ml_tw/bible/kt/true.md

9.9 KiB

സത്യമായ, സത്യം, സത്യങ്ങള്

നിര്വചനം:

“സത്യം” എന്ന പദം സൂചിപ്പിക്കുന്നത് ഒന്നോ അല്ലെങ്കില് അധികമോ ആയ ആശയങ്ങള് വാസ്തവമായതായി, സംഭവങ്ങള് വാസ്തവമായും നടന്നതായി, വാസ്തവമായും പ്രസ്താവിക്കപ്പെട്ട വിവരണങ്ങള് എന്നിങ്ങനെ സൂചിപ്പിക്കുന്നു. അപ്രകാരം ഉള്ള ആശയങ്ങള് “സത്യമായവ” എന്ന് പറയുന്നു.

  • സത്യമായ വസ്തുതകള് വാസ്തവമായ, പാവനമായ, യഥാര്ഥമായ, നീതിയായ, ന്യായപൂര്വമായ, സത്യമായ എന്നിങ്ങനെ സൂചിപ്പിക്കുന്നു.
  • സത്യം എന്നത് ഒരു ഗ്രാഹ്യം, വിശ്വാസം, വാസ്തവികത, അല്ലെങ്കില്സത്യമായ ഒരു പ്രസ്താവന ആകുന്നു. “ഒരു പ്രവചനം യാഥാര്ത്ഥ്യം ആയി തീര്ന്നു” അല്ലെങ്കില് “യാഥാര്ത്ഥ്യം ആയി തീരും” എന്ന് പറയുന്നതിന്റെ അര്ത്ഥം അത് വാസ്തവമായി പ്രവചിച്ചതു പോലെ തന്നെ സംഭവ്യമായി അല്ലെങ്കില് അത് അതുപോലെ തന്നെ സംഭവിക്കും എന്നാണ്.
  • സത്യം എന്നത് വിശ്വസനീയവും വിശ്വസ്തതയും ഉള്ള രീതിയില് പ്രവര്ത്തിക്കുന്ന ആശയത്തെ ഉള്ക്കൊണ്ടിരിക്കുന്നതു ആകുന്നു.
  • യേശു താന് സംസാരിച്ച വാക്കുകളില്കൂടെ ദൈവത്തിന്റെ സത്യത്തെ വെളിപ്പെടുത്തി.
  • ദൈവത്തിന്റെ വചനം സത്യം ആകുന്നു. ഇത് യഥാര്ത്ഥത്തില്സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയുകയും ദൈവത്തെ സംബന്ധിച്ച സത്യത്തെയും താന്സൃഷ്ടിച്ച സകലത്തെയും കുറിച്ചുള്ളവയെയും ഉപദേശിക്കുകയും ചെയ്യുന്നു.

പരിഭാഷ നിര്ദേശങ്ങള്:

സാഹചര്യം അനുസരിച്ചും വിശദീകരണം നല്കിയത് അനുസരിച്ചും, “സത്യം” എന്ന പദം “വാസ്തവം ആയത്” അല്ലെങ്കില് “യഥാര്ത്ഥമായതു” അല്ലെങ്കില് “കൃത്യമായത്” അല്ലെങ്കില് “ശരിയായത്” അല്ലെങ്കില് “തീര്ച്ചയായത്” അല്ലെങ്കില് “യോജ്യമായത്” എന്നിങ്ങനെ പരിഭാഷ ചെയ്യാം. “സത്യം” എന്ന പദം പരിഭാഷ ചെയ്യുവാന് ഉള്ള രീതികളില്, “സത്യമായത് എന്തോ” അല്ലെങ്കില് “വാസ്തവം” അല്ലെങ്കില് “തീര്ച്ചയായത്” അല്ലെങ്കില് “തത്വം ആയത്” എന്നിവയും ഉള്പ്പെടുത്താം.

  • ”സത്യമായി തീരുക” എന്നുള്ളത് “വാസ്തവമായി സംഭവിക്കുന്നത്” അല്ലെങ്കില് “നിറവേറുന്നത്” അല്ലെങ്കില് “പ്രവചിച്ചത് പോലെ സംഭവിക്കുന്നത്” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ”സത്യം പറയുക” അല്ലെങ്കില് “സത്യം സംസാരിക്കുക” എന്ന പദപ്രയോഗം “സത്യം എന്തോ അത് പ്രസ്താവിക്കുക” അല്ലെങ്കില് “വാസ്തവമായി സംഭവിച്ചത് എന്താണോ അത് പറയുക” അല്ലെങ്കില് “വിശ്വസനീയമായ വസ്തുതകള് പറയുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.
  • ”സത്യം അംഗീകരിക്കുക” എന്നത് “ദൈവത്തെക്കുറിച്ചു സത്യം ആയത് എന്തോ അത് വിശ്വസിക്കുക” എന്ന് പരിഭാഷ ചെയ്യാം.
  • ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക” പോലെയുള്ള പദപ്രയോഗങ്ങളില്, “സത്യത്തിലും” എന്ന പദപ്രയോഗം “ദൈവം നമ്മെ പഠിപ്പിച്ചതു എന്തോ അതിനെ വിശ്വസ്തയോടെ അനുസരിക്കുക” എന്നിങ്ങനെയും പരിഭാഷ ചെയ്യാം.

(കാണുക :വിശ്വസിക്കുക, വിശ്വസ്തത, നിറവേറ്റുക, അനുസരിക്കുക, പ്രവാചകന്, മനസ്സിലാക്കുക)

ദൈവ വചന സൂചികകള്:

ദൈവ വചന കഥകളില് നിന്നുള്ള ഉദാഹരണങ്ങള്:

  • 02:04 പാമ്പ് സ്ത്രീയോട് പ്രതിവചിച്ചത്, “അത് സത്യം അല്ല! നീ മരിക്കുകയില്ല.”
  • 14:06 ഉടനെ തന്നെ മറ്റു രണ്ടു ഒറ്റുകാരായ കാലേബും യോശുവയും, പറഞ്ഞത്, കനാനില് ഉള്ള ജനങ്ങള് പോക്കമുള്ളവരും ബലശാലികളും ആകുന്നു, സത്യം തന്നെ, എന്നാല് നാം തീര്ച്ചയായും അവരെ പരാജയപ്പെടുത്തും!”
  • 16:01 ഇസ്രയേല്യര് യഹോവയായ സത്യ ദൈവത്തിനു പകരം, കനാന്യ ദൈവങ്ങളെ ആരാധിക്കുവാന് ആരംഭിച്ചു.
  • 31:08 അവര് യെശുവിനെ ആരാധിച്ചു, അവനോടു പറഞ്ഞത്, “സത്യമായും അങ്ങ് ദൈവത്തിന്റെ പുത്രന് തന്നെ.”
  • 39:10 “ഞാന്ഈ ഭൂമിയിലേക്ക് ദൈവത്തെ കുറിച്ചുള്ള സത്യം പറയുവാനായിട്ടാണ് വന്നത്. സത്യത്തെ സ്നേഹിക്കുന്ന എല്ലാവരും എന്നെ ശ്രവിക്കുന്നു.” പിലാത്തോസ് പറഞ്ഞത്, “സത്യം എന്നാല് എന്താണ്?”

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H199, H389, H403, H529, H530, H543, H544, H551, H571, H935, H3321, H3330, H6237, H6656, H6965, H7187, H7189, G225, G226, G227, G228, G230, G1103, G3303, G3483, G3689, G4103, G4137