ml_tw/bible/kt/faith.md

7.7 KiB

വിശ്വാസം

നിര്വചനം:

പൊതുവേ, “വിശ്വാസം” എന്ന പദം ഒരു വ്യക്തിയില്അല്ലെങ്കില് എന്തിലെങ്കിലും ഉള്ള വിശ്വാസത്തെയോ, ആശ്രയത്തെയോ, ഉറപ്പിനെയോ സൂചിപ്പിക്കുന്നു.

  • ഒരു വ്യക്തിയില് “വിശ്വാസമുള്ളവനായിരിക്കുക” എന്നാല് ആ വ്യക്തി പറയുന്നത് സത്യവും വിശ്വാസയോഗ്യവും ആണെന്ന് വിശ്വസിക്കുന്നത് ആകുന്നു. “യേശുവില് വിശ്വാസമുള്ളവനായിരിക്കുക” എന്നാല് യേശുവിനെ ക്കുറിച്ചുള്ള ദൈവത്തിന്റെ എല്ലാ ഉപദേശങ്ങളും വിശ്വസിക്കുക എന്നുള്ളതാണ്. പ്രത്യേകാല് ഇതു അര്ത്ഥമാക്കുന്നത് ജനം അവരുടെ പാപം നിമിത്തം പാപത്തില്നിന്നും ശുദ്ധീകരണം പ്രാപിക്കേണ്ടതിനും അനുഭവ്യ മാക്കേണ്ട ശിക്ഷയില്നിന്നും വിടുവിക്കപ്പെടെണ്ടതിനും യേശുവിലും തന്റെ യാഗത്തിലും ആശ്രയിക്കുന്നു എന്നാണ്.
  • യേശുവിലുള്ള യഥാര്ത്ഥ വിശ്വാസം അല്ലെങ്കില് ആശ്രയം ഒരു വ്യക്തിയില് നല്ല ആത്മീയ ഫലങ്ങള് അല്ലെങ്കില് സ്വഭാവങ്ങള് പരിശുദ്ധാത്മാവ് തന്നില് വസിക്കുന്നതിനാല് ഉളവാക്കും.
  • ചില സന്ദര്ഭങ്ങളില്“വിശ്വാസം” എന്നത് പൊതുവേ യേശുവിനെക്കുറിച്ചുള്ള എല്ലാ ഉപദേശങ്ങളെയും “വിശ്വാസത്തിന്റെ “വിശ്വാസം സൂക്ഷിക്കുക” അല്ലെങ്കില് “വിശ്വാസം ത്യജിക്കുക” എന്നിവയില് “വിശ്വാസം” എന്ന പദം യേശുവിനെക്കുറിച്ചുള്ള സകല ഉപദേശങ്ങളും വിശ്വസിക്കുന്ന സ്ഥിതിയെയോ അവസ്ഥയെയോ സൂചിപ്പിക്കുന്നു.

പരിഭാഷ നിര്ദേശങ്ങള്:

  • ചില സാഹചര്യങ്ങളില്, “വിശ്വാസം” എന്നത് “മതവിശ്വാസം” അല്ലെങ്കില്“ദൃഡവിശ്വാസം” അല്ലെങ്കില് ”ഉറപ്പ്” അല്ലെങ്കില് “ആശ്രയം” എന്നിങ്ങനെ പരിഭാഷപ്പെടുത്താം.
  • ചില ഭാഷകളില്ഈ പദങ്ങള് “വിശ്വസിക്കുക” എന്നതിന്റെ ക്രിയാപദ രൂപങ്ങള്പരിഭാഷയ്ക്കായി ഉപയോഗിക്കുന്നു.. (കാണുക:ഗുണനാമങ്ങള്](rc://ml/ta/man/translate/figs-abstractnouns))
  • ”വിശ്വാസം കാത്തുകൊള്ളുക” എന്ന ആശയം “യേശുവിലുള്ള വിശ്വാസം കാത്തുകൊള്ളുക” അല്ലെങ്കില് യേശുവില് വിശ്വസിക്കുന്നത് തുടരുക” എന്നു പരിഭാഷപ്പെടുത്താം. “അവര്വിശ്വാസത്തിന്റെ ആഴമേറിയ സത്യങ്ങള് സൂക്ഷിക്കണം” എന്നത് “അവര്ക്ക് ഉപദേശിച്ചതായ യേശുവിനെക്കുറിച്ചുള്ള സത്യങ്ങള് എല്ലാം അവര് വിശ്വസിച്ചുകൊണ്ടിരിക്കണം” എന്നു പരിഭാഷപ്പെടുത്താം. “വിശ്വാസത്തില്എന്റെ സത്യ പുത്രനായിരിക്കുന്ന” എന്ന ആശയം “ഞാന്അവനെ യേശുവില്വിശ്വസിക്കുവാന്പഠിപ്പിച്ചതിനാല്എനിക്ക് മകനേ പോലെ ആയിരിക്കുന്ന” അല്ലെങ്കില്“യേശുക്രിസ്തുവില്വിശ്വാസമര്പ്പിച്ചിരിക്കുന്ന എന്റെ യഥാര്ത്ഥ ആത്മീയ പുത്രന്” എന്നു പരിഭാഷപ്പെടുത്താം.

(കാണുക:വിശ്വസ്ക്കുക, വിശ്വസ്തതയുള്ള)

ദൈവവചന സൂചികകള്:

ദൈവവചന കഥകളില്നിന്നുള്ള ഉദാഹരണങ്ങള്:

  • 05:06 യിസഹാക്ക് ഒരു യുവാവായിരിക്കുമ്പോള്, ദൈവം അബ്രഹാമിന്റെ വിശ്വാസത്തെ പരീക്ഷിച്ചുകൊണ്ട്പറഞ്ഞത്, “യിസഹാക്കിനെ, നിന്റെ ഏക പുത്രനെത്തന്നെ, കൊന്നു എനിക്ക് യാഗമായി അര്പ്പിക്കുക” എന്നായിരുന്നു.
  • 31:07 അനന്തരം അവന്(യേശു) പത്രോസിനോട് പറഞ്ഞത്, “അല്പ വിശ്വാസിയേ, എന്തിന് നീ സംശയിച്ചു?”
  • 32:16 യേശു അവളോട്പറഞ്ഞത്, “നിന്റെ വിശ്വാസം നീന്നെ സൌഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പോകുക.”
  • 38:09 അനന്തരം യേശു പത്രോസിനോട് പറഞ്ഞത്, “സാത്താന്നിങ്ങള്എല്ലാവരെയും വേണമെന്ന് ആവശ്യപ്പെട്ടു, എന്നാല്ഞാന്, പത്രോസേ നിന്റെ വിശ്വാസം നഷ്ടമാകാതിരിപ്പാനായി ഞാന്നിനക്കായി പ്രാര്ഥിച്ചു.

വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ:

  • Strong's: H529, H530, G1680, G3640, G4102, G6066