടീമിന് ആ വിവരങ്ങള്‍ ആശയവിനിമയം ചെയ്യുന്ന വിവര്‍ത്തനത്തിന്‍റെ ഭാഗം പരിഷ്കരിക്കേണ്ടതുണ്ട്, അത് വഴി വിവരങ്ങള്‍ കൂടുതല്‍ വ്യക്തമായി ആശയവിനിമയം നടത്തും.

  5. സാധ്യമെങ്കില്‍ ഭാഷാ കമ്മ്യൂണിറ്റിയിലെ പുരുഷന്മ്മാരും സ്ത്രികളും ചെറുപ്പക്കാരും പ്രായമായവരും ഭാഷാ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായും ഓരോ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഉറപ്പാക്കുക. ഒരേ ചോദ്യത്തിനു ഉത്തരം നല്കാന്‍ നിരവധി ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍, വിവര്‍ത്തനത്തിന്‍റെ ആ ഭാഗത്തിന് ഒരു പ്രശ്നമുണ്ടാകാം. ആളുകള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ട്‌ അല്ലെങ്കില്‍ തെറ്റിദ്ധാരണയെക്കുറിച്ച് ഒരു കുറിപ്പ് ഉണ്ടാക്കുക, അതുവഴി വിവര്‍ത്തന സംഘത്തിനു വിവര്‍ത്തനം പരിഷ്കരിക്കാനും കൂടുതല്‍ വ്യക്തമാക്കനും കഴിയും.

  6. വിവര്‍ത്തന സംഘം ഒരു ഭാഗത്തിന്‍റെ വിവര്‍ത്തനം പരിഷ്കരിച്ച ശേഷം, ഭാഷാ കമ്മ്യൂണിറ്റിയിലെ മറ്റു ചില അംഗങ്ങളോട് ആ ഭാഗത്തിന്‍റെ അതേ ചോദ്യങ്ങള്‍ ചോദിക്കുക, അതായതു, അതേ ഭാഗം മുമ്പ് പരിശോധിക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത മറ്റു ഭാഷ സംസാരിക്കുന്നവരോട് ചോദിക്കുക. അവര്‍ ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്‍കുകയാണെങ്കില്‍, ആ ഭാഗത്തിന്‍റെ വിവര്‍ത്തനം ഇപ്പോള്‍ നന്നായി ആശയവിനിമയം നടത്തുന്നു.

  7. ഭാഷാ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്കു നന്നായി ഉത്തരം നല്‍കുന്നതുവരെ ഓരോ കഥയോ ബൈബിള്‍ അധ്യായമോ ഉപയോഗിച്ച് ഈ പ്രക്രിയ ആവര്‍ത്തിക്കുക, അവരുടെ ഉത്തരം വിവര്‍ത്തനം ശരിയായ വിവരങ്ങള്‍ വ്യക്തമായി ആശയവിനിമയം നടത്തുവെന്നു കാണിക്കുന്നു. മുമ്പ് വിവര്‍ത്തനം കേട്ടിട്ടില്ലാത്ത ഭാഷാ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്കാന്‍ കഴിയുമ്പോള്‍ സഭാനേതാവിന്‍റെ കൃത്യത പരിശോധനയ്ക്കു വിവര്‍ത്തനം തയ്യാറാണ്.

  8. കമ്മ്യൂണിറ്റി മൂല്യനിര്‍ണ്ണയ പേജിലേക്ക്പോയി അവിടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകLanguage Community Evaluation Questions കാണുക)

വ്യക്തമായ വിവര്‍ത്തനം നടത്തുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്Clearകാണുക. വിവര്‍ത്തന ചോദ്യങ്ങള്‍ ഒഴികെയുള്ള മാര്‍ഗ്ഗങ്ങളും കമ്മ്യൂണിറ്റിയുമായുള്ള ഒരു വിവര്‍ത്തനം പരിശോധിക്കാന്‍ നിങ്ങള്‍ക്കു ഉപയോഗിക്കാന്‍ കഴിയും. ഈ മറ്റു രീതികള്‍ക്കായിOther Methods കാണുക.