ml_ta/checking/team-oral-chunk-check/01.md

5.5 KiB
Raw Permalink Blame History

ഒരു സംഘം എന്ന നിലയില്‍ ഒരു ഭാഗത്തിന്‍റെയോ അധ്യായത്തിന്‍റെയോ വിവര്‍ത്തനം പരിശോധിക്കുന്നതിന്, ഒരു ഓറല്‍ ചങ്ക് പരിശോധന നടത്തുക. ഇതു ചെയ്യുന്നതിന്, ഓരോ വിവര്‍ത്തകനും തന്‍റെ വിവര്‍ത്തന സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി ഉച്ചത്തില്‍ വായിക്കും. ഓരോ ചങ്കിന്‍റെയും അവസാനം, വിവര്‍ത്തകന്‍ നിര്‍ത്തുന്നതിനാല്‍ സംഘത്തിനു ആ ചങ്കു ചര്‍ച്ച ചെയ്യാം. വിവര്‍ത്തകന്‍ വാചകം വായിക്കുമ്പോള്‍ എല്ലാവര്‍ക്കും കാണാനാകുന്ന തരത്തില്‍ രേഖാമൂലമുള്ള ഓരോ വിവര്‍ത്തനവും പ്രദര്‍ശിപ്പിക്കും.

സംഘങ്ങളുടെ ചുമതലകള്‍ വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഓരോ അംഗങ്ങളും ഒരു സമയം ഇനിപ്പറയുന്ന റോളുകളില്‍ ഒന്ന് മാത്രമേ വഹിക്കു എന്നത് പ്രധാനമാണ്.

  1. ഒന്നോ അതിലധികമോ സംഘങ്ങള്‍ സ്വാഭാവികത ശ്രദ്ധിക്കുന്നു. എന്തെങ്കിലും അസ്വാഭാവികമാണെങ്കില്‍, ചങ്ക് വായിക്കുമ്പോള്‍ അത് പറയാന്‍ കൂടുതല്‍ സ്വാഭാവിക മാര്‍ഗ്ഗം അവര്‍ ശുപാര്‍ശ ചെയ്യുന്നു.
  2. ഒന്നോ അതിലധികമോ സംഘാഗംങ്ങള്‍ ചേര്‍ത്തതോ കാണാതായതോ മാറ്റിയതോ ആയ ഒന്നും ശ്രദ്ധിക്കാതെ ഉറവിട വാചകത്തില്‍ പിന്തുടരുന്നു . ചങ്ക് വായിക്കുമ്പോള്‍ എന്തെങ്കിലും ചേര്‍ത്തതായോ കാണാതായതോ മാറ്റിയതായോ അവര്‍ സംഘത്തെ അറിയിക്കുന്നു.
  3. ഉറവിട വാചകത്തിലെ പ്രധാന ഭാഗത്തിലെ എല്ലാ പ്രധാന പദങ്ങളും ശ്രദ്ധയില്‍പ്പെടുത്തി മറ്റൊരു സtranslationCore,-ന്‍റെ റിപ്പോര്‍ട്ട് മോഡില്‍ പിന്തുടരുന്നു. വിവര്‍ത്തനത്തില്‍ പൊരുത്തമില്ലാത്തതോ അനുചിതമോ ആണെന്നു തോന്നുന്ന എന്തെങ്കിലും പ്രധാന പദങ്ങളും ഒപ്പം വായനയില്‍ ഉയര്‍ന്നുവരുന്ന മറ്റു പ്രശ്നങ്ങളും സംഘം ചര്‍ച്ച ച ചെയ്യുന്നു. ഈ രീതി ലഭ്യമല്ലെങ്കില്‍, ഈ സംഘാഗംത്തിനു സംഘത്തിലെ സൂചനാവാക്കുകള്‍ പരിശോധിക്കാന്‍ കഴിയും.

സംഘത്തിനു അവരുടെ വിവര്‍ത്തനത്തില്‍ സംതൃപ്തരാകുന്നത് വരെ ഈ ഘട്ടങ്ങള്‍ ആവശ്യാനുസരണം ആവര്‍ത്തിക്കാം.

ഈ സമയത്തില്‍, വിവര്‍ത്തനം ആദ്യ പ്രതിയായി കണക്കാക്കുന്നു, കൂടാതെ സംഘം ഇനിപ്പറയുന്നവയും ചെയ്യേണ്ടതുണ്ട്.

  1. വിവര്‍ത്തന സംഘത്തിലെ ആരെങ്കിലും translationStudio-യിലേക്ക് വചനം നല്‍കേണ്ടതുണ്ട്. ആദ്യപ്രതിയുടെ തുടക്കം മുതല്‍ സംഘം translationStudio ഉപയോഗിക്കുന്നെങ്കില്‍, ഈ ഘട്ടത്തില്‍ നല്‍കേണ്ടതെല്ലാം സംഘം വരുത്തിയ മാറ്റങ്ങള്‍ ആണ്.
  2. സംഘം വരുത്തിയ എല്ലാ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും ഉള്‍പ്പെടുത്തി വിവര്‍ത്തനത്തില്‍ ഒരു പുതിയ ഓഡിയോ റെക്കോര്‍ഡിംഗ് നടത്തണം,
  3. translationStudio ഫയലുകളും ഓഡിയോ റെക്കോര്‍ഡിങ്ങും Door43-ലെ സംഘത്തിന്‍റെ സംഗ്രഹത്തിലേക്കു അപ്‌ലോഡു ചെയ്യണം.