ml_ta/checking/important-term-check/01.md

10 KiB

translationCore ഒരു വിവര്‍ത്തന വാക്കുകളുടെ പരിശോധന എങ്ങനെ ചെയ്യാം?

  • to translationCore ലേക്ക് പ്രവേശിക്കുക

നിങ്ങള്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന പ്രൊജക്റ്റ്‌ (ബൈബിളിലെ പുസ്‌തകം) തിരഞ്ഞെടുക്കുക

  • നിങ്ങള്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്ന പദങ്ങളുടെ വിഭാഗമോ വിഭാഗങ്ങളോ തിരഞ്ഞെടുക്കുക
  • നിങ്ങളുടെ ഗേറ്റ് വേ ഭാഷ തിരഞ്ഞെടുക്കുക.
  • "Launch" ക്ലിക്ക് ചെയ്യുക
  • ബൈബിള്‍ വാക്യത്തിന്‍റെ വലത്തുവശത്തു ദൃശ്യമാകുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ഇടതു വശത്തുള്ള പദങ്ങളുടെ പട്ടികയിലൂടെ ജോലി ചെയ്യുക.
  • ഉറവിട വാക്കു നന്നായി മനസ്സിലാക്കുന്നതിനു, നീല ബാറിലുള്ള ഹ്രസ്വമായ നിര്‍വചനം നിങ്ങള്‍ക്കു വായിക്കാന്‍ സാധിക്കും, അതുമല്ലെങ്കില്‍ വലതുവശത്തുള്ള ദൈര്‍ഘ്യമുള്ള പാനല്‍.
  • വിവര്‍ത്തനത്തിനുള്ള പദമോ, പ്രയോഗങ്ങളോ തിരഞ്ഞെടുത്തതിനു ശേഷം (ഹൈലൈറ്റ്) ചെയ്ത ശേഷം “സേവ്” ക്ലിക്ക് ചെയ്യുക.
  • വിവര്‍ത്തനത്തിനായി തിരഞ്ഞെടുത്ത പദം ഈ സന്ദര്‍ഭത്തില്‍ അര്‍ത്ഥമുണ്ടോ ഇല്ലയോ എന്ന് പരിഗണിക്കുക. .
  • വിവര്‍ത്തനത്തിനായി തിരഞ്ഞെടുത്ത വിവര്‍ത്തന പദം ശരിയായ വിവര്‍ത്തനമാണെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍, “സേവ് ക്ലിക്ക് ചെയ്തു തുടരുക”
  • വാക്യങ്ങള്‍കള്‍ക്കോ അല്ലെങ്കില്‍ വിവര്‍ത്തന പദങ്ങള്‍ക്കോ അതുമല്ലെങ്കില്‍ പ്രയോഗങ്ങളോ ശരിയല്ല അവിടെ പ്രശ്നമുണ്ടെന്നു നിങ്ങള്‍ക്കു തോന്നിയാല്‍ ഒന്നുകില്‍ വാക്യങ്ങള്‍ മികച്ചതാക്കാന്‍ അവ എഡിറ്റ് ചെയ്യുകയോ, അല്ലെങ്കില്‍ ഇവിടെയുള്ള വിവര്‍ത്തനത്തില്‍ തെറ്റാണെന്ന് നിങ്ങള്‍ കരുതുന്ന കാര്യങ്ങള്‍ നിങ്ങളുടെ കൃതി പുനരവലോകനം ചെയ്യുന്ന ഒരാളോട് ഈ അഭിപ്രായം പറയുക.
  • നിങ്ങള്‍ എഡിറ്റു ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടതുണ്ടു.
  • നിങ്ങളുടെ എഡിറ്റു, അഭിപ്രായം എന്നിവ പൂര്‍ത്തിയായി കഴിഞ്ഞാല്‍ “Save and Continue” ക്ലിക്ക് ചെയ്യുക. വിവര്‍ത്തനപദത്തെ കുറിച്ച് ഒരു അഭിപ്രായം മാത്രം പറയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ഒരു തിരഞ്ഞെടുപ്പ് നടത്തരുത്, അടുത്ത പദത്തിലേക്ക് പോകുന്നതിനായി ഇടതുവശത്തുള്ള പട്ടികയിലെ അടുത്ത വാക്കില്‍ ക്ലിക്ക് ചെയ്യുക.

വിവര്‍ത്തനം നടക്കുന്ന എല്ലാ വാക്യങ്ങള്‍ക്കും തിരഞ്ഞെടുപ്പ് നടത്തിയ ശേഷം, പദത്തിനായുള്ള പട്ടിക അവലോകനം ചെയ്യാന്‍ കഴിയും. തുടര്‍ന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവലോകനത്തിനോ വിവര്‍ത്തന സംഘത്തിനോ ഉള്ളതാണ്.

