ml_tw/bible/kt/believe.md

16 KiB

വിശ്വസിക്കുക, വിശ്വസിക്കുന്നു, വിശ്വസിച്ചു, വിശ്വാസി, വിശ്വാസം, അവിശ്വാസി, അവിശ്വാസികള്, അവിശ്വാസം

നിര്വചനം

“വിശ്വസിക്കുക” എന്നും “ല് വിശ്വസിക്കുക” എന്നും ഉള്ള പദങ്ങള്വളരെ അടുത്ത ബന്ധമുള്ളതാണെങ്കിലും, അര്ത്ഥങ്ങളില്നേരിയ വ്യത്യാസങ്ങള്ഉണ്ട്:

1.വിശ്വസിക്കുക:

  • വിശ്വസിക്കുക എന്നാല്സത്യമെന്ന് വിശ്വാസമര്പ്പിക്കാവുന്നതോ സ്വീകരിക്കാ വുന്നതോ .ആയത്.
  • ഒരു വ്യക്തിയെ വിശ്വസിക്കുക എന്നുവെച്ചാല്, ആ വ്യക്തി പ്രസ്താവിച്ചത് സത്യമാണെന്ന് അംഗീകരിക്കുക എന്നര്ത്ഥം.

2. ല് വിശ്വസിക്കുക

  • “ല് വിശ്വസിക്കുക” എന്നാല് ആ വ്യക്തിയില് “വിശ്വാസമര്പ്പിക്കുക” എന്നര്ത്ഥം. ഇതിന്റെയര്ത്ഥം താന്ആരാകുന്നു എന്നു പറയുന്ന ആ വ്യക്തി, താന്എപ്പോഴും സത്യം സംസാരിക്കുന്നവന്, താന്ചെയ്യാമെന്ന് വാഗ്ദത്തം ചെയ്തത് ചെയ്യുന്നവന്എന്നാകുന്നു.
  • ഒരു വ്യക്തി യഥാര്ത്ഥമായി ഒന്നില്വിശ്വസിക്കുമ്പോള്, ആ വിശ്വാസത്തെ പ്രകടമാക്കുന്ന രീതിയില്പ്രവര്ത്തിക്കുന്നതായിരിക്കും.
  • “വിശ്വാസമര്പ്പിക്കുക” എന്ന പദസഞ്ചയം സാധാരണയായി അതേ “വിശ്വാസമ ര്പ്പിക്കുക” എന്നു തന്നെയാണ് അര്ത്ഥമാക്കുന്നത്.
  • “യേശുവില്വിശ്വസിക്കുക” എന്നതിന്റെയര്ത്ഥം അവിടുന്ന് ദൈവപുത്രനെന്നും, മനുഷ്യനായിത്തീര്ന്ന ദൈവം തന്നെയെന്നും നമ്മുടെ പാപങ്ങള്ക്ക്മറുവിലയായി യാഗാര്പ്പിതനായി മരിച്ചവനെന്നും വിശ്വസിക്കുക എന്നാകുന്നു. ഇതിന്റെയര്ത്ഥം തന്നെ രക്ഷകനെന്ന് വിശ്വസിക്കുകയും തന്നെ ആ നിലയില്ബഹുമാനിക്കുന്ന ജീവിതം നയിക്കുകയും ചെയ്യുക എന്നാണ്. ദൈവവചനത്തില്, “വിശ്വാസി” എന്ന പദം യേശുക്രിസ്തു രക്ഷകന്എന്നു വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ഒരുവന്എന്നര്ത്ഥം.
  • “വിശ്വാസി” എന്ന പദം അക്ഷരീകമായി “വിശ്വസിക്കുന്ന വ്യക്തി” എന്നര്ത്ഥം.
  • “ക്രിസ്ത്യാനി” എന്ന പദം വിശ്വാസികള്ക്ക് സ്വാഭാവികമായി പ്രധാന സ്ഥാന പ്പേരായത് എന്തുകൊണ്ടെന്നാല്ഇതു സൂചിപ്പിക്കുന്നത് അവര്ക്രിസ്തുവില്വിശ്വസിക്കുകയും തന്റെ ഉപദേശങ്ങള്അനുസരിക്കുകയും ചെയ്യുന്നു എന്നതാണ്. “അവിശ്വാസം” എന്ന പദം യാതൊന്നിനെ അല്ലെങ്കില്ഒരുവനെ വിശ്വസിക്കാത്ത തിനെ സൂചിപ്പിക്കുന്നു.
  • ദൈവവചനത്തില്, “അവിശ്വാസം” എന്നത് യേശു ഒരുവന്റെ രക്ഷകനാണെന്നു വിശ്വസിക്കുകയോ വിശ്വാസമര്പ്പിക്കുകയോ ചെയ്യാതിരിക്കുക ആകുന്നു.
