ml_tw/bible/kt/testimony.md

15 KiB

സാക്ഷ്യം, സാക്ഷീകരിക്കുക, സാക്ഷി, സാക്ഷ്യം നല്കുന്നു, ദൃക്സാക്ഷി, ദൃക്സാക്ഷികള്

നിര്വചനം:

ഒരു വ്യക്തി “സാക്ഷ്യം” നല്കുമ്പോള് തനിക്കു അറിയാവുന്ന ഒരു കാര്യത്തെ കുറിച്ച്, താന് പ്രസ്താവിക്കുന്ന പ്രസ്താവന സത്യം ആണെന്ന് എന്നുള്ള വസ്തുത അറിയിക്കുകയാണ് ചെയ്യുന്നത്. “സാക്ഷീകരിക്കുക” എന്നതു “സാക്ഷ്യം” നല്കുക എന്നുള്ളതാണ്.

  • ഒരുവന് താന് നേരിട്ട് അനുഭവിച്ചതായ വസ്തുതയെ സംബന്ധിച്ചാണ് സാധാരണയായി “സാക്ഷ്യം നല്കാറുള്ളത്”. “കള്ള സാക്ഷ്യം” നല്കാറുള്ള ഒരു സാക്ഷി സംഭവിച്ചതായ കാര്യത്തെക്കുറിച്ച് സത്യസന്ധമായ വസ്തുത പ്രസതാവിക്കാറില്ല.
  • ചില സന്ദര്ഭങ്ങളില് “സാക്ഷ്യം” എന്ന പദം ഒരു പ്രവാചകന് പ്രസ്താവിച്ചതായ പ്രവചനത്തെ സൂചിപ്പിക്കുന്നു.
  • പുതിയ നിയമത്തില്, ഈ പദം സാധാരണയായി യേശുവിന്റെ ശിഷ്യന്മാര് യെശുവിന്റെ ജീവിതത്തിലെ സംഭവങ്ങള്, മരണം, ഉയിര്ത്തെഴുന്നേല്പ്പ് ആദിയായ കാര്യങ്ങളെക്കുറിച്ച് സാക്ഷ്യം പ്രസ്താവിച്ചു വന്നതിനെ സൂചിപ്പിക്കുന്നു. “സാക്ഷി” എന്ന പദം സൂചിപ്പിക്കുന്നത് ഒരു വ്യക്തി വ്യക്തിപരമായി സംഭവിച്ച ഒരു കാര്യത്തിന്റെ അനുഭവം ഉള്ള വ്യക്തി ആയിരിക്കുന്നു എന്നതാണ്. സാധാരണയായി ഒരു സാക്ഷി എന്നത് തനിക്കു അറിയാവുന്ന കാര്യം സത്യം ആണെന്ന് സാക്ഷീകരിക്കുന്ന വ്യക്തി കൂടെ ആകുന്നു. “ദൃക്സാക്ഷി” എന്ന പദം ഊന്നല് നല്കുന്നത് ഒരു വ്യക്തി വാസ്തവത്തില് സംഭവം നടന്നപ്പോള് എന്താണ് സംഭവിച്ചത് എന്ന് കണ്ട വ്യക്തി ആകുന്നു എന്നാണ്.
  • “ഏതെങ്കിലും ഒന്നിന് “സാക്ഷ്യം” വഹിക്കുക എന്നാല് അത് സംഭവിക്കുന്നത് കാണുക എന്നതാണ്.
  • ഒരു വിസ്താരത്തില്, ഒരു സാക്ഷി “സാക്ഷ്യം നല്കുന്നു” അല്ലെങ്കില് “സാക്ഷ്യം വഹിക്കുന്നു.” ഇത് “സാക്ഷീകരിക്കുന്നു” എന്ന അതേ അര്ത്ഥം തന്നെ നല്കുന്നു.
  • സാക്ഷികള് അവര് കണ്ടതോ അല്ലെങ്കില് കേട്ടതോ ആയവയെ കുറിച്ച് സത്യം തന്നെ പ്രസ്താവിക്കണം എന്ന് പ്രതീക്ഷിക്കുന്നു.
  • ഒരു സാക്ഷി സംഭവിച്ച കാര്യം സംബന്ധിച്ച് സത്യം പ്രസ്താവിക്കുന്നില്ല എങ്കില് ആ വ്യക്തിയെ “കള്ള സാക്ഷി” എന്ന് വിളിക്കുന്നു. അ വ്യക്തിയെ സംബന്ധിച്ച് “കള്ള സാക്ഷ്യം നല്കുക” അല്ലെങ്കില് “കള്ള സാക്ഷ്യം വഹിക്കുക” എന്ന് പറയുന്നു.
  • ”ഇടയില് ഒരു സാക്ഷി ആയിരിക്കുക” എന്ന പദപ്രയോഗം അര്ത്ഥം നല്കുന്നത് ഒരു ഉടമ്പടി ചെയ്തിരിക്കുമ്പോള് എതിനെങ്കിലും അല്ലെങ്കില് ആര്ക്കെങ്കിലും തെളിവായി കാണപ്പെടുക എന്നതാണ്. ഈ സാക്ഷി ഓരോ വ്യക്തിയും എന്താണ് ചെയ്യാം എന്ന് വാക്കു പറഞ്ഞിരിക്കുന്നത് എന്നതിനെ ഉറപ്പാക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “സാക്ഷ്യം വഹിക്കുക” അല്ലെങ്കില് “സാക്ഷ്യം നല്കുക” എന്നതിനെ “വാസ്തവമായത് പറയുക” അല്ലെങ്കില് കണ്ടതോ കേട്ടതോ ആയവ പറയുക” അല്ലെങ്കില് “വ്യക്തിഗത അനുഭവത്തില് നിന്ന് പ്രസ്താവിക്കുക” അല്ലെങ്കില് “തെളിവ് നല്കുക” അല്ലെങ്കില്“ എന്താണ് സംഭവിച്ചത് എന്ന് പറയുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • ”സാക്ഷ്യം” എന്നതിനെ പരിഭാഷ ചെയ്യുന്ന ശൈലിയില്, “എന്താണ് സംഭവിച്ചത് എന്നതിന്റെ വിവരണം നല്കുക” അല്ലെങ്കില് “സത്യം എന്താണ് എന്നുള്ളതിന്റെ പ്രസ്താവന നല്കുക” അല്ലെങ്കില് “തെളിവ്” അല്ലെങ്കില് “എന്താണ് പറഞ്ഞിരിക്കുന്നത്” അല്ലെങ്കില് “പ്രവചനം” ആദിയായവ ഉള്പ്പെടുത്താം.
  • “അവര്ക്ക് ഒരു സാക്ഷ്യത്തിനായി” എന്ന പദപ്രയോഗം “സത്യം എന്തെന്ന് അവര്ക്ക് കാണിച്ചു കൊടുക്കുക” അല്ലെങ്കില് “സത്യം എന്താണെന്ന് അവര്ക്ക് തെളിയിച്ചു കൊടുക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “അവര്ക്ക് എതിരായ ഒരു സാക്ഷ്യം” എന്നത് “അവരുടെ പാപം എന്തെന്ന് അവര്ക്ക് കാണിച്ചു കൊടുക്കുന്നത്” അല്ലെങ്കില് “അവരുടെ കാപട്യം തുറന്നു കാണിക്കുന്നത്” അല്ലെങ്കില് “അവര്തെറ്റായ നിലയില് ആയിരിക്കുന്നു എന്ന് തെളിയിച്ചു കൊടുക്കുന്നത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “കള്ള സാക്ഷ്യം നല്കുക” എന്നത് “അവാസ്തവമായ സംഗതികള് പറയുക” അല്ലെങ്കില് “സത്യമല്ലാത്ത കാര്യങ്ങള് പ്രസ്താവിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “സാക്ഷി” അല്ലെങ്കില് “ദൃക്സാക്ഷി” എന്ന പദങ്ങള് “അത് കാണുന്ന വ്യക്തി” അല്ലെങ്കില് “അത് സംഭവിക്കുന്നത്കണ്ട വ്യക്തി” അല്ലെങ്കില് “അത് കാണുകയും കേള്ക്കുകയും (ആ കാര്യങ്ങള്) ചെയ്ത ആളുകള്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “ഒരു സാക്ഷി” എന്ന് പറയുന്നത് “ഉറപ്പ്” അല്ലെങ്കില് നമ്മുടെ വാഗ്ദത്തങ്ങള്ക്ക് ഒരു അടയാളം” അല്ലെങ്കില് ഇത് സത്യം ആണെന്ന് സാക്ഷ്യം പറയുന്ന എന്തെങ്കിലും ഒന്ന്” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • “നിങ്ങള് എന്റെ സാക്ഷികള് ആകും” എന്ന പദപ്രയോഗം “എന്നെക്കുറിച്ച് നിങ്ങള് മറ്റു ജനങ്ങളോട് പറയും” അല്ലെങ്കില് “ഞാന് നിങ്ങളെ ഉപദേശിച്ചതായ സത്യം നിങ്ങള് മറ്റുള്ളവരെ പഠിപ്പിക്കും” അല്ലെങ്കില് “നിങ്ങള് ജനങ്ങള്ക്ക് ഞാന് ചെയ്യുന്നതായി കണ്ടതും ഞാന് പഠിപ്പിക്കുന്നതായി കേട്ടതും ആയവ ഉപദേശിച്ചു കൊടുക്കും.”
  • ”സാക്ഷിയായി ത്തീരുക” എന്നത് “കണ്ടതായ കാര്യം പ്രസ്താവിക്കുക” അല്ലെങ്കില് “സാക്ഷീകരിക്കുക” അല്ലെങ്കില് “എന്താണ് സംഭവിച്ചത് എന്ന് പ്രസ്താവിക്കുക” എന്നിങ്ങനെ പരിഭാഷ ചെയ്യാം.
  • എന്തിനെങ്കിലും “സാക്ഷ്യം” വഹിക്കുക എന്നാല് “എന്തെങ്കിലും കാണുക” അല്ലെങ്കില് “എന്തെങ്കിലും സംഭവിക്കുന്നത് അനുഭവഭേദ്യം ആക്കുക” എന്ന് പരിഭാഷ ചെയ്യാം.

