ml_ta/checking/clear/01.md

6.0 KiB

ഒരുവ്യക്തമായ വിവര്‍ത്തനം

ഒരു വിവര്‍ത്തനം വ്യക്തമായിരിക്കണം. ഇതിനര്‍ത്ഥം ഇതു വായിക്കുന്നതോ കേള്‍ക്കുന്നതോ ആയ ഒരാള്‍ക്ക് എന്താണ് പറയാന്‍ ശ്രമിക്കുന്നത് എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. ഒരു വിവര്‍ത്തനം സ്വയം വായിച്ചുകൊണ്ട് വ്യക്തമാണോ എന്ന് കാണാന്‍ കഴിയും. ഭാഷ സമൂഹത്തില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് നിങ്ങള്‍ ഇതു ഉച്ചത്തില്‍ വായിച്ചുകൊടുത്താല്‍ കൂടുതല്‍ നല്ലതാണ്. വിവര്‍ത്തനം വായിക്കുമ്പോള്‍, സ്വയം ചോദിക്കുക അല്ലെങ്കില്‍ നിങ്ങള്‍ വായിക്കുന്ന വ്യക്തിയോട് ചോദിക്കുക, വിവര്‍ത്തനം ചെയ്ത സന്ദേശം വ്യക്തമാണോ എന്ന് കാണാന്‍ ചോദ്യങ്ങള്‍ ചോദിക്കുക. പരിശോധനയുടെ ഈ ഭാഗത്തിനായി, പുതിയ വിവര്‍ത്തനത്തെ ഉറവിട ഭാഷ വിവര്‍ത്തനവുമായി താരതമ്യം ചെയ്യരുത്. ഏതെങ്കിലും സ്ഥലത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍, ഒരു കുറിപ്പ് ഉണ്ടാക്കുക, അതുവഴി വിവര്‍ത്തനസംഘവുമായി പ്രശ്നം പിന്നിട് ചര്‍ച്ച ചെയ്യാം.

1.വിവര്‍ത്തനത്തിലെ വാക്കുകളും വാക്യങ്ങളും സന്ദേശം മനസ്സിലാക്കാവുന്നതാണോ?( പദങ്ങള്‍ ആശയകുഴപ്പമുണ്ടാക്കുന്നുണ്ടോ, അല്ലെങ്കില്‍ വിവര്‍ത്തകന്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് അവര്‍ നിങ്ങളോടു വ്യക്തമായി പറയുന്നുണ്ടോ? 1.നിങ്ങളുടെ കമ്മ്യൂണിറ്റി അംഗങ്ങള്‍ വിവര്‍ത്തനത്തില്‍ കാണുന്ന പദങ്ങളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നുണ്ടോ, അല്ലെങ്കില്‍ വിവര്‍ത്തകന്‍ ദേശീയ ഭാഷയില്‍ നിന്നും ധാരാളം വാക്കുകള്‍ കടമെടുത്തിട്ടുണ്ടോ?( നിങ്ങളുടെ ഭാഷയില്‍ പ്രധാന കാര്യങ്ങള്‍ പറയാന്‍ താത്പര്യപ്പെടുമ്പോള്‍ നിങ്ങളുടെ ആളുകളുടെ സംസാര രീതി ഇതാണോ?) 1.നിങ്ങള്‍ക്കു വാചകം എളുപ്പത്തില്‍ വായിക്കാനും എഴുത്തുകാരന്‍ അടുത്തതായി എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാനും കഴിയുമോ?( വിവര്‍ത്തകന്‍ ഒരു നല്ല കഥ പറയുന്ന ശൈലി ഉപയോഗിക്കുന്നുണ്ടോ? അര്‍ത്ഥവത്തായ രീതിയില്‍ അദ്ദേഹം കാര്യങ്ങള്‍ പറയുകയാണോ, അങ്ങനെ ഓരോ വിഭാഗവും മുമ്പത്തേതിനോടും അതിനു ശേഷം വരുന്നതിനോടും യോജിക്കുന്നുണ്ടോ? അത് മനസ്സിലക്കാന്‍ നിങ്ങള്‍ അതിന്‍റെ ഒരു ഭാഗം വീണ്ടും വായിക്കേണ്ടതുണ്ടോ?

അധികസഹായം:

  • വാചകം വ്യക്തമാണോ എന്ന് നിര്‍ണ്ണയിക്കാനുള്ള ഒരു മാര്‍ഗ്ഗം ഒരു സമയം കുറച്ചു വാക്യങ്ങള്‍ ഉച്ചത്തില്‍ വായിക്കുകയും ഓരോ ഭാഗത്തിനും ശേഷം കഥ വീണ്ടും പറയാന്‍ കേള്‍ക്കുന്ന ഒരാളോട് അവശ്യപ്പെടുകയും ചെയ്യുക എന്നതാണ്. വ്യക്തിക്ക് നിങ്ങളുടെ സന്ദേശം എളുപ്പത്തില്‍ പുനരാരംഭിക്കാന്‍ കഴിയുമെങ്കില്‍,എഴുത്ത് വ്യക്തമാണ്. വിവര്‍ത്തനം പരിശോധിക്കുന്നതിനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ക്കായി കാണുകOther Methods.
  • വിവര്‍ത്തനം വ്യക്തമല്ലാത്ത ഒരിടമുണ്ടെങ്കില്‍, അതിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക, അതുവഴി വിവര്‍ത്തന സംഘവുമായി ചര്‍ച്ച ചെയ്യാം.