  • യേശുവില്വിശ്വസിക്കാതിരിക്കുന്ന ഒരു വ്യക്തിയെ “അവിശ്വാസി” എന്നു വിളിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • “വിശ്വസിക്കുക” എന്നത് “സത്യമാണെന്ന് അറിയുക” അല്ലെങ്കില്“നീതിയാണെന്ന് അറിയുക” എന്നു പരിഭാഷപ്പെടുത്താം.
  • “ല്വിശ്വസിക്കുക” എന്നത് പൂര്ണമായി വിശ്വസിക്കുക” അല്ലെങ്കില്“വിശ്വസി ക്കുകയും അനുസരിക്കുകയും ചെയ്യുക” അല്ലെങ്കില് “സമ്പൂര്ണ്ണമായി ആശ്രയിക്കു കയും അനുഗമിക്കുകയും ചെയ്യുക.”
  • ചില പരിഭാഷകള് പ്രസ്താവിക്കുവാന് പരിഗണന നല്കുന്നത് “യേശുവില് വിശ്വസിക്കുന്നവന്” അല്ലെങ്കില് “ക്രിസ്തുവില് വിശ്വസിക്കുന്നവന്” എന്നാണ്.
  • ഈ പദം “യേശുവില്വിശ്വസിക്കുന്ന വ്യക്തി” അല്ലെങ്കില്“യേശുവിനെ അറി യുകയും അവനായി ജീവിക്കുകയും ചെയ്യുന്ന വ്യക്തി” എന്ന പദം അല്ലെങ്കില്പദസഞ്ചയം മൂലം പരിഭാഷപ്പെടുത്താവുന്നതാണ്.
  • “വിശ്വാസി” എന്ന പദത്തെ “യേശുവിന്റെ പിന്ഗാമി” അല്ലെങ്കില്“യേശുവിനെ അറിയുകയും അനുസരിക്കുകയും ചെയ്യുന്ന വ്യക്തി” എന്നിങ്ങനെ പകരമായി പരിഭാഷ ചെയ്യാം.
  • “വിശ്വാസി” എന്ന പദം ക്രിസ്തുവില്വിശ്വസിക്കുന്ന ഏതൊരു വിശ്വാസിക്കും പൊതുവില്ഉള്ളതായിരിക്കുമ്പോള്, “ശിഷ്യന്” “അപ്പോസ്തലന്” എന്നീ പദങ്ങള്യേശു ജീവനോടിരുന്ന സമയം തന്നെ അറിഞ്ഞിരുന്നവര്ക്ക് പ്രത്യേകമായി ഉപയോഗിച്ചിരുന്നു. ഈ പദങ്ങള് വ്യത്യസ്തതയുള്ളതായി നിലനിര്ത്തേണ്ടതിനു അവയെ വിവിധ രീതികളില്പരിഭാഷപ്പെടുത്തുന്നത് ഉചിതമാണ്.
  • “അവിശ്വാസം” എന്ന പദം “വിശ്വാസക്കുറവു” അല്ലെങ്കില്“വിശ്വാസമില്ലായ്മ” എന്നിങ്ങനെയും മറ്റു രീതികളില്പരിഭാഷപ്പെടുത്താം.
  • “അവിശ്വാസി” എന്ന പദം “യേശുവില്വിശ്വസിക്കാത്ത വ്യക്തി” അല്ലെങ്കില്“യേശുവിനെ രക്ഷകനെന്ന് വിശ്വാസമര്പ്പിക്കാത്ത വ്യക്തി” എന്നിങ്ങനെ പരിഭാഷ പ്പെടുത്താം.

(കാണുക:വിശ്വസിക്കുക, അപ്പോസ്തലന്, ക്രിസ്ത്യാനി, ശിഷ്യന്, വിശ്വാസം)

ദൈവവചന സൂചികകള്:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്;

  • 03:04 നോഹ വരുവാന്പോകുന്ന ജലപ്രളയത്തെക്കുറിച്ച് ജനത്തിന് മുന്നറി യിപ്പ് നല്കി അവരോട് ദൈവത്തിങ്കലേക്കു തിരിയുവാന്പറഞ്ഞെങ്കിലും, അവര്അവനെ വിശ്വസിച്ചില്ല.
  • 04:08 അബ്രഹാം ദൈവത്തിന്റെ വാഗ്ദത്തത്തെ വിശ്വസിച്ചു.

