ml_ta/checking/intro-check/01.md

6.0 KiB

വിവര്‍ത്തന പരിശോധന മാനുവല്‍

കൃത്യത, വ്യക്തത, സ്വാഭാവികത എന്നിവയ്ക്കായി മറ്റു ഭാഷകളിലെ(OLs) ബൈബിള്‍ വിവര്‍ത്തനങ്ങള്‍ എങ്ങനെ പരിശോധിക്കാമെന്ന് ഈ മാനുവല്‍ വിവരിക്കുന്നു. (ഗേറ്റ് വേ ഭാഷകള്‍ (GLs) പരിശോധിക്കുന്നതിനുള്ള പ്രക്രിയയ്ക്കായി [ഗേറ്റ് വേ ഭാഷ മനുവല്‍ ] കാണുക. ഈ വിവര്‍ത്തന പരിശോധന മാനുവല്‍, ഭാഷാ പ്രദേശത്തെ സഭാ നേതാക്കളിന്‍ നിന്ന് വിവര്‍ത്തനത്തിനു അംഗികാരം നേടുന്നതിന്‍റെ പ്രധാന്യവും വിവര്‍ത്തന പ്രക്രിയയും ചര്‍ച്ച ചെയ്യുന്നു.

ഇതിനു ശേഷം, വിവര്‍ത്തന സംഘം വ്യക്തതയ്ക്കും ,സ്വാഭാവികതയ്ക്കും ഭാഷാ സമൂഹം ഉപയോഗിച്ച് വിവര്‍ത്തനം പരിശോധിക്കേണ്ടതുണ്ട്. ഇതു ആവശ്യമാണ് കാരണം വിവര്‍ത്തന സംഘം ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ പറയാന്‍ മറ്റു ഭാഷ സംസാരിക്കുന്നവര്‍ക്ക് പലപ്പോഴും മികച്ച മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ കഴിയും. ചില സമയങ്ങളില്‍ വിവര്‍ത്തന സംഘം വിവര്‍ത്തനത്തെ വിചിത്രമാക്കുന്നു, കാരണം അവ ഉറവിട ഭാഷയിലെ വാക്കുകള്‍ വളരെ അടുത്താണ് പിന്തുടരുന്നത്. അത് പരിഹരിക്കുവാന്‍ ഭാഷയുടെ മറ്റു വക്താക്കള്‍ക്കു അവരെ സഹായിക്കാന്‍ കഴിയും. ഈ സമയത്ത് വിവര്‍ത്തന സംഘത്തിനു ചെയ്യാന്‍ കഴിയുന്ന മറ്റൊരു പരിശോധന OL പാസ്റ്റര്‍ അല്ലെങ്കില്‍ ചര്‍ച്ച് ലീഡര്‍ ചെക്ക് ആണ്. ഗേറ്റ് വേ ഭാഷയിലെ(GL), OL പാസ്റ്റര്‍മ്മാര്‍ക്ക് ബൈബിളിനെ പരിചിതമായതിനാല്‍, GL ബൈബിളിന്‍റെ കൃത്യതയ്ക്കായ് അവര്‍ക്ക് വിവര്‍ത്തനം പരിശോധിക്കാന്‍ കഴിയും. വിവര്‍ത്തന സംഘം കാണാത്ത തെറ്റുകള്‍ അവര്‍ക്ക് കണ്ടെത്താനാകും, കാരണം വിവര്‍ത്തന സംഘം അവരുടെ ജോലികളുമായി വളരെ അടുപ്പമുള്ളതും അതില്‍ ഏര്‍പ്പെടുന്നുതുമാണ്. കൂടാതെ, വിവര്‍ത്തന സംഘത്തിന്‍റെ ഭാഗമല്ലാത്ത മറ്റു OL പാസ്റ്റര്‍മ്മാര്‍ക്ക് ഉണ്ടായിരിക്കാവുന്ന വൈദഗ്ധ്യമോ അറിവോ വിവര്‍ത്തന സംഘത്തിനു ഇല്ലായിരിക്കും. ഈ രീതിയില്‍, ടാര്‍ഗെറ്റ് ഭാഷയില്‍ ബൈബിള്‍ വിവര്‍ത്തനം കൃത്യവും വ്യക്തവും സ്വഭാവികവുമാണെന്നു ഉറപ്പാക്കുവാന്‍ മുഴുവന്‍ ഭാഷാ സമൂഹത്തിനും ഒരുമിച്ചു പ്രവര്‍ത്തിക്കാനാകും.

Translation Core-ലെ Word Alignment ഉപകരണം ഉപയോഗിച്ച് ബൈബിളിന്‍റെ യഥാര്‍ത്ഥ ഭാഷകളിലേക്കു വിന്യസിക്കുക എന്നതാണ് ബൈബിള്‍ വിവര്‍ത്തനത്തിന്‍റെ കൃത്യതയ്ക്കുള്ള മറ്റൊരു പരിശോധന. ഈ പരിശോധനകളെല്ലാം നടത്തി വിവര്‍ത്തനം വിന്യസിച്ചശേഷം, OL സഭാ ശൃംഗലാ നേതാക്കള്‍ വിവര്‍ത്തനംഅവലോകനം വിവര്‍ത്തനം ചെയ്യാനും അവരുടെഅംഗീകാരം നല്കാനും ആഗ്രഹിക്കുന്നു. സഭാ ശൃംഗലയിലെ പല നേതാക്കളും വിവര്‍ത്തനത്തിന്‍റെ ഭാഷ സംസരിക്കാത്തതിനാല്‍, Back Translation, സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ട്, അത് സംസാരിക്കാത്ത ഭാഷയില്‍ വിവര്‍ത്തനം പരിശോധിക്കാന്‍ ആളുകളെ അനുവദിക്കുന്നു.