(കാണുക: ഉടമ്പടി പ്പെട്ടകം, കുറ്റം, ന്യായം വിധിക്കുക, പ്രവാചകന്, സാക്ഷ്യം, സത്യം)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 39:02 ഭവനത്തിനു അകത്തു, യഹൂദ നേതാക്കന്മാര്യേശുവിനെ വിസ്താരത്തില്ആക്കി. അവര്നിരവധി കള്ള സാക്ഷികളെ അവനെ കുറിച്ച് അസത്യം പറയുന്നവരായി കൊണ്ട് വന്നിരുന്നു.
  • 39:04 കോപിഷ്ടനായി മഹാപുരോഹിതന്തന്റെ വസ്ത്രം കീറുകയും ഉച്ചത്തില്വിളിച്ചു പറയുകയും ചെയ്തത്, “ഞങ്ങള്ക്ക് ഇനി വേറെ അധികം സാക്ഷികളുടെ ആവശ്യം ഇല്ല. അവന്തന്നെ താന്ദൈവ പുത്രന്ആകുന്നു എന്ന് പറയുന്നത് നിങ്ങള്കേട്ടുവല്ലോ. എന്താണ് നിങ്ങളുടെ വിധി?”
  • 42:08 “തിരുവെഴുത്തുകളില്എഴുതിയിരിക്കുന്ന പ്രകാരം എന്റെ ശിഷ്യന്മാര്ജനം അവരുടെ പാപങ്ങളില്നിന്ന് പാപക്ഷമ പ്രാപിക്കേണ്ടതിന് ഏവരും മാനസ്സാന്തരപ്പെടണം എന്ന് പ്രസംഗിക്കും. അവര്അത് യെരുശലേമില്ആരംഭിക്കുകയും, അനന്തരം എല്ലായിടങ്ങളിലും ഉള്ള സകല ജനവിഭാഗങ്ങളുടെ അടുക്കലും ചെല്ലുകയും ചെയ്യും. ഈ കാര്യങ്ങള്ക്ക് നിങ്ങള് സാക്ഷികള് ആകുന്നു.”
  • 43:07 യേശുവിനെ ദൈവം വീണ്ടും ജീവനിലേക്കു ഉയിര്പ്പിച്ചു എന്നുള്ള വസ്തുതയ്ക്ക് ഞങ്ങള്“സാക്ഷികള് സാക്ഷികള് ആകുന്നു.”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H5707, H5713, H5715, H5749, H6030, H8584, G267, G1263, G1957, G2649, G3140, G3141, G3142, G3143, G3144, G4303, G4828, G4901, G5575, G5576, G5577, G6020