അബ്രഹാം ദൈവത്തിന്റെ വാഗ്ദത്തത്തെ വിശ്വസിച്ചതുകൊണ്ട് ദൈവം അബ്രഹാമിനെ നീതിമാനായി പ്രഖ്യാപിച്ചു.

  • 11:02 തന്നില് വിശ്വസിക്കുന്ന ആദ്യജാതന്മാരായ ആരെയും രക്ഷിക്കുവാന്ദൈവം ഒരു മാര്ഗ്ഗം ക്രമീകരിച്ചു.
  • 11:06 എന്നാല്മിസ്രയീമര്ദൈവത്തില് വിശ്വസിക്കുകയോ തന്റെ കല്പ്പനകള്അനുസരിക്കുകയോ ചെയ്തില്ല.
  • 37:05 യേശു മറുപടി നല്കിയത്, “ഞാന്തന്നെ പുനരുദ്ധാനവും ജീവനും ആകുന്നു.

എന്നില് വിശ്വസിക്കുന്നവന് ആരായാലും, അവന്മരിച്ചാലും ജീവിക്കും. എന്നില് വിശ്വസിക്കുന്നവര് ഏവരും ഒരിക്കലും മരിക്കയില്ല. നീ ഇതു വിശ്വസിക്കുന്നുവോ?

  • 43:01 യേശു സ്വര്ഗ്ഗത്തിലേക്ക് മടങ്ങിയതിനു ശേഷം, യേശു അവരോടു കല്പ്പിച്ചതുപോലെ ശിഷ്യന്മാര്യെരുശലേമില്തന്നെ താമസിച്ചു. വിശ്വാസികള് പ്രാര്ത്ഥനയ്ക്കുവേണ്ടി തുടര്മാനമായി ഒരുമിച്ചുകൂടി.
  • 43:03 വിശ്വാസികള് ഒരുമിച്ചു കൂടിയിരുന്നപ്പോള്, പെട്ടെന്ന് അവര്കൂടിയിരുന്ന ഭവനം മുഴുവന്ശക്തമായ കൊടുങ്കാറ്റു അടിക്കുന്നതു പോലെയു ള്ള ശബ്ദത്താല്മുഖരിതമായി. അനന്തരം അഗ്നിജ്വാല പോലെയുള്ള ഒന്നു എല്ലാ വിശ്വാസികളുടെ ശിരസ്സിന്മേലും പ്രത്യക്ഷമായി.
  • 43:13 ഓരോ ദിവസവും, അധികം ജനങ്ങള് വിശ്വാസികള് ആയി.
  • 46:06 അന്നാളില്യെരുശലേമിലുള്ള നിരവധിപേര്യേശുവിന്റെ അനുഗാമി കളെ പീഡിപ്പിക്കുവാന്തുടങ്ങി, അതിനാല് വിശ്വാസികള് മറ്റു സ്ഥലങ്ങളി ലേക്ക് ഓടിപ്പോകാനിടയായി. എന്നാല് ഇതിനു പകരമായി അവര്ചെന്ന ഇടങ്ങളിലെല്ലാം യേശുവിനെ ക്കുറിച്ച് പ്രസംഗിക്കുവാനിടയായി.
  • 46:01 സ്തെഫാനോസിനെ വധിച്ചവരായ പുരുഷന്മാരുടെ വസ്ത്രങ്ങള്സൂക്ഷിച്ചിരുന്ന ചെറുപ്പക്കാരനായിരുന്നു ശൌല്. താന്യേശുവില്വിശ്വസിച്ചിരുന്നില്ല, ആയതിനാല്താന് വിശ്വാസികളെ പീഡിപ്പിച്ചുവന്നു.
  • 46:09 ചില വിശ്വാസികള് യെരുശലേമിലെ പീഡനങ്ങളില്നിന്നും ദൂര ത്തേക്കു,അന്ത്യോക്യ പട്ടണത്തോളവും കടന്നുപോയി യേശുവിനെക്കുറിച്ച് പ്രസംഗിച്ചു., അവിടെ അന്ത്യോക്യയില്വെച്ചാണ് യേശുവിലുള്ള വിശ്വാസി കള്ക്ക് ആദ്യമായി ക്രിസ്ത്യാനികള്” എന്ന പേര് വിളിച്ചത്.
  • 47:14 കൂടാതെ അവര്സഭകളിലുള്ള വിശ്വാസികള്ക്ക് പ്രോത്സാഹനം നല്കിയും ധൈര്യപ്പെടുത്തിയും നിരവധി ലേഖനങ്ങള്എഴുതിയിരുന്നു,

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H539, H540, G543, G544, G569, G570, G571, G3982, G4100, G4102, G4103, G4135