  • ഇടതു വശത്തുള്ള ഓരോ വിവര്‍ത്തന പദത്തിന് കീഴിലും ഓരോ വിവര്‍ത്തന പദത്തിനും വേണ്ടി നിര്‍മ്മിച്ച വിവര്‍ത്തനങ്ങളുടെ ഒരു പട്ടിക നിങ്ങള്‍ക്കു ഇപ്പോള്‍ കാണാന്‍ കഴിയും.

വിവര്‍ത്തന പദം വ്യത്യസ്ത രീതികളില്‍, വ്യത്യസ്ത രീതികളില്‍, വ്യത്യസ്ത വാക്യങ്ങളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ കാണുകയാണെങ്കില്‍, ഉപയോഗിച്ച ടാര്‍ഗെറ്റ് പദം ഓരോ സന്ദര്‍ഭത്തിനും ശരിയായ ഒന്നാണോയെന്നു കാണാന്‍ വ്യത്യാസങ്ങളുള്ള സ്ഥലങ്ങള്‍ അവലോകനം ചെയ്യാനുള്ള ആവശ്യം നിങ്ങള്‍ക്കുണ്ട്‌

  • മറ്റുള്ളവര്‍ നടത്തിയ അഭിപ്രായങ്ങള്‍ നിങ്ങള്‍ അവലോകനം ചെയ്യേണ്ട ആവശ്യമുണ്ട്. അത് ചെയ്യുന്നതിന്, മുകളില്‍ ഇടതു വശത്തുള്ള “മെനു”വിന്‍റെ വലതുവശത്തുള്ള funnel symbol ക്ലിക് ചെയ്യുക "Comments" എന്ന വാക്ക് ഉള്‍പ്പടെ ഒരു പട്ടിക തുറക്കും.
  • "Comments" എന്നതിനു അടുത്തുള്ള ബോക്സില്‍ ക്ലിക് ചെയ്യുക. ഇതു അഭിപ്രായങ്ങള്‍ ഇല്ലാത്ത എല്ലാ വാക്യങ്ങളും അപ്രത്യക്ഷമാക്കും.
  • അഭിപ്രായങ്ങള്‍ വായിക്കുന്നതിനു, പട്ടികയിലെ ആദ്യ വാക്യത്തില്‍ ക്ലിക് ചെയ്യുക.
  • "Comment" ക്ലിക്ക് ചെയ്യുക.
  • അഭിപ്രായം വായിക്കുക, അതിനെക്കുറിച്ച് നിങ്ങള്‍ എന്ത് ചെയ്യുമെന്ന് തീരുമാനിക്കുക.
  • വാക്യത്തിലേക്കു എന്തെങ്ങിലും എഡിറ്റ്‌ ചെയ്യാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, "Cancel" ക്ലിക് ചെയ്തു “വാക്യംഎഡിറ്റ്‌” ചെയ്യുക. ഇതു നിങ്ങള്‍ക്കു വാക്കുകള്‍ എഡിറ്റുചെയ്യാന്‍ ഒരു ചെറിയ സ്ക്രീന്‍ തുറക്കും.
  • നിങ്ങള്‍ എഡിറ്റ്‌ ചെയ്യുന്നത് പൂര്‍ത്തിയാക്കുമ്പോള്‍ , മാറ്റുന്നതിനുള്ള കാരണം തിരഞ്ഞെടുക്കുക തുടര്‍ന്ന് "Save" ക്ലിക് ചെയ്യുക.
  • നിങ്ങള്‍ക്കായി അവശേഷിക്കുന്ന എല്ലാ അഭിപ്രായങ്ങളിലും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു വരെ ഈ പ്രക്രിയ തുടരുക.

ഒരു വിവര്‍ത്തന പദത്തിന്‍റെ വിവര്‍ത്തനം പ്രത്യേക സന്ദര്‍ഭത്തില്‍ ശരിയാണോ എന്ന് നിങ്ങള്‍ക്കു ഉറപ്പില്ലെങ്കില്‍, വിവര്‍ത്തന സംഘം ഈ വിവര്‍ത്തനം തയ്യാറാക്കിയപ്പോള്‍ നിര്‍മ്മിച്ച വിവര്‍ത്തന വേഡ് സ്പ്രെഡ്ഷീറ്റ് പരിശോധിക്കുന്നത് സഹായകമാകും. വിവര്‍ത്തന സംഘത്തിലെ മറ്റുള്ളവരുമായി വിഷമകമായ ഒരു പദം ചര്‍ച്ച ചെയ്യാനും ഒരുമിച്ചു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാനും നിങ്ങള്‍ക്കാവശ്യമുണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ മറ്റൊരു പദം ഉപയോഗിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ ദൈര്‍ഘ്യമുള്ള വാക്യം ഉപയോഗിക്കുന്നത്പോലുള്ള വിവര്‍ത്തനപദം ആശയ വിനിമയം നടത്താന്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടെത്തുക.